Thursday, March 10, 2011

അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണു കിടക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനം.

കസേര സംരക്ഷിക്കുവാനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഴിമതിയോട് സന്ധി ചെയ്യുകയാന്നെന്ന് ചെന്നിത്തല പറയുന്നു. കള്ളം പറയുന്നതിന് ഒരു അതിരും വരമ്പും വേണ്ടേ ?  ചെന്നിത്തല വിടുവായത്വം പറയുന്നത് കൊണ്ട് കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണിയുടെ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കുകയില്ല. കേരളത്തിലെ ഇടതുജനാധിപത്യ മുന്നണിയുടെ ജനകീയ ഭരണത്തിന്റെ നേട്ടങ്ങളുടെ തിളക്കം കെടുത്തുവാന്‍ സാധ്യവുമല്ല. 

ഞങ്ങള്‍  ഇടതുപക്ഷം പോതുവതരണ സമ്പ്രദായം ശക്തിപ്പെടുത്തി വിലകയറ്റത്തിന്റെ പ്രയാസങ്ങളില്‍ നിന്ന് സാധാരണക്കാരന് ആശ്വാസം നല്‍കി. നിങ്ങള്‍ കെടുകാര്യസ്ഥത കൊണ്ട് തുലച്ച പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. വ്യവസായ കാര്‍ഷിക രംഗത്ത് വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ സൃഷ്ടിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നാടിനും സാധാരണ ജനങ്ങള്‍ക്കും ഗുണപരമായ സേവനം ലഭിക്കുന്നവിധം മാറ്റങ്ങള്‍ കൊണ്ടുവന്നു. എല്ലാ മേഘലയിലും തിളങ്ങി നിന്ന അഞ്ചു വര്‍ഷത്തെ ഇടതുജനാധിപത്യ മുന്നണിയുടെ ഭരണ നേട്ടങ്ങള്‍ക്ക്‌ ഒട്ടേറെ പ്രശംസകള്‍ കിട്ടി. കേന്ദ്രം ഭരിക്കുന്ന യു.പി.എ. സര്‍ക്കാരിനു പോലും കേരളത്തിന്റെ ഭരണ മികവു അംഗീകരിക്കേണ്ടി വന്നു. ഇതെല്ലാം ഈ നാട്ടിലെ ജനങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സത്യങ്ങള്‍ മാത്രം.
......................................
അഴിമതിയോട് സന്ധിചെയ്തും യു.പി.എ. ഗവേര്‍ണമെന്റിനെ അധികാരത്തില്‍ നിലനിര്‍ത്തുക എന്നത് സോണിയ ഗാന്ധിയുടെയും മന്മോഹന്‍ സിങ്ങിന്റെയും ഗതികേടാണ് എന്നതല്ലേ യഥാര്‍ത്ഥ സത്യം?  ചെന്നിത്തലയില്‍ എന്ത് കൊണ്ട് ഈ സത്യത്തിന്റെ വെളിപാട് ഉണ്ടാവുന്നില്ല എന്നത് അതിശയം തന്നെ !

അഴിമതിയും കോണ്‍ഗ്രസ്സും ആയുള്ള ബന്ധം ഇന്ന് നാട്ടിലെങ്ങും പാട്ടാണ്. കോണ്‍ഗ്രസ്‌ ഭരണത്തില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ സ്വര്യ വിഹാരം നടത്തുന്നത് കള്ളപ്പണക്കാരും സമ്പന്ന കുത്തകകളും ആണെന്നത് മറച്ചു വെക്കാനാവാത്ത വിധം ജനശ്രദ്ധയില്‍ വന്നിരിക്കുന്നു. കുമ്പസാരകൂട്ടില്‍ നിന്ന് കുറ്റം ഏറ്റു പറയുന്നത് പോലെ ലോകസഭയിലും രാജ്യസഭയിലും വന്നുനിന്നു പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് തന്റെ തെറ്റുകള്‍ ഏറ്റു പറയേണ്ടി വന്ന നാണക്കേട് ചെന്നിത്തല അറിയാതിരിക്കുവാന്‍ ഇടയില്ല. 

