Wednesday, December 22, 2010

സമകാലിക കേരളീയ രാഷ്ട്രീയവും അന്തമായ കമ്മ്യൂണിസ്റ്റ്‌ വിരോധവും.

കമ്മ്യൂണിസ്റ്റ്‌ വിരോധം ആവാം. അതിനു അവനവന്റെ വര്‍ഗപരവും ബോധപരവും ആയ കാരണങ്ങള്‍ ഉണ്ടാവാം. എന്ന് വെച്ച് വസ്തുതകളുടെ നേരെ കണ്ണടക്കരുത്. ശത്രുവിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നത് ആശയ സമരത്തിന്‌ വളരെ ഗുണം ചെയ്യും.

മുന്നണി രാഷ്ട്രീയത്തില്‍ തെരഞെടുപ്പിലെ ജയപരാജയങ്ങള്‍ നോക്കി ഒരു പാര്‍ടിയുടെ വലുപ്പവും ചെറുപ്പവും വിലയിരുത്തുന്നത് അശാസ്ത്രീയമാണെന്ന് ഏത് രാഷ്ട്രീയ വിദ്യാര്‍ഥിക്കും അറിയാവുന്ന കാര്യം ആണ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഇന്നും കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി തന്നെയാണ്. എല്ലാ കക്ഷികളും തനിച്ചു മത്സരിക്കുകയാണെങ്കില്‍ ഈ വസ്തുത പകല്‍ പോലെ വ്യക്തമാവും. അതെ സമയം മുസ്ലിംലീഗ് എന്ന രാഷ്ട്രീയ സംഘടനയുടെ പിന്തുണയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതിദയനീയം ആയിരിക്കും.

ഞങ്ങള്‍ ഒരിക്കലും അക്രമരാഷ്ട്രീയത്തെ ന്യായീകരിക്കില്ല. ഓരോ സ്ഥലങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാവുന്നതിനു പ്രാദേശികമായ വസ്തുനിഷ്ഠ കാരണങ്ങള്‍ ഉണ്ടാവും. അതൊന്നും സമാന്യവല്കരിച്ചു പറയുന്നത് ശരിയാവില്ല. അക്രമം നടത്തുന്നത് മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ മാത്രമാണെങ്കില്‍ , എന്ത് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊല്ലപെട്ടത്‌ മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ ആയി ?  വായുവില്‍ നിന്ന് വല്ല അദൃശ്യ വസ്തുവും വന്നു സഖാക്കളേ വെട്ടി കൊന്നതാണോ ?

നാം താല്പര്യ വൈരുദ്ധ്യങ്ങള്‍ ഉള്ള ഒരു വര്‍ഗസമൂഹത്തിലാണ് ജീവിക്കുന്നത്. അത്തരം ഒരു സമൂഹത്തില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാവും. രാഷ്ട്രീയക്കാര്‍ തമ്മില്‍ മാത്രമല്ല സംഘട്ടനങ്ങള്‍ ഉണ്ടാവുന്നത്. സ്വത്ത്‌ തര്‍ക്കത്തിന്റെ പേരില്‍ , കുടുംബ വഴക്കിന്റെ പേരില്‍ , വാക്ക് തര്‍ക്കങ്ങള്‍ മൂത്ത് - ഒക്കെ സംഘട്ടനങ്ങളും കൊലപാതകങ്ങളും ഉണ്ടാവുന്നു. നമ്മള്‍ എല്ലാവരും സമാധാനപൂര്‍ണമായ ഒരു സാമൂഹ്യ ജീവിതം ആഗ്രഹിക്കുന്നു. അത് സാധ്യമാവുവാന്‍ നമ്മുടെ രാജ്യത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ഗുണപരമായ മാറ്റം ഉണ്ടാവണം.

എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങളെ തൃപ്തി പെടുത്തുവാന്‍ ഇന്നത്തെ വര്‍ഗ സമൂഹത്തില്‍ ഒരു ഭരണത്തിനും സാധ്യമല്ല. എങ്കിലും മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക്, രാജ്യത്തെ ഭരണഘടന നല്‍കുന്ന അധികാര പരിധിക്കകത്ത് നിന്ന് കഴിയാവുന്ന പരിഹാരം നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ നയം. അതില്‍ പോരായ്മകള്‍ ഉണ്ടാവുമ്പോള്‍ അത് കണ്ടെത്തി പരഹരിക്കും.

ഇടതു ഭരണത്തെ കുറിച് കാര്യമായ പരാതിയുള്ളത് , അഞ്ചു വര്ഷം മുമ്പ് കേരള ജനത പിടിപ്പുകേട് കാരണം പുറന്തള്ളിയ വലതുപക്ഷ രാഷ്ട്രീയ മുന്നണിക്ക്‌ മാത്രമല്ല, അര്ഷ്ട്രീയ കുപ്പായം ധരിച്ചു സമൂഹത്തില്‍ വിലസുന്ന , അടിസ്ഥാന വര്‍ഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റം എക്കാലവും ഭയപെടുന്ന ഉപരിവര്ഗത്തിന് കൂടിയാണ്. രാഷ്ട്രീയ പ്രബുദ്ധരായ സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും സ്ത്രീകളും യുവാക്കളും
വിദ്യാര്‍ഥികളും ഇടതു മുന്നണിയുടെ ഭരണത്തിന്റെ നേട്ടങ്ങള്‍ നല്ലപോലെ തിരച്ചരിയുന്നുണ്ട്.

രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യത്തിന്റെ ജനകീയതയും.

രാഷ്ട്രീയ പ്രബുദ്ധത നേടാത്ത ഒരു ജനതയാണ് , ചൂഷക വര്‍ഗ്ഗത്തിന്റെ വ്യവസ്ഥിതിയെ കോട്ടം കൂടാതെ കാത്തു സൂക്ഷിക്കുന്ന ഏറ്റവും വലിയ ആയുധം. "ചന്തിക്കടിയില്‍ ചൂട് തട്ടാത്തിടത്തോളം" നീണ്ട ഉറക്കം തുടരുന്ന ഒരു ജനത ഇന്നും നമ്മുടെ നാട്ടിലുണ്ട് എന്നതാണ് വളരെ ഖേദകരമായ അവസ്ഥ . കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കും എന്ന് പറയുന്നത് അത്തരക്കാരെ കുറിച്ചാണ്. രാഷ്ട്രീയ പ്രബുദ്ധരായ ഒരു ജനതയുടെ സജീവമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയെ ജീര്‍ണത കൂടാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ഇന്ന് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി , ജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെ ന്യായമായ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിധം ഒരു ജനകീയ ജനാധിപത്യമായി വളരുന്നതിന് പകരം, പണാധിപത്യമായി ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് നമ്മള്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. സമ്പന്ന കുത്തകകളും, അവരുടെ ഹിതം അനുസരിച്ച് കരുനീക്കം നടത്തുന്ന രാഷ്ട്രീയക്കാരും , മാധ്യമങ്ങളും ചേര്‍ന്നുള്ള ഒരു തരം വൃത്തികെട്ട " കൂട്ടികൊടുപ്പ്" കളിയാണ് ജനാധിപത്യത്തിന്റെ മറവില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഈ കള്ളന്മാരെ നിലക്ക് നിര്‍ത്തണമെങ്കില്‍ തിരിച്ചറിവ് നേടിയ ജനതയുടെ ഒരു വലിയ മുന്നേറ്റം നമ്മുടെ രാജ്യത്ത് നടക്കേണ്ടതുണ്ട്. സ്വന്തം സമ്പത്തില്‍ ഉപരി രാജ്യത്തോടും സമൂഹത്തോടും ഒരു കടപ്പടുമില്ലത്ത ചൂഷക വര്‍ഗം ഒരു വശത്ത്. എല്ലാ കഷ്ടതകളും അനുഭവിച്ചിട്ടും സ്വന്തം അവകാശങ്ങളും അന്തസ്സും തിരിച്ചറിയാതെ നിസ്സംഗത തുടരുന്ന ബഹുഭൂരിപക്ഷം മറു വശത്ത്. ഈ സ്ഥിതി മാറാതെ നമ്മുടെ രാജ്യത്തിന്‌ രക്ഷയില്ല.

എന്തും വിലക്ക് മേടിക്കാന്‍ സാധിക്കും എന്ന ഉറപ്പ് ചൂഷക വര്‍ഗത്തിനുണ്ട്. നമ്മുടെ തെരെന്നെടുപ്പ് അടുത്തകാലത്തായി പണാധിപത്യം ആയി മാറിയതിനെ കുറിച്ച് തെരെന്നെടുപ്പ് കമ്മീഷന്‍ പോലും കടുത്ത ആശങ്ക രേഖപെടുത്തുകയുണ്ടായി. എണ്‍പത് ശതമാനം ദരിദ്ര ജനതയുള്ള നമ്മുടെ രാജ്യത്തെ ജനപ്രധിനിതികളില്‍ അറുപത് ശതമാനം ശത കോടീശ്വരന്‍മാരാണ്. ഇതിന്റെ ഒക്കെ തുടര്‍ച്ചയാണ് ഖജാനാവ് കൊള്ളയടിക്കുവാനുള്ള അഴിമതി രാക്ഷസന്മാരുടെ ചങ്കുറ്റം.

നമുക്കീ ദുരവസ്ഥ മറികടക്കുവാന്‍ തീര്‍ച്ചയായും സാധിക്കും. ജനാധിപത്യത്തിന്റെ സ്റ്റിയറിംഗ് രാജ്യത്തെ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെ കൈകളില്‍ എത്തുമ്പോള്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ - വാക്കും പ്രയോഗവും.

