Friday, January 14, 2011

കുറിപ്പുകള്‍ - മതവും ജാതിയും പ്രണയവും മതില്‍ കെട്ടുകളും

മതവും ജാതിയും സൃഷ്ടിച്ചു വെച്ചിട്ടുള്ള മതിലുകള്ക്കകത്ത് വെച്ചല്ല പ്രണയം സംഭവിക്കുന്നത്. മതിലുകള്ക്കകത്ത് ജീവിക്കുന്നവര്എല്ലാ പ്രണയങ്ങളെയും ഒരു പോലെ എതിരിടാറില്ല. അതിന്റെ ലാഭ നഷ്ടങ്ങള്നോക്കിയാണ് അവരുടെ സമീപനം.
വ്യവസ്ഥാപിത യാഥാസ്ഥിതിക സമൂഹത്തോടുള്ള ഒരു കലഹം ആണ് യഥാര്ത്ഥ പ്രണയം. ചിട്ട വട്ടങ്ങള്അനുസരിച്ച് ഒരുക്കുന്ന ഒരു റൊമാന്റിക്ഫീലിങ്ങ്സും ഇല്ലാത്ത വിവാഹബന്ധങ്ങളെക്കാളും , പ്രണയ വിവാഹങ്ങളാണ് മഹത്തരം എന്നാണ് ഞാന്കരുതുന്നത്.

പക്ഷെ ഏതു വിവാഹ ബന്ധങ്ങളുടെയും കെട്ടുറപ്പിന് പരസ്പര വിശ്വാസവും, ധാരണയും, മാനപോരുത്തവും, ആശയ പൊരുത്തവും ആവശ്യം ആണ്. അല്ലെങ്കില്നമ്മള്മഹത്തരം എന്ന് കരുതുന്ന ബന്ധങ്ങള്ചുര്ങ്ങിയ നാള്ക്കുള്ളില്യാന്ത്രികമായി തീരും.

മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും ആധാരം , പ്രകൃതിയോടും തന്റെ സഹജീവിയായ മനുഷ്യരോടുമുള്ള മനുഷ്യന്റെ തന്നെ സമീപനമാണ് എന്നും, അഭൌതിക ശക്തികള്അല്ല എന്നും തിരിച്ചരിയുന്ന്നിടത്താണ് ,  അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാവുക.

കടുത്ത മത വര്ഗീയ സങ്കുചിത ചിന്താഗതിയും ആശയങ്ങളും , നമ്മടെ ജനാധിപത്യ മതേതര വ്യവസ്ഥിതിക്ക് അപകടമാണ്. പൊതു മണ്ഡലത്തില്മനുഷ്യന്റെ ജീവിത പ്രശ്നങ്ങളെ ആധാരമാക്കിയുള്ള , ജാതി മതത്തിന്റെ അതിരുകളില്ലാത്ത കൂട്ടായ്മ സാധ്യമാവണം


വര്ഗീയതയെയും , മത ഭീകരതയെയും , ഫാസിസ്റ്റ് പ്രവണതകളെയും മുഖം നോക്കാതെ ചെറുത്തു തോല്പ്പിക്കുക എന്നത് എല്ലാ ജനാധിപത്യ സ്നേഹികളുടെയും കടമയാണ്.
*****************************************************************

Sunday, January 9, 2011

രക്തസാക്ഷിത്വം ഭാവിയിലേക്കുള്ള സമരയാത്ര

രക്തസാക്ഷിയുടെ ചോരകൊടുത്തുവളർത്തിയ
നീതിയുടെ വ്രക്ഷം നാം എവിടെ നടും?
- സച്ചിദാനന്ദൻ

ഇതൊരു ചോദ്യമല്ല. ഇതിന് ഒരൊറ്റപദം കൊണ്ട് പൂരിപ്പിക്കപ്പെടാവുന്ന ഒരു ഉത്തരവുമില്ല. മറിച്ചിത് മനുഷ്യവംശം അതിന്റെ മനസ്സിലോമനിക്കുന്ന ഒരു മഹാസ്വപ്നത്തിന്റെ സംഗ്രഹമാണ്. ആധിപത്യത്തിനും വിധേയത്വത്തിനുമപ്പുറം സ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വന്തം ജീവിതം പോലും സമർപ്പിക്കാൻ സന്നദ്ധമാക്കുന്ന മനുഷ്യജീവിതത്തിന്റെ സത്യവാങ്മൂലമാണ് രക്തസാക്ഷിത്വം. രണ്ടുതരം മരണങ്ങളെക്കുറിച്ച് മാവോ ഒന്ന് ഒരു ചെറുകാറ്റടിച്ചാൽ പതിരുപോലെ പറന്നുപോകുന്ന സാധാരണ മരണമാണ്. മറ്റൊന്ന് കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചാലും ഇളകാതിരിക്കുന്ന മഹാപർവ്വതം പോലുള്ള കനമ്മുള്ള മരണം. രക്തസാക്ഷികളുടെ മരണവും തുടർന്നുള്ള അവരുടെ ജീവിതവും ഒരു മഹാപർവ്വതത്തിന്റെ ഗാംഭീര്യത്തെയാണ് അനുസ്മരിപ്പിക്കുന്നത്. സ്വന്തം ജീവിതം കൊണ്ടവർ മനുഷ്യജീവിതത്തെ ജ്വലിപ്പിക്കുകയും സ്വന്തം ചോരകൊണ്ടവർ ചരിത്രത്തെ ചൈതന്യവൽക്കരിക്കുകയും ചെയുന്നു. പടനിലങ്ങളിൽ അവരിന്നും പൂത്തുനിൽകുന്നു. അനീതിക്ക് മുമ്പിൽ ഇന്നും അവരുടെ ശബ്ദം ഇടിമുഴക്കങ്ങളായി ഇടഞ്ഞുനിൽക്കുന്നു. അതുകൊണ്ടാണവർ ഒരു മരണത്തിനുശേഷം പിന്നെയും ഒരു പാടു തവണ മരിക്കാത്തത്. അതിന്റെ മൂല്യം അതർഹിക്കും വിധം ഉൾക്കൊള്ളാനാവാത്തതുകൊണ്ടാണ് മനുഷ്യരിലധികവും ജീവിച്ചിട്ടും ശരിയായർത്ഥത്തിൽ ജീവിക്കാത്തത്.

സംഘടനയാണ് സമസ്ത അർത്ഥത്തിലും നിസ്സഹായരായ ചൂഷിതരുടെ ശക്തവും സൂക്ഷ്മവുമായ ആവിഷ്ക്കാര മാധ്യമം. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളിൽ വെച്ച് മനുഷ്യർക്ക് വികലമായ രീതിയിൽപ്പോലും ഒരു നാളും ജീവിതം മാനവികമായൊരർത്ഥത്തിൽ ആഘോഷിക്കാൻ ആവുകയില്ല. സാമൂഹ്യപരതയിലേക്ക് വികസിക്കുന്ന വ്യക്തി സ്വന്തം കാലത്തോട് തീക്ഷ്ണമായി സംഭാഷണം നടത്താനാരംഭിക്കുമ്പോഴാണ് ചരിത്രത്തിൽ സംഘടനകൾ ജന്മം കൊള്ളുന്നത്. തലചൊറിയുന്ന കൈകൾ, ചുരുട്ടുന്ന മുഷ്ടികളായി മാറുന്നതും, പിറുപിറുക്കലുകൾ മുദ്രാവാക്യങ്ങളായി പരിണമിക്കുന്നതും അപ്പോഴാണ്. സാമൂഹ്യവികാസം സാധ്യമാക്കുന്ന പാരസ്പര്യത്തിന്റെ അദ്രശ്യമായ പാലങ്ങൾ തകർത്ത് മനുഷ്യരെ തനിച്ചാക്കി തകർക്കാനുള്ള സർവ്വ ശ്രമങ്ങളും അപ്പോഴാണ് വെല്ലുവിളിക്കപ്പെടുന്നത്. സ്വന്തം വർഗ്ഗത്തിൽ നിന്ന് വേർപ്പെടുത്തുമ്പോൾ താനൊന്നുമല്ലെന്ന് ഒന്നുമല്ലാത്തവരുമായിമാറിയ ഒരു ജനത തിരിച്ചറിയുമ്പോഴാണ് അവർ സ്വന്തം രക്തം കണ്ടെത്താനും സംഘം ചേരാനും ആരംഭിക്കുന്നത്. അതോടെയാണ് പറയപ്പെടാതെപോയ അവരുടെ വാക്കുകൾ ഭുഗർഭത്തിൽ നിന്ന് ഉറവയെന്നപോലെ കുതിച്ചൊഴുകാൻ തുടങ്ങുന്നത്. പർവ്വതാക്രതിപൂണ്ട അലസസഹനങ്ങളിൽ വിള്ളലുകൾ വീണുതുടങ്ങിയ ഒരു കാലത്തെക്കുറിച്ചുള്ള അശാന്തമായ ഓർമ്മകളാണ് ഇന്നും ചരിത്രത്തെ ചൂടുപിടിപ്പിക്കുന്നത്. ജീവിതം വീര്യമാർജ്ജിക്കുന്നതും അത്യന്തം വിസ്ത്രമാകുന്നതും വളർന്ന സ്മരണകളും മാനവിക സ്വപ്നങ്ങളും വർത്തമാനകാലത്തിന്റെ നടുത്തളങ്ങളിൽ വെച്ച് പരസ്പരം കെട്ടിപുണരുന്ന നേരങ്ങളിലാണ്. മറവിയും സ്വപ്നരാഹിത്യവും മനുഷ്യരെ സംബന്ധിച്ചിടത്തോളം മരണമാണ്. ഭൂതത്തിലേക്ക് വേരിറക്കാതെയും ഭാവുയിലേക്ക് വിടരാതെയും എങ്ങിനെയാണ് വർത്തമാനംസ്വന്തം ഭൂപടം പൂർത്തിയാക്കുക?