കോണ്‍ഗ്രീസ്സുകാര്‍ അധികാരത്തിലിരുന്നു രാജ്യം കട്ടുമുടിക്കുന്നതും, കട്ടുമുടിക്കുന്ന കുത്തകകള്‍ക്കും കള്ളപ്പണക്കാര്‍ക്കും ചൂട്ടു പിടിക്കുന്നതും രാജ്യത്തെ പരമോന്നത കോടതി പോലും രൂക്ഷമായി വിമര്‍ശിക്കുകയും ഇടപെടുകയും ചെയുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വെറുതെയല്ല സുധാകരന്‍ എന്ന കാളപ്പെട്ടിയെ ഉപയോഗിച്ച് കോടതിയെയും ജഡ്ജിമാരെയും തള്ളി പറയുവാന്‍ കോണ്‍ഗ്രസ്‌ പ്രസ്ഥാനം തയ്യാറായത് !

അഴിമതിയിലും പിടിപ്പുകേടിലും ജനവിരുദ്ധ നയങ്ങളിലും മുന്‍ കോണ്‍ഗ്രസ്‌ ഗവേര്‍മെന്റുകളുടെ റിക്കാര്‍ഡുകള്‍ തകര്‍ത്ത് കൊണ്ട് ഭരണം തുടരുന്ന സോണിയ - മാന്‍മോഹന്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനങ്ങള്‍ കടുത്ത അമര്‍ഷത്തോടെ ജനങ്ങള്‍ നോക്കി കാന്നുന്നു എന്നാണു സമീപകാല സര്‍വ്വേകള്‍ വെളിപ്പ്ടുത്തുന്നത്.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് വിറ്റ്‌ തുലയ്ക്കുന്നു. പൊതുവിതരണ സമ്പ്രദായം ശക്തീകരിക്കാതെ ദുരിതം പേറുന്ന സാധാരണ ജനങ്ങളെ മാര്‍ക്കറ്റിന്റെ – സ്വകാര്യ മുതലാളിമാരുടെ ഇരകള്‍ ആക്കുന്നു. വിലകയറ്റം കൊണ്ട് പൊതുജനം പൊറുതി മുട്ടുന്നു. കുത്തകകള്‍ കൊള്ളലാഭം കൊയ്തുകൂട്ടി മഹാപര്‍വതം പോലെ തടിച്ചു കൊഴുക്കുന്നു. രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ  എണ്ണപ്പെരുപ്പം ചൂണ്ടികാട്ടി കോണ്‍ഗ്രെസ്സ്കാര്‍ പറയുന്നു, രാജ്യം സാമ്പത്തിക വികസനത്തിലൂടെ കുതിച്ചു കൊണ്ടിരിക്കുയാന്നെന്ന്. 

നിര്‍ത്തു കോണ്‍ഗ്രെസ്സുകാരാ നിങ്ങളുടെ കാപട്യം. ദുരിതം പേറുന്ന ഈ രാജ്യത്തെ സാധാരണ ജനം നിങ്ങളുടെ കാപട്യം നല്ലത് പോലെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ രാജ്യത്തിന്‍റെ നന്മക്കും നാടിന്റെ നന്മക്കും നിങ്ങളെ അധികാരത്തില്‍ നിന്ന് തൂത്തെരിയണം എന്ന ഉറച്ച തീരുമാനത്തിലാണ് പ്രബുദ്ധരായ ജനത.  

Wednesday, March 9, 2011

മനുഷ്യന്റെ ഭൌതിക ലോകത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്‍ തന്നെയാണ്

മനുഷ്യന്റെ ഭൌതിക ലോകത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്‍ തന്നെയാണ്. ഒരു ബാഹ്യശക്തിക്കും അതില്‍ ഒരു പങ്കുമില്ല. മനുഷ്യനും പ്രകൃതിയും തമ്മില്ലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ആരോഗ്യകരമായ ചില ചിട്ടകള്‍ അനിവാര്യമാണ്.
വിതക്കുകയും കൊയ്യുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന മനുഷ്യന് ചില നിയന്ത്രണങ്ങള്‍ വേണം. എങ്കില്‍ മാത്രമേ മനുഷ്യന്റെ ജീവിതത്തില്‍ സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാവൂ. എങ്കില്‍ മാത്രമേ സ്നേഹത്തിന്റെ ശീതളമായ ഒരുമ ഉണ്ടാവൂ.