കോണ്‍ഗ്രസിന്റെ പ്രമേയങ്ങള്‍ കടലാസില്‍നിന്നു പ്രയോഗത്തിലെക്ക് നീങ്ങിയിരുന്നുവെങ്കില്‍ .....
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണം നടപ്പിലാകുമായിരുന്നു.
ഫയൂടലിസം എന്ന ഭൂപ്രഭു ജന്മിത്വ സെമിന്താരി വ്യവസ്ഥ ചരിത്രത്തിലേക്ക് പലായനം ചെയ്യുമായിരുന്നു.
ഇന്ത്യയില്‍ ദരിദ്രര്‍ ഇല്ലാതാകുമായിരുന്നു.
എല്ലാവര്ക്കും അന്തസ്സുള്ള ജീവിതം സാധ്യമാകുമായിരുന്നു.
എല്ലാവര്ക്കും തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവും ഉള്ള ഒരു സമൂഹമായി നമ്മള്‍ മാറുമായിരുന്നു.
അഴിമതി അറബി കടലിലേക്ക് തള്ളപ്പെടുമായിരുന്നു.
സമ്പന്ന കുത്തകകളും ഭൂപ്രഭുക്കളും ആയുള്ള കോണ്‍ഗ്രസിന്റെ അവിശുദ്ധ ബന്ധം അവസാനിക്കുമായിരുന്നു.
ശ്രീമതി ഇന്ദിര ഗാന്ധി ഭരണഘടനയില്‍ എഴുതി ചേര്‍ത്ത " സോഷ്യലിസം" എന്ന പദം അന്വര്‍ത്തമാകുമായിരുന്നു!.

എയര്‍ ഇന്ത്യയുടെ പോക്കണം കേട് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിയെടുക്കുക.

ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് എയര്‍ലൈന്‍സ്‌ ആയ എയര്‍ ഇന്ത്യ , ഗള്‍ഫ്‌ മലയാളികളെ പലനിലക്കും പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. ഇന്നും ഈ ദുഷ് പ്രവണതക്ക് ഒട്ടും മാറ്റമുണ്ടായിട്ടില്ല എന്നതാണ് ഇപ്പോഴും ഇടയ്ക്കിടെ നാം കണ്ടും കെട്ടും കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

ആഗോളവല്‍ക്കരണത്തിന് മുന്‍പ് നമ്മുടെ രാജ്യത്തിന്‌ വളരെയേറെ ആവശ്യമായിരുന്ന വിദേശ നാണയ നിക്ഷേപത്തിന്റെ ഏറിയ പങ്കും നേടി കൊടുത്തത് പ്രവാസികളായ മലയാളികളായിരുന്നു. ഇത് പ്രത്യേകം എടുത്തു പറഞു മുന്‍പ് ധനകാര്യ മന്ത്രിയായിരുന്ന ശ്രീ മന്‍മോഹന്‍ സിംഗ് പലതവണ ബട്ജെറ്റ്‌ പ്രസംഗത്തില്‍ കേരളീയരെ പ്രശംസിച്ചിട്ടുണ്ട്.

അപ്പോഴും ഗള്‍ഫ്‌ - കേരള റൂട്ടില്‍ അതിഭീമമായ ടിക്കറ്റ്‌ നിരക്ക് ചുമത്തി കൊണ്ട് മലയാളികളെ കൊള്ളയടിക്കുന്നത് എയര്‍ ഇന്ത്യ തുടരുകയായിരുന്നു. കേരളത്തെക്കാളും വളരെ ദൂരമുള്ള യൂറോപ്പിലേക്ക് മിതമായ നിരക്കില്‍ വിമാനം പറത്തി കൊണ്ടിരുന്നു. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തിയിരുന്നത് ഗള്‍ഫ്‌ മലയാളികളെ അമിത ചാര്‍ജ് ഈടാക്കി കൊള്ളയടിച്ചു കൊണ്ടായിരുന്നു. ഗള്‍ഫിലെ മലയാളീ സംഘടനകള്‍ നിരന്തരം നിവേദനം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴും.ഇപ്പോഴും നിവേദനം കൊടുക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എല്ലാം ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നു എന്ന് മാത്രം.

പൊതുമേഖല സ്ഥാപനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നത് ജനസേവന തല്പരരല്ലാത്ത അധികാര ഗര്‍വുള്ള ഉദ്യോഗസ്ഥന്മാരാണ് . customer is the king എന്ന സ്വാഗത ഭാവത്തോടെ യാത്രക്കാരെ സേവിക്കാന്‍ ഈ ദുഷിച്ച ഉദ്യോഗ വര്‍ഗം ശീലിക്കേണ്ടിയിരിക്കുന്നു.

നിരുത്തരവാദികളായ വിമാന ജീവനക്കാര്‍, തകരാറുള്ള വിമാനങ്ങള്‍ - ഈ കഥ എയര്‍ ഇന്ത്യ ഇപ്പോഴും ഒരു മുടക്കവുമില്ലാതെ ഗള്‍ഫ്‌ - കേരള സെക്ടറില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. വിമാന സര്‍വീസ് ഇടയ്ക്കിടെ മുടങ്ങുന്നു. യാത്രക്കാര്‍ വലയുന്നു. ഗള്‍ഫില്‍ പലര്‍ക്കും എത്തേണ്ട സമയത്ത് എത്താനാവാതെ ജോലി നഷ്ടപെടുന്നു. നാട്ടില്‍ പലര്‍ക്കും എത്തേണ്ട സമയത്ത് എത്താനാവാതെ അടിയന്തിര ചടങ്ങുകളില്‍ പങ്കെടുക്കാനാവാതെ വിഷമിക്കുന്നു. സ്വന്തം അനാസ്ഥ കാരണം ശീണിതരായി വഴിമധ്യേ തങ്ങേണ്ടി വരുന്ന യാത്രക്കാരോട് ക്ഷമാപണം ചോദിക്കുവാനുള്ള സംസ്കാരം പോലും എയര്‍ ഇന്ത്യ അധികൃതര്‍ കാട്ടാറില്ല. അവര്‍ക്ക് ഒട്ടും കുറ്റബോധമില്ല. ഇങ്ങിനെയുമുണ്ടോ ഒരു കെടുകാര്യസ്ഥത?