മരിച്ചിട്ടും മരിക്കാത്തവർക്ക് ജീവിച്ചിരിക്കുന്നവർ നൽക്കുന്ന അവേശകരമായ അംഗീകാരമാണ് അനുസ്മരണം. മരിച്ചുപോയവരുടെ ശവകുടീരങ്ങൾക്കുമുന്നിലെ അശ്രപൂജകളല്ല, ജനിക്കാനിരിക്കുന്ന നാളേകളിലേക്കുള്ള കണ്ണുതുറക്കലാണത്. അതൊരിക്കലും ഭൂതകാലത്തേക്കുള്ള തീർത്ഥയാത്രയല്ല, മറിച്ച് ഭാവിയിലേക്കുള്ള സമരയാത്രയാണ്. അതിന്റെ ലക്ഷ്യം കേവലമായ ഓർമ്മപുതുക്കലല്ല, പോയകാലത്തിന്റെ ഇനിയൊരിക്കലും തിരിച്ചുവരാത്ത മഹിമകളെക്കുറിച്ചോർത്ത് തരിച്ചു നിൽക്കലുമല്ല. മറിച്ച് പുനരുത്ഥാനവാദികളെ പേടിപ്പിക്കും വിധം വർത്തമാനത്തിലാകെ നിറഞ്ഞുനിൽക്കലാണ്. വർത്തമാനകാലത്തെ നിരന്തരം നവീകരിക്കുകയെന്ന ഭാരിച്ച ചരിത്രദൌത്യമാണ് അതിന് എപ്പോഴും നിർവ്വഹിക്കാനുള്ളത്. സ്മരണകളും സ്വപ്നങ്ങളും സന്ധിക്കുമ്പോഴാണ് സത്യം ജ്വലിക്കുന്നത്. ഭൂതവും ഭാവിയും സർഗ്ഗാത്മകമായി ഇന്നിൽവെച്ച് സംഗമിക്കുമ്പോഴാണ് വർത്തമാനകാലം വിസ്ത്രതമാകുന്നത്.

ചരിത്രം മറക്കുന്നവരൊക്കെയും ജീവിച്ചുകൊണ്ട് സ്വയം തീ കൊടുക്കുന്നവരാണ്. മറവിയുടെ മഹാസമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജനത സ്വന്തം ചിതയൊരുക്കുന്നു. അവർക്കിടയിലേക്കാണ്, അവർക്കിയിലാധിപത്യം സഥാപിച്ചിട്ടുള്ള ജനവിരുദ്ധലഹരിയുടെ നിത്യവിസ്മ്രതിയിലേക്കാണ്, തീയാളുന്ന ഓര്മ്മകളുമായി ർക്തസാക്ഷി സഖാക്കൾ വരുന്നത്. അവർ ശവകുടീരങ്ങളിൽ അന്തിവിശ്രമം കൊള്ളുന്നവരല്ല. ബോധാബോധങ്ങളിലെ കയറ്റിറക്കങ്ങളിലും പ്രയോഗങ്ങളിലും സാക്ഷാത്ക്കരിക്കപ്പെടാത്ത സ്വപ്നങ്ങളുടെ ചോരയിറ്റുന്ന മുറിവുകളിലും അവർ നിറഞ്ഞുനൽക്കുന്നു. അവർ മരിച്ചവരല്ല, മറിച്ച് ജീവിതം ജീവിതതുല്യംജ്വലിച്ച് ജീവിച്ചവരാണ്. സമരം ചെയ്തു ജീവിക്കുന്നവരൊക്കെയും ഒരൊറ്റജന്മത്തിന്നകത്ത് നിരവധി ജന്മങ്ങൾ സ്വയം നിർമ്മിക്കുന്നവരാണ്. മരണതുല്യം ജീവിക്കാൻ മനസ്സിലെന്ന് ഒരു ജനത തിരിച്ചറിയിമ്പോഴാണ് ജീവിതം ജീവിതോത്സവമാകുന്നത്. ജന്മം യാദ്രശ്ചികമായി ലഭിച്ച വിശുദ്ധ വരദാനത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് ആത്മബോധത്തിന്റെ ആകാശത്തേക്കുള്ള ആരോഹണത്തിനുള്ള സാഹസിക ശ്രമമാണെന്നും അപ്പോഴാണ് നാമറിയുന്നത്. ഓരോ രക്ത സാക്ഷിത്വത്തിലും വിവരണവിധേയമല്ലാത്ത വേദനയുണ്ട്. അതേ സമയം ജീവിച്ചിരികുന്നവർക്ക് , ഉജ്വലമാം വിധം ജീവിച്ചിരിക്കാൻ അഗ്രഹിക്കുന്നവർക്ക്, അതിനെ ഒരുത്സവമാക്കി മാറ്റാനുള്ള ഉത്തരവാദിത്വമുണ്ട്. ഇനിയും സൂര്യേദയങ്ങളും പൂക്കളും എന്റെ പൊന്നുണ്ണിക്കന്യമെന്നാൽ ഇനിവരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തി കുനിഞ്ഞുനിൽക്കുംസ്വന്തം കാലത്തിന്റെ ഭാവുകത്വത്തിനെ രക്തസാക്ഷികളുടെ ഇപ്പോഴും സ്പന്ദിക്കന്ന ഹ്രദയവുമായി ബന്ധിപ്പിക്കുന്ന കുഞ്ഞപ്പ പട്ടാന്നൂരിന്റെ വരികളാണ് മുകളിലുദ്ധരിച്ചത്. സ്വന്തം മകന്റെ രക്ത സാക്ഷിത്വത്തിന്റെ തപിക്കുന്ന സ്മരണകളിൽ തൊട്ടുകൊണ്ട് സഫ്ദർ ഹാശ്മിയുടെ അമ്മ എഴുതി: “We will not mourn saphdor, we will remember him in celebration.” വേദന നിർവ്വീര്യമായി മാറുന്ന ഇത്തരം വഴിത്തിരിവുകളിൽ വെച്ചാണ് അനുസ്മരണം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറുന്നത്. സ്വന്തം രക്തത്തെ സാക്ഷിയാക്കി ജീവിതംസഫലമാക്കാനുള്ള സന്നദ്ധത ഇടിവെട്ടിനും പേമാരിക്കും ഇടയിൽ നിന്നുകൊണ്ട് വീണ്ടും വീണ്ടും ഉറപ്പിച്ചുകൊണ്ടിരിക്കലാണ്. സഫലമീ ജീവിതം എന്ന് ഉള്ളുനിറഞ്ഞ് പാടാനാകും വിധം വർത്തമാനജീവിതത്തിൽ ഇടതടവില്ലാതെ ഇടപെടലാണ്. ഓർമ്മകൾ ഉത്തരവാദിത്വത്തിന്റെ അത്യുന്നതങ്ങളിലേക്ക് മുഷ്ടിചുരുട്ടുകയാണ്. രക്തസാക്ഷി സഖാക്കളുടെ തീയാളുന്ന സ്മരണകളെ സാക്ഷിയാക്കി ഉയരുന്ന മുഷ്ടി ഉൽപ്പാദിപ്പിക്കുന്ന അസാധാരണമായ കരുത്ത് സാധാരണ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഊർജ്ജം പകരുമ്പോഴാണ് അനുസ്മരണംആത്മബോധത്തിന്റെ ആഘോഷമായി മാറുന്നത്. അപ്പോഴാണ്, അപ്പോൾ മാത്രമാണ് കണ്ണീർകണങ്ങൾ കനൽക്കട്ടകളാക്കുന്നത്. മ്രത്യുവിൽ നിന്ന് ഒരു സാന്ത്വനവും പ്രതീക്ഷിക്കാനില്ല. അത് നിഷ്ക്കരുണനാണ്. അത് തനിക്ക് കിട്ടേണ്ടത് മുഴുവൻ പിടിച്ചുപറ്റുക തന്നെ ചെയ്യുംപ്രബോദ്കുമാർ സന്ന്യാൽ പറയുന്നത് മരണത്തെ സംബന്ധിച്ചിടത്തോളം വലിയ ശരിയാണ്. എന്നാൽ ജീവിതത്തെ സംബന്ധിച്ച് മറ്റോരു ശരിയുണ്ട്. തങ്ങളോടൊപ്പം ജീവിക്കുന്ന് യാതൊന്നും അത് മരണത്തിനും കൊടുക്കില്ല. സ്വന്തം മണ്ണിൽ വേരുകളാഴ്ത്തി കാലത്തിന്റെ ആകാശത്തിലേക്ക് ചില്ലകൾ പടർത്തി പൂത്തുനിൽക്കുന്ന ഒരൊറ്റ ഓര്മ്മയെപ്പോലും ജീവിതത്തിൽ നിന്ന് കവർന്നെടുക്കാൻ മരണത്തെക്കൊണ്ടാവില്ല. ഇക്കാര്യത്തിൽ ജീവിതവും മ്രത്യുവിനോളം കർക്കശ്ശവും നിഷ്കരണവുമാണ്. ഒരൊറ്റ ഉപാധി മാത്രം, എന്നും ജാഗ്രത ജ്വലിച്ചുനിൽക്കണം. എന്നും ജാഗ്രതയോടെ ഉണർന്നിരിക്കണം