ഈ ഒരു ലക്‌ഷ്യം നേടുന്നതിനു വേണ്ടി കാലങ്ങളിലൂടെ, ചരിത്രത്തിലൂടെ മനുഷ്യന്‍ നടത്തിയ പൂര്‍ണ്ണവും അപൂര്‍ണ്ണവും ആയ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് ഇന്ന് മനുഷ്യനില്‍ കാണപ്പെടുന്ന എല്ലാ ധാര്‍മികതയും സംസ്കാരവും. ആദികാലത്തെ മനുഷ്യന്‍ അവന്റെ ജീവസന്ധാരണത്തിനു വേണ്ടി പ്രകൃതിയില്‍ ഇടപെട്ടു നേടിയ അറിവുകളുടെയും ചിന്തകളുടെയും തുടര്‍ച്ചയും വളര്‍ച്ചയും ആണ് എല്ലാ ആധുനിക അറിവുകളും ചിന്തകളും.


കറയറ്റ കാപട്യമേ നിന്റെ പേരോ കോണ്‍ഗ്രസ്‌ ‌?

ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന മഹാപുരുഷന്‍ എന്ന പരിവേഷവുമായിട്ടാണല്ലോ കുറെ നാളായി കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന കാളപ്പെട്ടിയായ ശ്രീ സതീശന്റെ നടപ്പ്.

അച്ചുതാനന്തന്റെ മൂക്ക് ചെത്തികളയും എന്ന ഭാവത്തിലാണ് ആശാന്റെ ചാനല്‍ ഡയലോഗുകള്‍ . ഓണ്ലൈ്ന്‍ ലോട്ടറി ചക്രവര്‍ത്തി മാണി കുമാര്‍ സുബ്ബയെ കോണ്‍ഗ്രസിന്റെ പ്രതിനിധിയും പണപ്പെട്ടിയും ആയി കൊണ്ട്നടക്കുമ്പോള്‍, ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചിദംബരവും ഭാര്യ നളിനി ചിദംബരവും കോണ്ഗ്രസസ്‌ വാക്താവ് അശോക്‌ സിന്ഗ്വിയും ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ വാക്താക്കള്‍ ആയി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രിസിന്റെ പൂമുഖത്ത് ഉലാത്തുമ്പോള്‍ ‍, ഇതാ ഇവിടെ കേരളത്തില്‍ ഒരു ലോട്ടറി വിരുദ്ധ പോരാളി. സാക്ഷാല്‍ സതീശന്‍. എന്തൊരു കാപട്യം!

തെരഞ്ഞെടുപ്പ് അടുത്തതോടെ ചാനലില്‍ നിന്നിറങ്ങി നേരെ ലോട്ടറി കേസുമായി സാക്ഷാല്‍ സതീശന്‍ ഹൈകോടതി കയറി. അപ്പോയും വല്ലാത്ത ഭാവം ആയിരുന്നു ആശാന്റെ മുഖത്ത്. ഇടതിനെ ഇപ്പോ കശക്കി കളയും എന്നതായിരുന്നു ഭാവം. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് വി.എസ്. തയ്യാറാവുന്നില്ല എന്നതായിരുന്നു കേസ്. കേരളം പ്രധാനമന്ത്രിയോട് പലതവണ ഈ കാര്യം ആവശ്യപെട്ടിട്ടും കേന്ദ്രം അനങ്ങാപ്പാറ നയം തുടതുന്നു എന്ന കാര്യം വി.എസ്.ഗവേര്‍മെന്റ്റ് രേഖ സഹിതം കോടതിയെ ബോധിപ്പിച്ചു.