കേന്ദ്ര ഗവെര്‍മെന്റിന്റെ അനങ്ങാപ്പാറ നയം ഈ കാര്യത്തില്‍ ഇനിയെങ്കിലും ഒന്നവസാനിപ്പിക്കുക. എയര്‍ ഇന്ത്യയുടെ പോക്കണം കേട് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിയെടുക്കുക. ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികളും ഉത്തര ഇന്ത്യക്കാരെ പോലെ ഈ രാജ്യത്തെ തുല്യ അവകാശവും അന്തസ്സും ഉള്ള പൌരന്മാരാണ്. എയര്‍ ഇന്ത്യയുടെ ഈ മഹാ പീഡനം എന്നാണാവോ അവസാനിക്കുക? ആരാണാവോ ഈ പൂച്ചക്ക് മണി കെട്ടുക? .

കമ്മ്യൂണിസവും വിശ്വാസി സമൂഹവും.

നല്ലവരായ ദൈവ വിശ്വാസികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് ഒരു വിരോധവുമില്ല. മനുഷ്യന്റെ ജീവിത ദുരിതങ്ങള്‍ക്ക് കാരണമായിട്ടുള്ള നയങ്ങളും വ്യവസ്ഥിതിയും മാറണം എന്നും , മാറ്റണം എന്നും ആഗ്രഹിക്കുന്ന എത്രയോ നല്ല മത വിശ്വാസികള്‍ ഉണ്ട്. അങ്ങിനെ ചിന്തിക്കുന്ന വിശ്വാസികളില്‍ പലരും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ സ്നേഹിക്കുന്നു. അത് പോലെ വിശ്വാസികളില്‍ പലരും സാമൂഹിക രാഷ്ട്രീയരംഗത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഹകരിക്കുന്നു , സഖ്യം ചെയ്യുന്നു. ഇതില്‍ കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ക്ക്  ഒരു പരിഭവവും ഇല്ല. വളരെ സന്തോഷമേ ഉള്ളൂ... .

ചിരപുരാതനമായ എല്ലാ മഹത്തായ ദര്‍ശങ്ങളുടെയും തുടര്‍ച്ചയും വളര്‍ച്ചയും ആണല്ലോ കമ്മ്യൂണിസം. പൊതുവേ നമ്മുടെ ജനങ്ങളില്‍ കൂടുതലും ജനിക്കുന്നത് തന്നെ ഏതങ്കിലും ജാതി മത വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന കുടുംബത്തില്‍ ആണല്ലോ. അത് കൊണ്ട് ഒട്ടു മിക്ക പേരും വിശ്വാസികള്‍ ആയിട്ടാണ് ജനിക്കുന്നത് എന്ന് പറയാം. പിന്നീട് അറിവിന്റെയും ചിന്തയുടെയും സാമൂഹ്യ നിരീക്ഷണത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും വളര്‍ച്ചയില്‍ ആണ് അവരെല്ലാം കമ്മ്യൂണിസ്റ്റ്‌കാര്‍ ആയി തീരുന്നത്. വിശ്വാസത്തോട് വിട പറയാത്ത ഒരു ഗണ്യമായ ശതമാനം സഖാക്കള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ഉണ്ട്. പൊതുലക്‌ഷ്യം നേടാനുള്ള പോരാട്ടത്തില്‍ വിശ്വാസികളുമായി സഹകരിക്കുന്നതില്‍ എന്നും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് സന്തോഷമേ ഉള്ളൂ.

റിമോട്ട് കണ്‍ട്രോള്‍ പി.എം അഥവാ ജീ.ജീ. മന്‍ മോഹന്‍

നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് ഒരു പങ്കും വഹിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവായാണ് 2 ജി സ്‌പെക്ട്രം ഇടപാടിനെ പല കേന്ദ്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിമാരെ തീരുമാനിക്കുന്നതിലെ അന്തിമ വാക്ക് പ്രധാനമന്ത്രിയുടേതാണെന്നാണ് പൊതുവെയുള്ള ധാരണ. കൂട്ടുകക്ഷി ഭരണത്തില്‍ ഘടകക്ഷികളുടെ നിര്‍ദേശങ്ങള്‍ക്ക് പരിഗണന നല്‍കണമെങ്കിലും അഴിമതിക്കാരെന്ന് പ്രധാനമന്ത്രിക്ക് ഉത്തമബോധ്യമുള്ളവരെ മാറ്റിനിര്‍ത്താനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. എ രാജയുടെ കാര്യത്തില്‍ ഈ അവകാശം ഉപയോഗിക്കാന്‍ മന്‍മോഹന്‍സിംഗ് തയ്യാറായില്ല.