Wednesday, January 5, 2011

മതവും മാര്‍ക്സിസവും - എം എം നാരായണന്‍

മതവും മാര്‍ക്സിസവും:
എം എം നാരായണന്‍


പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ യൂറോപ്പില്‍, വിശേഷിച്ച് ജര്‍മ്മനിയില്‍, 'ഹെഗലിയന്‍ യുവത' യുടെ മുന്‍കയ്യില്‍ നടന്ന ദൈവശാസ്ത്രചര്‍ച്ചകള്‍ ഏറെ പ്രസിദ്ധമാണ്. തീക്ഷ്ണമായ ആ ദാര്‍ശനിക സംവാദങ്ങളുടെ പ്രബുദ്ധമായ അന്തരീക്ഷമാണ് മതവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം നിര്‍ണ്ണയിച്ചത്. സ്വയം പൂര്‍ണ്ണനായ ദൈവം അപൂര്‍ണ്ണമായ ഈ ലോകം സൃഷ്ടിച്ചതെന്തിന്? ദൈവശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ഒരു വിഷമ പ്രശ്നമായിരുന്നു ഇത്. ദൈവം ദൈവമാകുന്നത് ഈ ലോകമുള്ളതുകൊണ്ടാണെന്നായിരുന്നു ഹെഗല്‍ വിശദീകരിച്ചത്. പ്രജകളില്ലെങ്കില്‍ രാജാവുമില്ലെന്ന ലളിതമായ യുക്തിയായിരുന്നില്ല അത്. ദൈവത്തിന് സ്വയം നിര്‍വചിയ്ക്കാന്‍ ദൈവമല്ലാത്ത ഒരു 'അപരം' ആവശ്യമാണ്. ഒരു 'നീ' ഉണ്ടാവുമ്പോള്‍ മാത്രമാണല്ലോ 'ഞാന്‍' ഞാനാവുന്നത്. അപൂര്‍ണ്ണമായ ഈ ലോകമില്ലെങ്കില്‍ സമ്പൂര്‍ണ്ണമായ ദൈവാസ്തിത്വത്തിന് യാതൊരര്‍ത്ഥവുമില്ല. യേശുവിലൂടെ ദൈവം ആത്മസത്യവും ക്രൈസ്തവതയിലൂടെ മനുഷ്യര്‍ ദൈവതത്വവും സാക്ഷാല്‍കരിക്കുകയാണെന്നും ഹെഗല്‍ പറഞ്ഞുവെച്ചു. എന്നാല്‍ ഹെഗലിന്റെ യുവശിഷ്യന്മാര്‍ക്ക് ഈ അവകാശവാദങ്ങള്‍ ഒട്ടും സ്വീകാര്യമായിരുന്നില്ല.


യേശുവിന്റെ ജീവിതം' (1835) എന്ന പുസ്തകത്തിലൂടെ ഡേവിഡ് സ്ട്രൌസാണ് ആദ്യം വെടിപൊട്ടിച്ചത്. ബൈബിളിലെ പഴയ നിയമം മാത്രമല്ല പുതിയ നിയമവും ഹെഗല്‍ കരുതുംപോലെ ആത്യന്തിക സത്യങ്ങളോ ചരിത്രാഖ്യാനങ്ങളോ അല്ല, നാടോടി സങ്കല്‍പങ്ങളാ ണെന്ന് സ്ട്രൌസ് വാദിച്ചു. തുടര്‍ന്ന് ബ്രൂണോ ബോവര്‍  ക്രിസ്തുമതം മിഥ്യയാണെന്നും അതില്‍ വിശ്വാസമര്‍പ്പിച്ചവര്‍ വഞ്ചിതരായെന്നും പറയുകയുണ്ടായി. എന്നാല്‍ വെറും മിഥ്യയാണെങ്കില്‍ ദൈവവും മതവും എന്തുകൊണ്ടാണ് ആളുകള്‍ക്കിത്രമേല്‍ ആകര്‍ഷകവും അഭികാമ്യവും ആരാധ്യവുമായതെന്ന പ്രശ്നത്തിന് സ്ട്രൌസിനും ബോവര്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല.


ക്രിസ്തുമതത്തിന്റെ സാരം' (1841) എന്ന ഗ്രന്ഥത്തില്‍ ഫോയര്‍ബാഹാണ് യുക്തിയുക്തമായി ആ ചോദ്യത്തിനുത്തരം നല്‍കിയത്. മനുഷ്യന് ദൈവത്തിന്റെ ഛായ ലഭിച്ചത് ദൈവം മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടല്ലെന്നും, മനുഷ്യര്‍ അവരുടെ ഛായയില്‍ ദൈവത്തെ സൃഷ്ടിച്ചതുകൊണ്ടാണെന്നും ഫോയര്‍ബാഹ്. മര്‍ത്യഗുണങ്ങളും ശക്തികളും ഏകത്ര കേന്ദ്രീകരിച്ച് അത് പരമാവധി വികസിപ്പിച്ച് ഒരാത്യന്തിക തലത്തില്‍ എത്തിച്ച്, ആ സര്‍വ്വ കഴിവുകളും മനുഷ്യനപ്പുറമുള്ള ഒരസ്തിത്വത്തില്‍ സാക്ഷാല്‍കരിച്ച്, കാട്ടുന്ന സങ്കല്‍പമാണ് "ദൈവ''മെന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തു.