ഇപ്പോള്‍ ഇതാ ഹൈകോടതി സുവ്യക്തമായി പറഞ്ഞിരിക്കുന്നു, ഈ പന്ത് കേന്ദ്ര ഗവേര്‍മെന്റിന്റെ കൈയ്യില്‍ ആണെന്ന്. മാത്രമല്ല എന്ത് കൊണ്ട് മുഖ്യമന്ത്രി ആവശ്യപെട്ടിട്ടും പ്രധാനമന്ത്രി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുന്നില്ല എന്ന് കോടതി ചോദിക്കുന്നു. ചിദംബരത്തിനും കൂട്ടര്‍ക്കും വിശദീകരണം ആവശ്യപെട്ടു കോടതി നോട്ടീസ് അയക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

കോടതി ചോദിക്കുന്നു,“ നാണമില്ലേ സതീശാ, സ്വന്തം പാര്ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കൃത്യ വിലോപം എടുത്തു കാണിക്കുന്ന ഒരു കേസുമായി കോടതി കയറുവാന്‍” എന്ന്. അതോടൊപ്പം ഒരു താക്കീതും കൊടുത്ത്. “താങ്കളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ ഇത് പോലുള്ള കേസുകളുമായി വന്നു കോടതിയെ ദുരുപയോഗം ചെയ്യുവാനുള്ള ശ്രമം നല്ലതല്ല” എന്ന്.

ലോറിക്കിടയില്‍ പെട്ട അലൂമിനിയം പാത്രം പോലെ, ചുളുങ്ങിയത് സതീശനും കോണ്‍ഗ്രസ്സും അവരുടെ ഗതിയില്ലാതുഴലുന്ന വലതു മുന്നണിയും! എന്തൊരു നാണക്കേട് !!


ഇടതു രാഷ്ട്രീയത്തിന്റെ വെളുപ്പും വലതു രാഷ്ട്രീയത്തിന്റെ കറുപ്പും.

ഞങ്ങള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്ക്ക് രസിക്കുന്നില്ല. ഞങ്ങള്‍ പോതുമെഘലയെ ശക്തീകരിക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ പോതുമെഘലാ സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്നതിന്റെ സ്പീഡ് കൂട്ടേണ്ട കാര്യം ആലോചിക്കുന്നു.

ഞങ്ങള്‍ പൊതുവിതരണ സമ്പ്രദായം വിപുലമാക്കി വിലക്കയറ്റം പിടിച്ചു നിര്‍ത്തി സാധാരണ ജനവിഭാഗങ്ങള്‍ക്ക് ന്യായമായ വിലക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ ചെവികൊടുക്കുന്നില്ല. കുത്തകള്‍ക്ക് അവധി വ്യാപാരത്തിന് അവകാശവും അനുമതിയും നല്‍കി അവശ്യ സാധനങ്ങളുടെ വിപണി കൈയ്യടക്കാനും കൊള്ളലാഭം കൊയ്യാനും അവസരം ഒരുക്കി കൊടുക്കുന്നു.

ഞങ്ങള്‍ സാമ്പത്തിക അന്തരം കുറക്കുവാന്‍ ഉതകുന്നതും ജനങ്ങളുടെ മൊത്തം ജീവിതത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായ വിധം സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കണം എന്ന് പറയുമ്പോള്‍ , നിങ്ങള്‍ സ്വദേശിയും വിദേശിയും ആയ കുട്ടക വര്‍ഗ്ഗത്തിന്റെ കൊള്ള ലാഭത്തിനു രാജപാത ഒരുക്കുന്ന സാമ്പത്തിക പരിഷ്കാരം നടത്തി മഹാ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ പ്രന്തവല്‍ക്കരിക്കുന്നു.

ഞങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത പ്രയാസങ്ങളുടെ മോചനത്തിന് വേണ്ടി, എല്ലാ ജനതയുടെയും ന്യായമായ അവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി പൊരുതുമ്പോള്‍ , നിങ്ങള്‍ മത്സര ബുദ്ധിയോടെ കുത്തക സമ്പന്ന വര്‍ഗ്ഗത്തിന് വിടുപണി ചെയ്യുന്നു. നിങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുന്നു.

ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിന്റെ ജനപക്ഷ രാഷ്ട്രീയവും, നിങ്ങളുടെ ജനവിരുദ്ധ വലതുപക്ഷ രാഷ്ട്രീയവും വെളുപ്പും കറുപ്പും പോലെ വളരെ പ്രകടം ആണ്.

Thursday, March 3, 2011

കാതലായ മാറ്റത്തിനു വേണ്ടി സമൂഹത്തിന്റെ രാഷ്ട്രീയവല്‍ക്കരണം - അതാണ്‌ പുരോഗമന പ്രസ്ഥാനങ്ങളുടെ എന്നത്തെയും കടമ.

പ്രതിലോമ ചിന്താഗതിക്കാര്‍ . സാമൂഹ്യ മാറ്റം ആഗ്രഹിക്കാത്ത പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങള്‍ . ചൂഷക വര്‍ഗ്ഗവ്യവസ്ഥിതി അഭംഗുരം നിലനില്‍ക്കണം എന്നഗ്രഹിക്കുന്നവര്‍ . തല്ലുകൊണ്ടാലും തമ്പുരാന്റെ മോതിരകൈകൊണ്ടാണ് തല്ലിയത് എന്ന് മേനി പറയുന്നവര്‍ . പ്രമാണി വര്‍ഗ്ഗത്തോട് മാനസികമായി ദാസ്യം വെച്ച് പുലര്‍ത്തുന്നവര്‍ . ഇവരൊക്കെ ഇന്നും നമ്മുട സമൂഹത്തില്‍ സജീവമാണ്.

കുത്തക വര്‍ഗ്ഗത്തിന് വിടുപണി ചെയ്യുന്നവര്‍ . കുത്തക വര്‍ഗ്ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വികസനം എന്ന് വിശേഷിപ്പിക്കുന്നവര്‍ . ഇവരുടെ കൂട്ടികൊടുപ്പുകാരായി നീതിയുടെയും മാധ്യമങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍ . അധികാരത്തെ കുത്തക വര്‍ഗ്ഗ സേവനത്തിനും അഴിമതിക്കും ഉള്ള അവസരമായി കാണുന്ന രാഷ്ട്രീയ ദല്ലാളന്മാര്‍ . ഇവരില്‍ നിന്നുള്ള രാജ്യത്തിന്റെയും ജനതയുടെയും മോചനം ആണ് - അതിനുള്ള പോരാട്ടം ആണ് പുരോഗമന രാഷ്ട്രീയത്തിന്റെ കാതല്‍ .

സചേതനമാവേണ്ട യുവത്വത്തെ നിസ്സംഘതയുടെ അരാഷ്ട്രീയതയിലെക്ക് ബോധപൂര്‍വ്വം തള്ളി വിടുന്നു ചില കുത്തക മാധ്യമങ്ങള്‍ . ആരോഗ്യകരമായി വളരേണ്ട സംവാദങ്ങള്‍ മടുപ്പുളവാക്കുന്ന വവാധങ്ങള്‍ ആക്കി മാറ്റുന്നു ചാനലുകള്‍. നിലനില്‍ക്കുന്ന ജീര്‍ണ്ണ വ്യവസ്ഥിതിയെ തകരാതെ താങ്ങി നിര്‍ത്തുക എന്നതാണ് ഈ മാധ്യമങ്ങളുടെയും ചാനലുകളുടെയും ആത്യന്തിക ധര്‍മ്മം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

സമൂഹത്തെ സമഗ്ര അര്‍ത്ഥത്തില്‍ രാഷ്ട്രീയവല്ക്കരിക്കുക എന്നതായിരിക്കണം പുരോഗമന പ്രസ്തങ്ങള്‍ നടത്തുന്ന ഏതൊരു ആശയസംവാദത്തിന്റെയും ആത്യന്തിക ലക്‌ഷ്യം. ജനങ്ങളുടെ നീതിയും അന്തസ്സും അവകാശങ്ങളും ഉറപ്പുവരുത്തിയാലെ സമൂഹത്തില്‍ സമാധാനവും ഭദ്രതയും സുരക്ഷിതത്വവും ഉണ്ടാവൂ എന്ന പരമമായ സത്യം നാം നമുക്ക്‌ ചുറ്റുമുള്ള സമൂഹത്തോട്‌ ഉറക്കെ പറയേണ്ടതുണ്ട്.