ക്രമവിരുദ്ധമായി സ്‌പെക്ട്രം ലൈസന്‍സ് സമ്പാദിച്ച വന്‍കിട വ്യവസായികളാണ് രാജയ്ക്ക് പിന്നിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഈ വ്യവസായികള്‍ക്കുള്ള സ്വാധീനമാണ് രാജയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ കഴിയാതിരുന്നതിന്റെ കാരണം. രാജയ്ക്ക് വീണ്ടും ടെലികോം വകുപ്പ് ഉറപ്പാക്കിയതും ഇതെ വ്യവസായ പ്രമുഖരാണ്.

ഇന്ത്യയിലെ സമ്പന്ന കുത്തക മുതലാളിമാര്‍ക്ക് ആവശ്യം ദുര്‍ബലമായ ഭരണമാണ്. ദുര്‍ബലനായ പ്രധാനമന്ത്രിക്ക് മന്ത്രിമാരെ നിയന്ത്രിക്കാനാവില്ല. വകുപ്പുകള്‍ സ്വന്തം സാമ്രാജ്യമാക്കി മാറ്റാന്‍ മന്ത്രിമാര്‍ക്ക് കഴിയും, അവരെ സ്വാധീനിച്ച് തങ്ങള്‍ക്കാവശ്യമായതെല്ലാം നേടിയെടുക്കാന്‍ കുത്തക വര്‍ഗത്തിന് എളുപ്പമാണ്.ഇത് കൊയ്ത്തുകാലമായാണ് ഇന്ത്യന്‍ കുത്തകകള്‍ കാണുന്നത്

Tuesday, December 7, 2010

വസ്ത്രധാരണത്തിന്റെ നിര്ബയന്ധങ്ങള്ക്കു പിന്നില് - ബി.എം. സുഹറ

വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അവരവരുടെ വ്യക്തിത്വത്തിന്റെ പ്രകടനം കൂടിയാണ്. അവരവര്ക്ക്യ ഇണങ്ങുന്നതും അതേസമയം കാണുന്നവര്ക്ക് അരോചകമായിത്തോന്നാത്തതുമാകണം മാന്യമായ വേഷധാരണം. നാം ജീവിക്കുന്ന ചുറ്റുപാടിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതുകൂടിയായിരിക്കണം.

പക്ഷേ, ഇതൊക്കെ സ്വയം തീരുമാനിക്കാനുള്ള അവകാശം ഈ രാജ്യത്തെ ഏതൊരാണിനും പെണ്ണിനുമുണ്ട്. എന്നിരിക്കേ, കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെമേല്‍ ചില മതമൗലികവാദികള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന ഡ്രസ്‌കോഡ് വ്യക്തിസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യധ്വംസനം കൂടിയാണെന്നു പറയാതെ നിവൃത്തിയില്ല.

കേരളത്തിലെ മുസ്‌ലിംസ്ത്രീകള്‍ ഇവിടത്തെ കാലാവസ്ഥയ്ക്കും സംസ്‌കാരത്തിനും യോജിച്ച വസ്ത്രങ്ങളായിരുന്നു പണ്ടുമുതലേ ധരിച്ചിരുന്നത്. മലബാറില്‍ കാച്ചിയും പെങ്കുപ്പായവുമായിരുന്നു പണ്ടുമുതലേ വേഷം. തലയില്‍ കസവുതട്ടംകൊണ്ട് മറച്ചാണ് അവര്‍ പുറത്തിറങ്ങിയിരുന്നത്. ഏറനാട്ടില്‍ കാച്ചിയുണ്ടായിരുന്നില്ല. വെള്ള സൂരിത്തുണിയും പുള്ളിക്കുപ്പായവും. തലയില്‍ പുള്ളിത്തട്ടം. പുറത്തിറങ്ങുമ്പോള്‍ വെള്ള മല്മലു കൊണ്ടുള്ള മേലാപ്പ്. ഇങ്ങനെ ഓരോ നാട്ടിലും വ്യത്യസ്തമായിരുന്നു വേഷം. കാസര്കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ മതസ്ഥരായ സ്ത്രീകളെ വേഷംകൊണ്ടും ഭാഷകൊണ്ടും തിരിച്ചറിയാന്‍ സാധിച്ചിരുന്നു.

അക്കാലത്ത് മുസ്‌ലിം സ്ത്രീകളുടെ ജീവിതം അകത്തളത്തില്‍ തളച്ചിട്ടതായിരുന്നു. കാലം മാറിയപ്പോള്‍ സ്‌കൂളുകളിലും കോളേജിലും ചെന്നുപഠിക്കാനും പുറത്തിറങ്ങി പ്രവര്ത്തിക്കാനും മുസ്‌ലിം സ്ത്രീകള്ക്കും അവസരം ലഭിച്ചുതുടങ്ങി. ഇത് അവരുടെ വേഷത്തിലും മാറ്റങ്ങളുണ്ടാക്കി. പുതിയ തലമുറ പാവാട, ചുരിദാര്‍, സാരി തുടങ്ങിയ സൗകര്യപ്രദമായ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്ബുന്ധിതരായി.