ദൈവം സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വഗുണസമ്പൂര്‍ണ്ണനും ആകുന്നു. മനുഷ്യനാകട്ടെ അല്‍പ്പജ്ഞനും അല്‍പ്പശക്തനും അല്‍പ്പഗുണവാനും ആണ്. മനുഷ്യന്‍ സ്വന്തം ഗുണങ്ങളുടെ പേരില്‍ ആത്മാനന്ദമോ ആത്മാഭിമാനമോ അനുഭവിക്കാതെ സ്വഭാവനാ സൃഷ്ടിയുടെ മുന്നില്‍ മുട്ടുകുത്തുകയാണ്. ഇങ്ങിനെ സ്വസിദ്ധികളില്‍ അഭിരമിയ്ക്കാനോ അവ വികസിപ്പിക്കുന്നതില്‍ സ്വയം ശ്രദ്ധിക്കാനോ മുതിരാത്ത മനുഷ്യന് ശരിയായ ജീവിതം നയിക്കാന്‍ വിധിയില്ല. നേരായ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയുകയുമില്ല. മതത്തിന്റെ സ്ഥാനത്ത് മനുഷ്യത്വം പ്രതിഷ്ഠിച്ച ആദ്യ ചിന്തകനാണ് ഫോയര്‍ബാഹ്. മനുഷ്യശക്തിയറിഞ്ഞ് ആഹ്ളാദിച്ച് ആഘോഷിച്ച് അതിലൂടെ നൈതികവും ധാര്‍മികവും സുന്ദരവുമായ സമൂഹം ഈ ഭൂമിയില്‍ നിര്‍മ്മിച്ചെടുക്കാനാവുമെന്നും അദ്ദേഹം വിചാരിച്ചിരുന്നു.


മതത്തിനുപകരം ഉല്‍പ്പതിഷ്ണുത്വം നിറഞ്ഞ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച ഈ ദാര്‍ശനിക ചര്‍ച്ചകളെ പിന്തുടര്‍ന്നാണ് മാര്‍ക്സ് തന്റെ ചിന്താ ജീവിതം ആരംഭിക്കുന്നത്. ഫോയര്‍ ബാഹിന്റെ 'ക്രിസ്തുമതസാര'ത്തിന്റെ തുടര്‍ച്ചയായാണ് 1843ലെ തന്റെ ഹെഗേലിയന്‍ തത്വശാസ്ത്ര പദ്ധതിയുടെ വിചാരണയെ  മാര്‍ക്സ് വിഭാവനം ചെയ്തത്. അതുകൊണ്ടാണ് "മതവിമര്‍ശനം ആവശ്യത്തിന് അവസാനിച്ചു കഴിഞ്ഞു'' എന്ന് മാര്‍ക്സ് എഴുതിയത്. സ്വന്തം പ്രതിഛായയിലാണ് മനുഷ്യന്റെ ദൈവസങ്കല്‍പം എന്ന ഫോയര്‍ബാഹിന്റെ ആശയം അതേപടി മാര്‍ക്സ് സ്വീകരിക്കുന്നുണ്ട്. മതത്തോടല്ല, അതിനെ വാശിയോടെ തുറന്നു കാട്ടിയ യുവഹെഗേലിയന്മാരോടായിരുന്നു അദ്ദേഹത്തിന് അനുഭാവം. കാരണം മതവിമര്‍ശനത്തിലൂടെ ഫലത്തില്‍ മതത്തിന്റെ അടിത്തറയില്‍ കാലൂന്നി നില്‍ക്കുന്ന രാഷ്ട്രീയാധികാരത്തെയാണ് അവര്‍ ആക്രമിച്ചത്.
മതത്തിന്റെയും ദൈവസങ്കല്‍പ്പത്തിന്റെയും 'ഉള്ളുകള്ളി'കള്‍ പുറത്താക്കപ്പെട്ടതോടെ സ്വന്തം ദൌത്യം പൂര്‍ത്തിയായെന്ന് ഫോയര്‍ബാഹ് കരുതി. തുടര്‍ന്നുണ്ടാവാന്‍ പോകുന്ന ബൌദ്ധികയുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ മതവും ദൈവവും അതിന്റെയെല്ലാം ഛത്രചാമരങ്ങളും സ്വയം അപ്രത്യക്ഷമാകുന്ന ഒരു സുപ്രഭാതം ആസന്നമാണെന്നും അദ്ദേഹം വിശ്വസിച്ചു. എന്നാലിത് തീര്‍ത്തും ഉപരിപ്ളവമായ ഒരു വ്യാമോഹമാണെന്ന് മാര്‍ക്സ് ആദ്യമേ തന്നെ തിരിച്ചറിഞ്ഞു. മതമെന്താണെന്ന് ഫോയര്‍ബാഹിനറിയാമായിരുന്നു. എന്തുകൊണ്ട് മതം എന്ന ചോദ്യം ഒരിക്കലും അദ്ദേഹം ചോദിച്ചതേയില്ല.


മതം മാര്‍ക്സിന് സാമൂഹ്യമിഥ്യകളുടെ മാധ്യമമാണ്. എന്നാല്‍ സാമൂഹ്യമിഥ്യകളെ ആവശ്യമാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതു മിഥ്യയല്ല. മനുഷ്യനെ ദൈവത്തിനുമുന്നില്‍ മുട്ടുകുത്തിയ്ക്കുന്ന മതം രാജശാസനകളെ ശിരസാ വഹിക്കാന്‍ ശീലിപ്പിക്കുന്നതുകൊണ്ട് അധികാരിവര്‍ഗ്ഗം എന്നും മതത്തിന്റെ രക്ഷകരും പ്രചാരകരുമായിരുന്നു. ഭരണകൂടത്തിന്റെ പിന്തുണയുള്ളതിനാല്‍ മതപ്രബോധനം സര്‍വ്വസന്നാഹങ്ങളോടെ നടക്കുന്നു. ഇതൊക്കെ മതവിശ്വാസം ശക്തിപ്പെടാനുള്ള കാരണങ്ങളായിരിക്കാം. എന്നാല്‍ ഏറ്റവും വലിയ ശരി അതൊന്നുമല്ല. ആത്മാര്‍ത്ഥമായും നൈസര്‍ഗ്ഗികമായും മര്‍ദ്ദിത ജനതയ്ക്ക് സ്വയം മതം ഒരാവശ്യമാണെന്ന് തോന്നുന്നതുകൊണ്ടാണ് അവര്‍ മതവിശ്വാസികളാവുന്നത്; മതവിശ്വാസം പെരുകുന്നത്. മതം ആവശ്യമാണെന്ന് തോന്നിപ്പോകുന്ന ഒരു ഭൌതിക ജീവിതത്തിന്റെ ചുറ്റുപാടുണ്ട്. "അപ്പോള്‍ മതത്തിനെതിരായ സമരം മതം ഒരാത്മീയാമോദമായ ലോകത്തിനെതിരായ സമരമാണ്. മതപരമായ വേദനകള്‍ യഥാര്‍ത്ഥ ജീവിത വേദനകളുടെ ആവിഷ്കാരവും യഥാര്‍ത്ഥ വേദനകള്‍ക്കെതിരായ പ്രതിഷേധവുമാണ്. മതം മര്‍ദ്ദിതന്റെ നെടുവീര്‍പ്പും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവുമാണ്. അത് ജനങ്ങളുടെ കറുപ്പാണ്'' എന്ന പേര്‍ത്തും പേര്‍ത്തും ആളുകള്‍ ഉദ്ധരിയ്ക്കാറുള്ള വരികള്‍ ഈ പശ്ചാത്തലത്തിലാണ് മാര്‍ക്സ് എഴുതുന്നത്.