യു.ഡി.എഫ്.മുന്നണിയുടെ പൊറുതികേട് അഥവാ ഇടതുജനാധിപത്യ മുന്നണി ഭരണത്തിന്റെ ജനകീയത ....


ഇതുപോലെ കഴിവുകെട്ട ഭരണം കേരളം കണ്ടിട്ടില്ല എന്നാണ് നാലര വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിന് യു.ഡി.എഫ് മുന്നണി കൊടുത്തിരിക്കുന്ന സര്‍ട്ടിഫിക്കറ്റ്. എന്തായിരിക്കാം യു.ഡി.എഫ് മുന്നണിയെ ഇത്രമാത്രം ചൊടിപ്പിച്ച ഇടതുജനാധിപത്യ മുന്നണിയുടെ കഴിവുകേട്?

ഇന്ത്യന്‍ പ്രധാനമന്ത്രി പോലും പ്രശസിക്കുവാന്‍ കാരണമായി തീര്‍ന്ന വിധം പൊതുവിതരണ സമ്പ്രദായം ശക്തമാക്കി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനതയെ കുതിച്ചുയരുന്ന വിലകയറ്റത്തിന്‍റെ പ്രയാസങ്ങളില്‍ നിന്ന് മോചിതരാക്കി എന്നതാണോ ഇടതുജനാതിപത്യ മുന്നണി ഭരണത്തിന്റെ കഴിവുകേട്?

കേരളത്തിലെ വ്യവസായ വികസനത്തിന്റെ ചരിതത്തില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റം സൃഷ്ടിച്ചു എന്നതാണോ കഴിവുകേട്?
കാര്‍ഷിക ഉത്പാദന രംഗത്ത്‌ - നെല്ലുല്‍പാദന രംഗത്ത്‌ ആശാവഹമായ മുന്നേറ്റം കാഴ്ച വെച്ച് എന്നതാണോ കഴിവുകേട്?

യു.ഡി.എഫ്. ഭരണകാലത്ത് കാര്‍ഷിക ഉല്പന്നങ്ങളുടെ വില തകര്‍ച്ച കാരണം കടബാധ്യത തിരിച്ചടക്കാനാവാതെ ആത്മഹത്യ തുടര്‍ന്ന് വന്ന കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളി കര്‍ഷക ആത്മഹത്യകള്‍ ഒരു കടംകഥയാക്കി. ഇടതുമുന്നണി ഭരണം കാര്‍ഷിക മേഘലയില്‍ പുത്തന്‍ഉണര്‍വ് ഉണ്ടാക്കി. ഇതാണോ കഴിവുകേട്?
അറുപതിനായിരം ഹെക്ടര്‍ ഭൂമിയില്‍ കുടുംബശ്രീ സംഘങ്ങളുടെ സഹകരണത്തോടെ പുതുതായി നെല്ലുല്‍പാദനം തുടങ്ങി എന്നതാണോ കഴിവുകേട്? 

വാര്‍ദ്ധക്യകാല പെന്‍ഷന്‍ 110 രൂപയായിരുന്നത് 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നതാണോ കഴിവുകേട്?  അദ്ധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കുക എന്ന ഇടതുമുന്നണിയുടെ നയം ഇത്തവണയും കൂടുതല്‍ വിപുലമാക്കി. ഗാര്‍ഹിക തൊഴിലാളികള്‍ക്കും പീടിക തൊഴിലാളികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കുടംബശ്രീ അംഗങ്ങള്‍ക്കും പുതുതായി ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കി. പെന്‍ഷന്‍ 110 രൂപയായിരുന്നത് 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. തൊഴിലില്ലായ്മ വേതനം 100 രൂപയില്‍ നിന്ന് 300 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇതാണോ ഇടതു മുന്നണി ഭരണത്തിന്റെ  കഴിവുകേട്?