ഓരോ രാജ്യത്തെയും കാലാവസ്ഥ, ജീവിതസാഹചര്യങ്ങള്‍, ധരിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളാണ് വസ്ത്രധാരണത്തെ നിശ്ചയിക്കുന്നത്. അറബിനാടുകളിലെ ചുഴറ്റിയടിക്കുന്ന കാറ്റും കാലാവസ്ഥയില്‍ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളുമാണ് അവരുടെ വസ്ത്രധാരണത്തിന്റെ മാനദണ്ഡം. അത് അവരുടെ സംസ്‌കാരത്തിനും ആരോഗ്യത്തിനും യോജിക്കുന്നതായിരുന്നു. ആ വേഷം എങ്ങനെ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ പൊതുവേഷമാവും?

കേരളത്തിലെ മുസ്‌ലിം സ്ത്രീകള്ക്ക് വേഷധാരണത്തില്‍ സ്വന്തമായൊരു സംസ്‌കാരമുണ്ടായിരുന്നു. അറബികളെ അന്ധമായി അനുകരിക്കല്‍, പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതിനു തുല്യവും അപലപനീയവുമാണ്. കാലാകാലമായി കേരളത്തിലെ പുരുഷന്മാര്‍ കേരളീയവേഷം തന്നെയാണ് ധരിക്കുന്നത്. അതിലാര്ക്കും പരിഭവമോ പരാതിയോ ഇല്ല. പിന്നെന്തിനാണ് സ്ത്രീകളുടെമേല്‍ കുതിരകേറ്റം? ചാഞ്ഞ മരമാവുമ്പോള്‍ ആര്ക്കും പാഞ്ഞുകേറാമല്ലോ. സ്ത്രീകള്‍ ജനിക്കുന്നതും ജീവിക്കുന്നതും വേഷം ധരിക്കുന്നതും പുരുഷന്മാരെ ആകര്ഷികക്കാനാണ് എന്ന അബദ്ധധാരണയാണ് ആദ്യം തിരുത്തിക്കുറിക്കേണ്ടത്. സ്വന്തം വസ്ത്രം നിശ്ചയിക്കാനും തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം പുരുഷന്റേതെന്നതുപോലെ സ്ത്രീയുടെയും മൗലികാവകാശമാണ്. അവനവന്റെ ശരീരത്തിനും സ്വന്തം നാട്ടിലെ കാലാവസ്ഥയ്ക്കുമിണങ്ങുന്ന വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഏതൊരാള്ക്കുമുണ്ട്.

സ്വന്തം ശരീരം പ്രദര്ശനനവസ്തുവാക്കുന്ന രീതിയിലുള്ള വേഷം ധരിക്കാതിരിക്കലാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷ. കാരണം സ്ത്രീശരീരം കണ്ടാല്‍ വികാരംകൊള്ളുന്ന പുരുഷന്മാരാണ് ഇന്നും കേരളത്തിലേറെയുള്ളത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം. നമ്മുടെ പുരുഷമനസ്സുകള്‍ എന്തേ ഇങ്ങനെ വികലമാകാന്‍ എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിനുപകരം സ്ത്രീകളുടെമേല്‍ പെരുമാറ്റച്ചട്ടം അടിച്ചേല്പിക്കുന്നത് ചിന്താശക്തിയുള്ളവര്ക്ക് ന്യായീകരിക്കാനാവില്ല. സ്ത്രീകള്‍ ഇന്ന വേഷമേ ധരിക്കാവൂ എന്നുള്ള ശാഠ്യം വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല അധര്മം കൂടിയാണ്.

പര്ദ മോശപ്പെട്ട വേഷമാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. പര്ദ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അത് ധരിക്കട്ടെ. പക്ഷേ, അതില്‍ മതത്തിന്റെ പരിവേഷം ചാര്ത്തു്ന്നത് നീതിയല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. ഖുര്ആോന്‍ അര്ഥ്മറിഞ്ഞ് പഠിക്കുകയും അതിലെ ആശയങ്ങള്‍ ഉള്ക്കൊകള്ളുകയും ചെയ്യുന്ന ഒരാള്ക്കും അനീതിക്കോ അക്രമത്തിനോ കൂട്ടുനില്ക്കാനാവില്ല എന്നത്, ഇസ്‌ലാം വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടാണ് കാണിച്ചുകൊടുക്കേണ്ടത്. അങ്ങനെ പ്രവൃത്തികൊണ്ട് കാണിച്ചുകൊടുക്കാന്പോവന്ന ഒരു ആധ്യാത്മികപണ്ഡിതനില്ല എന്നതാണ് മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥ.


കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ സമൂഹദ്രോഹികളായ ചില പുരുഷന്മാരുടെ കാമക്കണ്ണുകളില്നിരന്ന് രക്ഷപ്പെടാന്‍ ഇരുമ്പുകവചം അണിഞ്ഞാലോ എന്നുപോലും തോന്നാറുണ്ടെന്ന് പുറത്തിറങ്ങി പ്രവര്ത്തിണക്കുന്ന വിവിധ മതസ്ഥരായ പല സ്ത്രീകളും എന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്റെ ദേഹം ഒട്ടാകെ മറയ്ക്കുന്ന പര്ദവപോലുള്ള മേലാട അണിയാന്‍ സ്ത്രീ സ്വയം തീരുമാനിക്കുകയാണെങ്കില്‍ അതിലൊരു തെറ്റുമില്ല.സ്വന്തം ശരീരം പ്രദര്ശനവസ്തുവാക്കരുതെന്ന് സ്ത്രീകളോട് അല്ലാഹു കല്പിച്ചത് അവരുടെ സുരക്ഷയ്ക്കുവേണ്ടിക്കൂടിയാണ്. അതോടൊപ്പംതന്നെ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാനും സദാചാരം കാത്തുസൂക്ഷിക്കാനും വിശ്വാസികളോടും വിശ്വാസിനികളോടും ഒരുപോലെ കല്പിച്ചിട്ടുമുണ്ട്. സദാചാരബോധം കാത്തുസൂക്ഷിക്കുക സ്ത്രീകളുടെ മാത്രം ചുമതലയല്ല. സ്ത്രീകളെപ്പോലെ പുരുഷന്മാര്ക്കും ബാധ്യതയുണ്ട്. വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. സ്ത്രീത്വത്തെ അവഹേളിക്കുന്ന, സദാചാരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗം യുവതലമുറ അറിഞ്ഞോ അറിയാതെയോ ഇവിടെ വളര്ന്നു വരുന്നുണ്ട്. വേഷം മതചിഹ്നമായതോടെയാണ് കേരളത്തില്‍ മനുഷ്യമനസ്സുകള്‍ അകലാന്‍ തുടങ്ങിയതും ഇവിടെ മതസ്പര്ധകള്ക്ക് തുടക്കമിട്ടതും. ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സുകള്‍ അടുക്കാനാകാത്തവിധം അകന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകന്റെ കൈവെട്ടുകേസും ഇസ്‌ലാമികവേഷം ധരിക്കാത്തതിന് ഒരു പെണ്കുകട്ടിയെ വേട്ടയാടിയതുമൊക്കെ ഇതിന്റെ ദുരന്തഫലങ്ങളാണ്. ഇതിനു തടയിട്ടില്ലെങ്കില്‍ നമ്മുടെ ഭാവിതലമുറ നമുക്ക് മാപ്പുതരില്ല.

വേഷത്തിലൂടെ താന് മതവിശ്വാസിയാണെന്നു ബോധ്യപ്പെടുത്തുക എന്ന സാഹചര്യം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്. വേഷമല്ല ഒരാളെ അളക്കാനുള്ള അളവുകോല്‍. അറബിവേഷം ധരിച്ചതുകൊണ്ടുമാത്രം ആരും യഥാര്‍ത്ഥ ഇസ്‌ലാമാവുന്നില്ല. വാക്കിലും പ്രവൃത്തിയിലുമാണ് ഇസ്‌ലാമികത വേണ്ടത്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ഇസ്‌ലാം മതം. ഒരു ഇസ്‌ലാംമത വിശ്വാസി എങ്ങനെ ജീവിക്കണമെന്ന് ഖുര്ആൊനില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റുചെയ്യുന്ന സ്ത്രീയും പുരുഷനും ഒരുപോലെ ശിക്ഷ അനുഭവിക്കണമെന്നാണ് ഖുര്ആാന്‍ അനുശാസിക്കുന്നത്. സ്ത്രീ തെറ്റു ചെയ്താല് ശിക്ഷ കൂടുമെന്നോ പുരുഷനാണെങ്കില്‍ ശിക്ഷ കുറയുമെന്നോ എവിടെയും പറഞ്ഞതായി വായിച്ചിട്ടില്ല. ''ദുര്ന്നനടപ്പുകാരനായ പുരുഷനെയും ദുര്ന്നസടപ്പുകാരിയായ സ്ത്രീയെയും നൂറടിവീതം അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവരുടെ ശിക്ഷ നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. അവരെ ശിക്ഷിക്കുന്നതിനു സത്യവിശ്വാസികളില്‍ ഒരു സംഘം സാക്ഷികളാവുകയും ചെയ്യട്ടെ''  - കുറ്റവാളി സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ശിക്ഷ തുല്യമായിരിക്കണമെന്നാണ് ഈ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചാരിത്ര്യവതികളായ സ്ത്രീകളെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയും തെളിയിക്കാതിരിക്കുകയും ചെയ്യുന്ന ആണിനെയും പെണ്ണിനെയും ഒരുപോലെ ശിക്ഷിക്കണമെന്നും അല്ലാഹു കല്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെ തെളിവുകളും സാക്ഷികളുമില്ലാതെ സ്വന്തം ഭാര്യമാരുടെമേല്‍ കുറ്റമാരോപിക്കുന്നവര്ക്കും ഇഹത്തിലും പരത്തിലും കടുത്ത ശിക്ഷയുണ്ടെന്നും ഖുര്ആരന്‍ വ്യക്തമാക്കുന്നു. അപവാദപ്രചാരണം നിന്ദ്യമായ കാര്യമാണെന്ന് അറിഞ്ഞുകൊണ്ട് വേഷത്തിന്റെ പേരില്‍ ഒരു പെണ്കുമട്ടിയുടെ ജീവിതം താറുമാറാക്കുന്നത് എവിടത്തെ ന്യായമാണ്? പെണ്കുട്ടികള്‍ സ്വന്തംകാലില് നില്ക്കേണ്ടത് സമൂഹത്തിന്റെകൂടി ആവശ്യമാണ്. തൊഴില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്ക്കുണ്ടെന്നതുപോലെ വേഷം തിരഞ്ഞെടുക്കാനും അവര്ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാനും അവരെ തിരുത്താനുമുള്ള അവകാശം അവരുടെ മാതാപിതാക്കള്ക്കുണ്ട്. വിവാഹിതയാണെങ്കില്‍ അവരുടെ ഭര്ത്താക്കന്മാര്ക്കും ഇടപെടാം.