അക്കാലത്ത് യൂറോപ്പില്‍ 'വേദനാസംഹാരി ആയി കറുപ്പ് ഉപയോഗിച്ചിരുന്നു. പണികഴിഞ്ഞ് വൈകി വീടെത്തും വരെ കൊച്ചുകുഞ്ഞുങ്ങള്‍ വിശന്നു കരയാതിരിയ്ക്കാന്‍ അവര്‍ക്ക് സ്ത്രീത്തൊഴിലാളികള്‍ കറുപ്പ് കൊടുത്ത് മയക്കിക്കിടത്തുന്നുണ്ടെന്ന് "മൂലധന''ത്തിന്റെ ഒരടിക്കുറിപ്പില്‍ പറയുന്നു. അതേ കൃതിയില്‍ മറ്റൊരിടത്ത് കറുപ്പ് തിന്ന് വളരുന്ന കുട്ടികള്‍ "ശരീരം ചുക്കിച്ചുളിഞ്ഞ് കൊച്ചു വൃദ്ധരായി'' മാറുന്നതിനെപ്പറ്റി 1864ലെ ഒരു പൊതുജനാരോഗ്യരേഖയില്‍ പറയുന്നത് മാര്‍ക്സ് ഉദ്ധരിയ്ക്കുകയും ചെയ്തിട്ടുണ്ട്.


ഫോയര്‍ബാഹ് ഒരു മഹാരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിച്ചു. എന്നാല്‍ രോഗത്തെ നേരിടാന്‍ അദ്ദേഹം മുന്നോട്ട് വന്നില്ല. ഈ ഭൂമിയിലെ യഥാര്‍ത്ഥ ദുരിതങ്ങളോടുള്ള മനുഷ്യന്റെ പ്രതികരണമാണ് മതം. കറുപ്പ് കഴിച്ചാല്‍ ആശ്വാസം ലഭിക്കും. അത് ക്ഷണികവും വ്യാജവുമായ ഒരനുഭൂതിയാണ്. കറുപ്പ് രോഗശമനൌഷധമല്ല. അത് ഉള്ള രോഗം മൂര്‍ച്ഛിപ്പിക്കുകയും ഇല്ലാത്ത രോഗങ്ങള്‍ ജനിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് കറുപ്പ് തീറ്റ എത്രയുംവേഗം നിര്‍ത്തുക തന്നെ വേണം. തുടര്‍ന്ന് രോഗം നിര്‍ണ്ണയിച്ച് ശരിയായി ചികില്‍സിച്ച് അത് ശമിപ്പിയ്ക്കണം. രോഗലക്ഷണങ്ങള്‍ക്കെതിരായല്ല, രോഗത്തിനെതിരായാണ് യുദ്ധം ചെയ്യേണ്ടത്. മതത്തിനെതിരായല്ല, രാഷ്ട്രീയ - സാമ്പത്തിക മേല്‍ക്കോയ്മക്കെതിരായാണ് പൊരുതേണ്ടത്. മതവിമര്‍ശനം രാഷ്ട്രീയ വിമര്‍ശനമായി വികസിക്കുകയും രൂപാന്തരപ്പെടുകയും വേണം. വിശ്വാസവും മതവും ആളുകള്‍ക്ക് ആവശ്യമാണെന്ന് വരുന്ന ഭൌതിക സാഹചര്യങ്ങള്‍ മാറാതെ മതപരമായ അന്യവല്‍ക്കരണത്തില്‍നിന്നുള്ള വിമുക്തി അസാദ്ധ്യമാണ്. മാര്‍ക്സിസം ഫോയര്‍ബാഹിന്റെ നിരീശ്വരവാദത്തിന്റെ കേവലമായ പിന്തുടര്‍ച്ചയല്ല. വൈരുദ്ധ്യാത്മകമായ വികാസവും വളര്‍ച്ചയുമാകുന്നു. ഫോയര്‍ബാഹ് വികസിപ്പിച്ച മതവിമര്‍ശനത്തിന്റെ പാരമ്പര്യം സ്വീകരിക്കുമ്പോള്‍ത്തന്നെ അതിന്റെ യാന്ത്രികവും ആശയവാദപരവുമായ പരിമിതികളെ മാര്‍ക്സ് തിരിച്ചറിയുകയും മറികടക്കുകയും ചെയ്യുന്നുണ്ട്.


മതവിശ്വാസം അഭികാമ്യവും അനിവാര്യവുമാക്കുന്ന ജീവിതത്തിന്റെ ഘടനയെ അഴിച്ചുപണിയാനുള്ള സമരം വിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമല്ല. മതപ്രത്യയശാസ്ത്രമടക്കമുള്ള ഉപരിഘടനയെ സമര്‍ത്ഥമായി വിന്യസിച്ച് ഒരു വശത്ത് നിര്‍ബന്ധിച്ചും മറുവശത്ത് സമ്മതി നേടിയും പുലരുന്ന അനീതിയുടെ രാജ്യഭാരത്തിനെതിരായ, മൂലധനത്തിന്റെ ഘോരവും ഭ്രാന്തവുമായ കൊള്ളക്കെതിരായ, പോരാട്ടമാണത്. അത്തരം സമരങ്ങളില്‍ വിശ്വാസി സമൂഹം ജീവിതപ്രാരാബ്ധങ്ങളുടെ സമ്മര്‍ദ്ദഫലമായി അധികമധികം പങ്കാളികളായി മാറും. അമ്മട്ടിലുള്ള സമരാനുഭവങ്ങളാണ് അന്യഥാ നിഷ്ക്രിയരായ സാധാരണ ബഹുജനങ്ങളെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും വിപ്ളവകാരികളുമാക്കുന്നത്.


മതവിശ്വാസികള്‍ക്കിടയില്‍ സാമൂഹ്യ - സാമ്പത്തിക ഭേദങ്ങള്‍മൂലം മതേതരമായ കാര്യങ്ങളില്‍ വൈവിദ്ധ്യവും വൈരുദ്ധ്യവും ഉള്ളതുപോലെ, മേധാവിത്വം വഹിക്കുന്ന മതപ്രത്യയശാസ്ത്രത്തിനകത്തും വിള്ളലുകളും പിളര്‍പ്പുകളും വൈരുധ്യങ്ങളും കണ്ടെത്താന്‍ കഴിയും. ഉദാഹരണത്തിന് ഇടയരുടെയും അല്‍മായരുടെയും 'കത്തോലിസിസം' ഒന്നാവണമെന്നില്ല. പാവപ്പെട്ടവന് കരുണാമയനായ കര്‍ത്താവ് ഭാരം ചുമക്കുന്നവരുടെ അത്താണിയാണ്. ധനികരുടെ യേശു ദരിദ്ര ജീവിതങ്ങളുടെ പച്ചവെള്ളം മുന്തിരിച്ചാറാക്കാന്‍ മുതിരുമെന്ന് തോന്നുന്നില്ല.


പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യാവലിയില്‍ ഒരിടത്ത് 'മുഹമ്മദ്' എന്ന പേര്‍ വന്നുപോയതിന്റെ പേരില്‍ കൈപ്പത്തി നഷ്ടപ്പെട്ട ജോസഫ് എന്ന കോളേജധ്യാപകന്‍ സത്യവിശ്വാസിയായ ക്രിസ്ത്യാനിയാണ്. അയാളുടെ ഒരുവിധം തുന്നിച്ചേര്‍ത്ത അറ്റുപോയ കയ്യില്‍നിന്ന് ജീവിതത്തിന്റെ പാനപാത്രം നിഷ്കരുണം പിടിച്ചുവാങ്ങി പെരുവഴിയില്‍ തള്ളിയ കോളേജധികൃതരും വിശ്വാസികളാണ്. കൈവെട്ടിയവര്‍ ജോസഫിനെ മാത്രം ശിക്ഷിച്ചപ്പോള്‍ അയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സഭാനേതൃത്വം നിര്‍ഭാഗ്യവാനായ ഒരദ്ധ്യാപകന്റെ കുടുംബത്തെ മുഴുവന്‍ നിരാലംബമാക്കി ശിക്ഷിച്ചിരിക്കുകയാണ്. കൊടുംകുറ്റവാളിക്കുപോലും മാപ്പ് നല്‍കുന്ന യേശുവിന്റെ വഴിയില്‍നിന്ന് എത്ര ദൂരെയാണ് ഇവര്‍ എത്തിനില്‍ക്കുന്നതെന്ന് ഇവരറിയുന്നില്ല! അപ്പോള്‍ ജോസഫിന്റെ കത്തോലിസിസവും കോളേജധികാരികളുടെ കത്തോലിസിസവും രണ്ടാവാതെ തരമില്ല. ദൈവത്തിനും വിശ്വാസത്തിനും എതിരായല്ല, ജോസഫ് പൊരുതുന്നത്. അയാളുടെ യുദ്ധം ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍/മറവില്‍ അരങ്ങുവാഴുന്ന അനീതിക്കെതിരെയാണ്. അത്തരം പോരാട്ടങ്ങളില്‍ പീഡിതരോട് ഐക്യപ്പെടുകയും അവര്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്തുകൊണ്ടാണ് മതേതരത്വത്തെയും ജനാധിപത്യത്തെയും പ്രതിരോധിക്കേണ്ടത്.