കെടുകാര്യസ്ഥത കാരണം നഷ്ടത്തിലും നാശത്തിലും ആയി പോതുമേഘലാ സ്ഥാപനങ്ങള്‍ പലതും പൂട്ടികിടക്കേണ്ടി വന്നു,കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍. ധാരാളം തൊഴിലാളികള്‍ക്ക്‌ അത് കാരണം തൊഴില്‍ നഷ്ടപെട്ടു. ഇന്ന് കേരളത്തിലെ പൂട്ടികിടന്ന എല്ലാ പോതുമേഘലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു. മാത്രമല്ല എല്ലാ പോതുമേഘലാ സ്ഥാപനങ്ങളും മികച്ച ലാഭം നേടികൊണ്ട് കേരളത്തിന്റെ തൊഴിലാളികളുടെ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. ആത്മാര്‍ഥതയും കാര്യശേഷിയും ഉണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍  സാധിക്കും എന്ന് ഇടതുപക്ഷം തെളിയിച്ചു. ഇതാണോ വലതുപക്ഷ മുന്നണി ആരോപിക്കുന്ന കഴിവുകേട്?

കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ പ്രതിമാസം പത്തു കിലോ അരിയും ഗോതമ്പും നല്‍കുവാന്‍ തീരുമാനിച്ചതാണോ നിങ്ങളുടെ നോട്ടത്തില്‍ കഴിവുകേട്.

നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ വലിയ തോതില്‍ വ്യവസായ വികസനം ഉണ്ടായി. കൂടുതല്‍ റോഡുകളും പാലങ്ങളും ഉണ്ടായി. ചെറുകിട പരമ്പരാഗത വ്യവസായ രംഗത്ത്‌ പുത്തന്‍ ഉണര്‍വുണ്ടായി. പൂട്ടികിടന്ന തോട്ടംമേഘലയും കശുവണ്ടി ഫാക്ടറികളും സജീവമായി. മല്‍സ്യബന്ധന രംഗത്ത്‌ വന്‍ കുതിപ്പുണ്ടായി. കേരളത്തിന്റെ എല്ലാ ജില്ലകളിലും വന്‍തോതിലുള്ള മുന്നേറ്റം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ രംഗത്ത്‌ സംഭവിച്ചു. കേരളത്തിന്റെ താല്പര്യങ്ങള്‍ ഉറപ്പുവരുത്തി കൊണ്ട് കൊച്ചിയില്‍ ദുബായിലെ ടീകോം സ്ഥാപനവുമായി ചേര്‍ന്ന് സ്മാര്‍ട്ട്സിറ്റി തുടങ്ങുവാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഇതുവഴി വിവിധ മേഘലകളില്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും പുതുതായി തൊഴില്‍ ലഭിച്ചു. വരും നാളുകളില്‍ തൊഴില്‍ രംഗത്ത്‌ പുത്തന്‍ കുതിപ്പിനുള്ള കളമൊരുങ്ങി. ഇതാണോ നിങ്ങള്‍ ആരോപിക്കുന്ന കഴിവുകേട്?

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും എല്ലാം ശമ്പളം ജീവിതസൂചികയുടെ വര്‍ദ്ധനവിന് അനുസരിച്ച് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. അതുവഴി അവരുടെ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു. വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചു. വിപണികള്‍ സജീവമാകുന്നു. ശമ്പളം മുടങ്ങുന്ന ട്രഷറി അടക്കുന്ന അവസ്ഥ ഒരിക്കല്‍ പോലും ഉണ്ടായില്ല. മുന്‍പ് യു.ഡി.എഫ്.ഭരണകാലതുണ്ടായിരുന്ന ഇത്തരം സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ ഒരു കടംകഥയായി തീര്‍ന്നു. ഇതാണോ ഇടതുമുന്നണി ഭരണത്തിന്റെ കഴിവുകേട്?