നാട്ടുകാരും മതമൗലികവാദികളും വ്യക്തിജീവിതത്തില്‍ ഇടപെടുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവതല്ല.ആഗോളീകരണത്തിന്റെ ഭാഗമായി സ്ത്രീ എന്നാല്‍ ശരീരം എന്ന സമവാക്യം അറിഞ്ഞോ അറിയാതെയോ ഇവിടെ വേരുപിടിച്ചിരിക്കുന്നു. സ്ത്രീശരീരം കച്ചവടച്ചരക്കായി മാറ്റിയതില്‍ ഇവിടത്തെ കച്ചവടക്കാര്ക്കു മാത്രമല്ല പത്ര, ടി.വി., സിനിമാ മാധ്യമങ്ങള്ക്കും കാര്യമായ പങ്കുണ്ട്. ഉദാരീകരണവും ആഗോളീകരണവുമൊക്കെ അതിന് ആക്കം കൂട്ടുകയും ചെയ്തു. വികസിത രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമാണ് ഇന്ന് ഇന്ത്യ. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന ഒരു യുവതലമുറ ഇവിടെ വളര്ന്നു് വരേണ്ടത് അവരുടെ ആവശ്യമാണ്. കോടിക്കണക്കിനു രൂപയുടെ സൗന്ദര്യവര്ധ്ക ഉത്പന്നങ്ങളാണ് ഇന്ന് ഇന്ത്യയില്‍ വിറ്റഴിയുന്നത്. ഇങ്ങനെയൊരു കച്ചവടതന്ത്രത്തിന്റെ ഭാഗമായിട്ടുതന്നെയാണ് പര്ദയും കേരളത്തിലെത്തിയത്. ആഗോളതലത്തില്‍ വേരുകളുള്ള ഒരു കമ്പനിയുടെ പരസ്യപ്രചാരണമാണ് കേരളത്തില്‍ പര്ദയെ ഇസ്‌ലാമിക വേഷമാക്കിയത്.

ഫാഷന്റെ പിന്നാലെ പരക്കം പായാനുള്ള വ്യഗ്രതയ്ക്കിടയില്‍ അതില്‍ ഒളിച്ചിരിക്കുന്ന ഹിഡന്‍ അജണ്ട ഇവിടത്തെ സ്ത്രീകള്‍ മനസ്സിലാക്കിയതുമില്ല.
ഈയടുത്ത കാലത്തായാണ് കേരളത്തിലെ ജനങ്ങള്‍ സംശയദൃഷ്ടിയോടെ പരസ്പരം നോക്കിത്തുടങ്ങിയത്. അജ്ഞാതമായൊരു ഭീതിയും സുരക്ഷിതത്വമില്ലായ്മയും ഇന്ന് എല്ലാവരുടെയും ഉള്ളിലുണ്ട്. ജാതിയും മതവും നോക്കി സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി പണ്ട് കേരളത്തിലുണ്ടായിരുന്നില്ല. അതുപോലെത്തന്നെ ജാതിതിരിച്ചുള്ള ഗ്രാമങ്ങളും നമുക്കന്യമായിരുന്നു. വേഷത്തിന്റെ കാര്യത്തില്‍ മതം കലര്ത്തുന്നത് ഇതിന്റെ മുന്നോടിയായിട്ടല്ലേ എന്നു സാധാരണക്കാര്‍ സംശയിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. സ്വന്തം കാര്യലാഭത്തിനുവേണ്ടി ഒരു ചെറിയ വിഭാഗം ആളുകള്‍ ബോധപൂര്‍വം  ഇവിടെ വര്ഗീതയലഹളകളുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു. ഈ അക്രമത്തെയാണ് ചിന്താശീലരായ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് എതിര്ത്ത് തോല്പിക്കേണ്ടത്.