മതത്തിന്റെ പ്രത്യയശാസ്ത്രവും സ്ഥാപനങ്ങളും അളവറ്റ ധനവും എല്ലാം പ്രയോജനപ്പെടുത്തി പ്രതിലോമശക്തികള്‍ വളര്‍ത്തിയെടുക്കുന്ന സാമുദായിക ഏകീകരണത്തേയും ധ്രുവീകരണത്തേയും മറികടക്കാനും ശരിയായ വഴി ഇതുതന്നെയാകുന്നു. കേരള ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ സാമുദായിക ഏകീകരണമാണ് 'വിമോചന സമര'കാലത്ത് ദൃശ്യമായത്. എന്നാല്‍ പിന്നീട് അമരാവതിയില്‍ കുടിയിറക്കപ്പെട്ട കൂട്ടരുടെ ഇടയനായി 'എ കെ ജി' നയിച്ച സത്യാഗ്രഹ സമരം സാമുദായിക വാദത്തിന്റെ അടിത്തറയില്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ ശിഥിലീകരിക്കുകയുണ്ടായി. കക്ഷിബന്ധങ്ങളില്‍ ഇടതുപക്ഷത്തിനനുകൂലമായ ഒരു പുനരണി ചേരലിനും അതു വഴി തുറന്നിട്ടു. ധാര്‍ഷ്ട്യം നിറഞ്ഞ സാമുദായിക രാഷ്ട്രീയത്തെ സമ്മുഖീകരിക്കുന്ന കേരളീയ വര്‍ത്തമാനത്തിന് അമരാവതി ഒരു കൈവിളക്കും പതാകയും പാഠപുസ്തകവും ആകുന്നു.

Wednesday, December 22, 2010

സമകാലിക കേരളീയ രാഷ്ട്രീയവും അന്തമായ കമ്മ്യൂണിസ്റ്റ്‌ വിരോധവും.

കമ്മ്യൂണിസ്റ്റ്‌ വിരോധം ആവാം. അതിനു അവനവന്റെ വര്‍ഗപരവും ബോധപരവും ആയ കാരണങ്ങള്‍ ഉണ്ടാവാം. എന്ന് വെച്ച് വസ്തുതകളുടെ നേരെ കണ്ണടക്കരുത്. ശത്രുവിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നത് ആശയ സമരത്തിന്‌ വളരെ ഗുണം ചെയ്യും.

മുന്നണി രാഷ്ട്രീയത്തില്‍ തെരഞെടുപ്പിലെ ജയപരാജയങ്ങള്‍ നോക്കി ഒരു പാര്‍ടിയുടെ വലുപ്പവും ചെറുപ്പവും വിലയിരുത്തുന്നത് അശാസ്ത്രീയമാണെന്ന് ഏത് രാഷ്ട്രീയ വിദ്യാര്‍ഥിക്കും അറിയാവുന്ന കാര്യം ആണ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഇന്നും കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി തന്നെയാണ്. എല്ലാ കക്ഷികളും തനിച്ചു മത്സരിക്കുകയാണെങ്കില്‍ ഈ വസ്തുത പകല്‍ പോലെ വ്യക്തമാവും. അതെ സമയം മുസ്ലിംലീഗ് എന്ന രാഷ്ട്രീയ സംഘടനയുടെ പിന്തുണയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതിദയനീയം ആയിരിക്കും.

ഞങ്ങള്‍ ഒരിക്കലും അക്രമരാഷ്ട്രീയത്തെ ന്യായീകരിക്കില്ല. ഓരോ സ്ഥലങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാവുന്നതിനു പ്രാദേശികമായ വസ്തുനിഷ്ഠ കാരണങ്ങള്‍ ഉണ്ടാവും. അതൊന്നും സമാന്യവല്കരിച്ചു പറയുന്നത് ശരിയാവില്ല. അക്രമം നടത്തുന്നത് മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ മാത്രമാണെങ്കില്‍ , എന്ത് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊല്ലപെട്ടത്‌ മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ ആയി ?  വായുവില്‍ നിന്ന് വല്ല അദൃശ്യ വസ്തുവും വന്നു സഖാക്കളേ വെട്ടി കൊന്നതാണോ ?

നാം താല്പര്യ വൈരുദ്ധ്യങ്ങള്‍ ഉള്ള ഒരു വര്‍ഗസമൂഹത്തിലാണ് ജീവിക്കുന്നത്. അത്തരം ഒരു സമൂഹത്തില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാവും. രാഷ്ട്രീയക്കാര്‍ തമ്മില്‍ മാത്രമല്ല സംഘട്ടനങ്ങള്‍ ഉണ്ടാവുന്നത്. സ്വത്ത്‌ തര്‍ക്കത്തിന്റെ പേരില്‍ , കുടുംബ വഴക്കിന്റെ പേരില്‍ , വാക്ക് തര്‍ക്കങ്ങള്‍ മൂത്ത് - ഒക്കെ സംഘട്ടനങ്ങളും കൊലപാതകങ്ങളും ഉണ്ടാവുന്നു. നമ്മള്‍ എല്ലാവരും സമാധാനപൂര്‍ണമായ ഒരു സാമൂഹ്യ ജീവിതം ആഗ്രഹിക്കുന്നു. അത് സാധ്യമാവുവാന്‍ നമ്മുടെ രാജ്യത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ഗുണപരമായ മാറ്റം ഉണ്ടാവണം.

എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങളെ തൃപ്തി പെടുത്തുവാന്‍ ഇന്നത്തെ വര്‍ഗ സമൂഹത്തില്‍ ഒരു ഭരണത്തിനും സാധ്യമല്ല. എങ്കിലും മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക്, രാജ്യത്തെ ഭരണഘടന നല്‍കുന്ന അധികാര പരിധിക്കകത്ത് നിന്ന് കഴിയാവുന്ന പരിഹാരം നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ നയം. അതില്‍ പോരായ്മകള്‍ ഉണ്ടാവുമ്പോള്‍ അത് കണ്ടെത്തി പരഹരിക്കും.

ഇടതു ഭരണത്തെ കുറിച് കാര്യമായ പരാതിയുള്ളത് , അഞ്ചു വര്ഷം മുമ്പ് കേരള ജനത പിടിപ്പുകേട് കാരണം പുറന്തള്ളിയ വലതുപക്ഷ രാഷ്ട്രീയ മുന്നണിക്ക്‌ മാത്രമല്ല, അര്ഷ്ട്രീയ കുപ്പായം ധരിച്ചു സമൂഹത്തില്‍ വിലസുന്ന , അടിസ്ഥാന വര്‍ഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റം എക്കാലവും ഭയപെടുന്ന ഉപരിവര്ഗത്തിന് കൂടിയാണ്. രാഷ്ട്രീയ പ്രബുദ്ധരായ സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും സ്ത്രീകളും യുവാക്കളും
വിദ്യാര്‍ഥികളും ഇടതു മുന്നണിയുടെ ഭരണത്തിന്റെ നേട്ടങ്ങള്‍ നല്ലപോലെ തിരച്ചരിയുന്നുണ്ട്.

രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യത്തിന്റെ ജനകീയതയും.

രാഷ്ട്രീയ പ്രബുദ്ധത നേടാത്ത ഒരു ജനതയാണ് , ചൂഷക വര്‍ഗ്ഗത്തിന്റെ വ്യവസ്ഥിതിയെ കോട്ടം കൂടാതെ കാത്തു സൂക്ഷിക്കുന്ന ഏറ്റവും വലിയ ആയുധം. "ചന്തിക്കടിയില്‍ ചൂട് തട്ടാത്തിടത്തോളം" നീണ്ട ഉറക്കം തുടരുന്ന ഒരു ജനത ഇന്നും നമ്മുടെ നാട്ടിലുണ്ട് എന്നതാണ് വളരെ ഖേദകരമായ അവസ്ഥ . കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കും എന്ന് പറയുന്നത് അത്തരക്കാരെ കുറിച്ചാണ്. രാഷ്ട്രീയ പ്രബുദ്ധരായ ഒരു ജനതയുടെ സജീവമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയെ ജീര്‍ണത കൂടാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ഇന്ന് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി , ജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെ ന്യായമായ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിധം ഒരു ജനകീയ ജനാധിപത്യമായി വളരുന്നതിന് പകരം, പണാധിപത്യമായി ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് നമ്മള്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. സമ്പന്ന കുത്തകകളും, അവരുടെ ഹിതം അനുസരിച്ച് കരുനീക്കം നടത്തുന്ന രാഷ്ട്രീയക്കാരും , മാധ്യമങ്ങളും ചേര്‍ന്നുള്ള ഒരു തരം വൃത്തികെട്ട " കൂട്ടികൊടുപ്പ്" കളിയാണ് ജനാധിപത്യത്തിന്റെ മറവില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഈ കള്ളന്മാരെ നിലക്ക് നിര്‍ത്തണമെങ്കില്‍ തിരിച്ചറിവ് നേടിയ ജനതയുടെ ഒരു വലിയ മുന്നേറ്റം നമ്മുടെ രാജ്യത്ത് നടക്കേണ്ടതുണ്ട്. സ്വന്തം സമ്പത്തില്‍ ഉപരി രാജ്യത്തോടും സമൂഹത്തോടും ഒരു കടപ്പടുമില്ലത്ത ചൂഷക വര്‍ഗം ഒരു വശത്ത്. എല്ലാ കഷ്ടതകളും അനുഭവിച്ചിട്ടും സ്വന്തം അവകാശങ്ങളും അന്തസ്സും തിരിച്ചറിയാതെ നിസ്സംഗത തുടരുന്ന ബഹുഭൂരിപക്ഷം മറു വശത്ത്. ഈ സ്ഥിതി മാറാതെ നമ്മുടെ രാജ്യത്തിന്‌ രക്ഷയില്ല.

എന്തും വിലക്ക് മേടിക്കാന്‍ സാധിക്കും എന്ന ഉറപ്പ് ചൂഷക വര്‍ഗത്തിനുണ്ട്. നമ്മുടെ തെരെന്നെടുപ്പ് അടുത്തകാലത്തായി പണാധിപത്യം ആയി മാറിയതിനെ കുറിച്ച് തെരെന്നെടുപ്പ് കമ്മീഷന്‍ പോലും കടുത്ത ആശങ്ക രേഖപെടുത്തുകയുണ്ടായി. എണ്‍പത് ശതമാനം ദരിദ്ര ജനതയുള്ള നമ്മുടെ രാജ്യത്തെ ജനപ്രധിനിതികളില്‍ അറുപത് ശതമാനം ശത കോടീശ്വരന്‍മാരാണ്. ഇതിന്റെ ഒക്കെ തുടര്‍ച്ചയാണ് ഖജാനാവ് കൊള്ളയടിക്കുവാനുള്ള അഴിമതി രാക്ഷസന്മാരുടെ ചങ്കുറ്റം.

നമുക്കീ ദുരവസ്ഥ മറികടക്കുവാന്‍ തീര്‍ച്ചയായും സാധിക്കും. ജനാധിപത്യത്തിന്റെ സ്റ്റിയറിംഗ് രാജ്യത്തെ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെ കൈകളില്‍ എത്തുമ്പോള്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ - വാക്കും പ്രയോഗവും.

കോണ്‍ഗ്രസിന്റെ പ്രമേയങ്ങള്‍ കടലാസില്‍നിന്നു പ്രയോഗത്തിലെക്ക് നീങ്ങിയിരുന്നുവെങ്കില്‍ .....
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണം നടപ്പിലാകുമായിരുന്നു.
ഫയൂടലിസം എന്ന ഭൂപ്രഭു ജന്മിത്വ സെമിന്താരി വ്യവസ്ഥ ചരിത്രത്തിലേക്ക് പലായനം ചെയ്യുമായിരുന്നു.
ഇന്ത്യയില്‍ ദരിദ്രര്‍ ഇല്ലാതാകുമായിരുന്നു.
എല്ലാവര്ക്കും അന്തസ്സുള്ള ജീവിതം സാധ്യമാകുമായിരുന്നു.
എല്ലാവര്ക്കും തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവും ഉള്ള ഒരു സമൂഹമായി നമ്മള്‍ മാറുമായിരുന്നു.
അഴിമതി അറബി കടലിലേക്ക് തള്ളപ്പെടുമായിരുന്നു.
സമ്പന്ന കുത്തകകളും ഭൂപ്രഭുക്കളും ആയുള്ള കോണ്‍ഗ്രസിന്റെ അവിശുദ്ധ ബന്ധം അവസാനിക്കുമായിരുന്നു.
ശ്രീമതി ഇന്ദിര ഗാന്ധി ഭരണഘടനയില്‍ എഴുതി ചേര്‍ത്ത " സോഷ്യലിസം" എന്ന പദം അന്വര്‍ത്തമാകുമായിരുന്നു!.

എയര്‍ ഇന്ത്യയുടെ പോക്കണം കേട് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിയെടുക്കുക.

ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് എയര്‍ലൈന്‍സ്‌ ആയ എയര്‍ ഇന്ത്യ , ഗള്‍ഫ്‌ മലയാളികളെ പലനിലക്കും പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. ഇന്നും ഈ ദുഷ് പ്രവണതക്ക് ഒട്ടും മാറ്റമുണ്ടായിട്ടില്ല എന്നതാണ് ഇപ്പോഴും ഇടയ്ക്കിടെ നാം കണ്ടും കെട്ടും കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

ആഗോളവല്‍ക്കരണത്തിന് മുന്‍പ് നമ്മുടെ രാജ്യത്തിന്‌ വളരെയേറെ ആവശ്യമായിരുന്ന വിദേശ നാണയ നിക്ഷേപത്തിന്റെ ഏറിയ പങ്കും നേടി കൊടുത്തത് പ്രവാസികളായ മലയാളികളായിരുന്നു. ഇത് പ്രത്യേകം എടുത്തു പറഞു മുന്‍പ് ധനകാര്യ മന്ത്രിയായിരുന്ന ശ്രീ മന്‍മോഹന്‍ സിംഗ് പലതവണ ബട്ജെറ്റ്‌ പ്രസംഗത്തില്‍ കേരളീയരെ പ്രശംസിച്ചിട്ടുണ്ട്.

അപ്പോഴും ഗള്‍ഫ്‌ - കേരള റൂട്ടില്‍ അതിഭീമമായ ടിക്കറ്റ്‌ നിരക്ക് ചുമത്തി കൊണ്ട് മലയാളികളെ കൊള്ളയടിക്കുന്നത് എയര്‍ ഇന്ത്യ തുടരുകയായിരുന്നു. കേരളത്തെക്കാളും വളരെ ദൂരമുള്ള യൂറോപ്പിലേക്ക് മിതമായ നിരക്കില്‍ വിമാനം പറത്തി കൊണ്ടിരുന്നു. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തിയിരുന്നത് ഗള്‍ഫ്‌ മലയാളികളെ അമിത ചാര്‍ജ് ഈടാക്കി കൊള്ളയടിച്ചു കൊണ്ടായിരുന്നു. ഗള്‍ഫിലെ മലയാളീ സംഘടനകള്‍ നിരന്തരം നിവേദനം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴും.ഇപ്പോഴും നിവേദനം കൊടുക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എല്ലാം ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നു എന്ന് മാത്രം.

പൊതുമേഖല സ്ഥാപനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നത് ജനസേവന തല്പരരല്ലാത്ത അധികാര ഗര്‍വുള്ള ഉദ്യോഗസ്ഥന്മാരാണ് . customer is the king എന്ന സ്വാഗത ഭാവത്തോടെ യാത്രക്കാരെ സേവിക്കാന്‍ ഈ ദുഷിച്ച ഉദ്യോഗ വര്‍ഗം ശീലിക്കേണ്ടിയിരിക്കുന്നു.

നിരുത്തരവാദികളായ വിമാന ജീവനക്കാര്‍, തകരാറുള്ള വിമാനങ്ങള്‍ - ഈ കഥ എയര്‍ ഇന്ത്യ ഇപ്പോഴും ഒരു മുടക്കവുമില്ലാതെ ഗള്‍ഫ്‌ - കേരള സെക്ടറില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. വിമാന സര്‍വീസ് ഇടയ്ക്കിടെ മുടങ്ങുന്നു. യാത്രക്കാര്‍ വലയുന്നു. ഗള്‍ഫില്‍ പലര്‍ക്കും എത്തേണ്ട സമയത്ത് എത്താനാവാതെ ജോലി നഷ്ടപെടുന്നു. നാട്ടില്‍ പലര്‍ക്കും എത്തേണ്ട സമയത്ത് എത്താനാവാതെ അടിയന്തിര ചടങ്ങുകളില്‍ പങ്കെടുക്കാനാവാതെ വിഷമിക്കുന്നു. സ്വന്തം അനാസ്ഥ കാരണം ശീണിതരായി വഴിമധ്യേ തങ്ങേണ്ടി വരുന്ന യാത്രക്കാരോട് ക്ഷമാപണം ചോദിക്കുവാനുള്ള സംസ്കാരം പോലും എയര്‍ ഇന്ത്യ അധികൃതര്‍ കാട്ടാറില്ല. അവര്‍ക്ക് ഒട്ടും കുറ്റബോധമില്ല. ഇങ്ങിനെയുമുണ്ടോ ഒരു കെടുകാര്യസ്ഥത?

കേന്ദ്ര ഗവെര്‍മെന്റിന്റെ അനങ്ങാപ്പാറ നയം ഈ കാര്യത്തില്‍ ഇനിയെങ്കിലും ഒന്നവസാനിപ്പിക്കുക. എയര്‍ ഇന്ത്യയുടെ പോക്കണം കേട് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിയെടുക്കുക. ഞങ്ങള്‍ ഗള്‍ഫ്‌ മലയാളികളും ഉത്തര ഇന്ത്യക്കാരെ പോലെ ഈ രാജ്യത്തെ തുല്യ അവകാശവും അന്തസ്സും ഉള്ള പൌരന്മാരാണ്. എയര്‍ ഇന്ത്യയുടെ ഈ മഹാ പീഡനം എന്നാണാവോ അവസാനിക്കുക? ആരാണാവോ ഈ പൂച്ചക്ക് മണി കെട്ടുക? .

കമ്മ്യൂണിസവും വിശ്വാസി സമൂഹവും.

നല്ലവരായ ദൈവ വിശ്വാസികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് ഒരു വിരോധവുമില്ല. മനുഷ്യന്റെ ജീവിത ദുരിതങ്ങള്‍ക്ക് കാരണമായിട്ടുള്ള നയങ്ങളും വ്യവസ്ഥിതിയും മാറണം എന്നും , മാറ്റണം എന്നും ആഗ്രഹിക്കുന്ന എത്രയോ നല്ല മത വിശ്വാസികള്‍ ഉണ്ട്. അങ്ങിനെ ചിന്തിക്കുന്ന വിശ്വാസികളില്‍ പലരും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ സ്നേഹിക്കുന്നു. അത് പോലെ വിശ്വാസികളില്‍ പലരും സാമൂഹിക രാഷ്ട്രീയരംഗത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഹകരിക്കുന്നു , സഖ്യം ചെയ്യുന്നു. ഇതില്‍ കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ക്ക്  ഒരു പരിഭവവും ഇല്ല. വളരെ സന്തോഷമേ ഉള്ളൂ... .

ചിരപുരാതനമായ എല്ലാ മഹത്തായ ദര്‍ശങ്ങളുടെയും തുടര്‍ച്ചയും വളര്‍ച്ചയും ആണല്ലോ കമ്മ്യൂണിസം. പൊതുവേ നമ്മുടെ ജനങ്ങളില്‍ കൂടുതലും ജനിക്കുന്നത് തന്നെ ഏതങ്കിലും ജാതി മത വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന കുടുംബത്തില്‍ ആണല്ലോ. അത് കൊണ്ട് ഒട്ടു മിക്ക പേരും വിശ്വാസികള്‍ ആയിട്ടാണ് ജനിക്കുന്നത് എന്ന് പറയാം. പിന്നീട് അറിവിന്റെയും ചിന്തയുടെയും സാമൂഹ്യ നിരീക്ഷണത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും വളര്‍ച്ചയില്‍ ആണ് അവരെല്ലാം കമ്മ്യൂണിസ്റ്റ്‌കാര്‍ ആയി തീരുന്നത്. വിശ്വാസത്തോട് വിട പറയാത്ത ഒരു ഗണ്യമായ ശതമാനം സഖാക്കള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ഉണ്ട്. പൊതുലക്‌ഷ്യം നേടാനുള്ള പോരാട്ടത്തില്‍ വിശ്വാസികളുമായി സഹകരിക്കുന്നതില്‍ എന്നും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് സന്തോഷമേ ഉള്ളൂ.

റിമോട്ട് കണ്‍ട്രോള്‍ പി.എം അഥവാ ജീ.ജീ. മന്‍ മോഹന്‍

നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് ഒരു പങ്കും വഹിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവായാണ് 2 ജി സ്‌പെക്ട്രം ഇടപാടിനെ പല കേന്ദ്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിമാരെ തീരുമാനിക്കുന്നതിലെ അന്തിമ വാക്ക് പ്രധാനമന്ത്രിയുടേതാണെന്നാണ് പൊതുവെയുള്ള ധാരണ. കൂട്ടുകക്ഷി ഭരണത്തില്‍ ഘടകക്ഷികളുടെ നിര്‍ദേശങ്ങള്‍ക്ക് പരിഗണന നല്‍കണമെങ്കിലും അഴിമതിക്കാരെന്ന് പ്രധാനമന്ത്രിക്ക് ഉത്തമബോധ്യമുള്ളവരെ മാറ്റിനിര്‍ത്താനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. എ രാജയുടെ കാര്യത്തില്‍ ഈ അവകാശം ഉപയോഗിക്കാന്‍ മന്‍മോഹന്‍സിംഗ് തയ്യാറായില്ല.

ക്രമവിരുദ്ധമായി സ്‌പെക്ട്രം ലൈസന്‍സ് സമ്പാദിച്ച വന്‍കിട വ്യവസായികളാണ് രാജയ്ക്ക് പിന്നിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഈ വ്യവസായികള്‍ക്കുള്ള സ്വാധീനമാണ് രാജയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ കഴിയാതിരുന്നതിന്റെ കാരണം. രാജയ്ക്ക് വീണ്ടും ടെലികോം വകുപ്പ് ഉറപ്പാക്കിയതും ഇതെ വ്യവസായ പ്രമുഖരാണ്.

ഇന്ത്യയിലെ സമ്പന്ന കുത്തക മുതലാളിമാര്‍ക്ക് ആവശ്യം ദുര്‍ബലമായ ഭരണമാണ്. ദുര്‍ബലനായ പ്രധാനമന്ത്രിക്ക് മന്ത്രിമാരെ നിയന്ത്രിക്കാനാവില്ല. വകുപ്പുകള്‍ സ്വന്തം സാമ്രാജ്യമാക്കി മാറ്റാന്‍ മന്ത്രിമാര്‍ക്ക് കഴിയും, അവരെ സ്വാധീനിച്ച് തങ്ങള്‍ക്കാവശ്യമായതെല്ലാം നേടിയെടുക്കാന്‍ കുത്തക വര്‍ഗത്തിന് എളുപ്പമാണ്.ഇത് കൊയ്ത്തുകാലമായാണ് ഇന്ത്യന്‍ കുത്തകകള്‍ കാണുന്നത്