പ്രശസ്ത സാമ്പത്തിക വിദഗ്തന്‍ കൂടിയായ ഡോക്ടര്‍ തോമസ്‌ഐസക്‌ മികച്ച സാമ്പത്തിക മാനേജ്മെന്റിലൂടെ നികുതി വരുമാനത്തില്‍ വന്‍ വര്ദ്ധനവുണ്ടാക്കി. നികുതി വെട്ടിപ്പുകള്‍ വലിയതോതില്‍ തടഞ്ഞു. അടിസ്ഥാന ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാന്‍ നിരന്തരമായി ശ്രമംതുടര്‍ന്നു. ക്ഷേമപദ്ധതികള്‍ വിപുലമാക്കി. ഇതാണോ കഴിവുകേട്?

സര്‍ക്കാര്‍ ആശുപതികള്‍ കേവലം നോക്കുകുത്തികള്‍ എന്ന നിലയില്‍നിന്നു പുതു ചൈതന്യം നേടിയെടുത്തു. ചികിത്സാസൌകര്യങ്ങളും  വേണ്ടതായ മരുന്നും മികച്ച ഡോക്ടര്‍മാരുടെ സേവനവും വൃത്തിയും വെടിപ്പും എല്ലാം സാധാരണ ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഉറപ്പുവരുത്തി. മെച്ചപെട്ട ആരോഗ്യസേവനതിനുള്ള അവാര്‍ഡുകള്‍ അഖിലേന്ത്യാതലത്തില്‍ നേടിയെടുത്തു. ഇതാണോ കഴിവുകേട്?

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്തെ കെടുകാര്യസ്ഥതയും അഴിമതിയും ജനവിരുദ്ധ നിലപാടുകളും നല്ലപോലെ ഓര്‍ക്കുന്ന ജനങ്ങളുടെ മുന്നില്‍  ഇടതുമുന്നണിയുടെ ഭരണത്തിന്റെ ജനകീയ നയങ്ങളും കാര്യക്ഷമതയും തികഞ്ഞ മതിപ്പുണ്ടാക്കുന്നു. ജനക്ഷേമ രംഗത്തും വികസന രംഗത്തും മാതൃകാപരമായ ഇടതുമുന്നണി ഭരണത്തിന്റെ ഓരോ ചുവടുവെപ്പിനും കേരള ജനത അനുഭവസാക്ഷ്യം വഹിക്കുന്നു. പിന്നെ എങ്ങിനെ യു.ഡി.എഫ്.മുന്നണിക്ക് പൊറുതികേടില്ലാതിരിക്കും?

സത്യത്തില്‍ ഇടതുജനാധിപത്യ മുന്നണി ഭരണത്തിന്റെ കഴിവുകേട് എന്ന് യു.ഡി.എഫ്.മുന്നണി ആരോപിക്കുമ്പോള്‍ അവരുടെ മനസ്സിനകത്ത് വല്ലാത്ത പൊറുതികേടാണ് എന്നതാണ് വസ്തുത. കേരളത്തിലെ സഖാവ് വി.എസ്.ന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം ജനകീയമായി ജനപ്രിയമായി ഇങ്ങിനെ പോയാല്‍ നമ്മുടെ ഗതിയെന്ത്‌ എന്ന "പുകയുന്ന ചിന്തയാണ്" ചാണ്ടിക്കും ചെന്നിത്തലക്കും മാണിക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം ഉള്ളത്. 

സംശയം വേണ്ട . തീര്‍ച്ചയായും ജനകീയകോടതി സ്വന്തം അനുഭവസാക്ഷ്യം മുന്‍നിര്‍ത്തി നിങ്ങളെ വിചാരണ ചെയ്യുവാന്‍ തയ്യാറെടുത്തു കാത്തിരിക്കുകയാണ്!  

Monday, February 28, 2011

മനുഷ്യന്റെ നന്മയും ഒരുമയും തകര്‍ക്കുന്ന ഒരു പ്രവണതയും നമുക്ക്‌ അംഗീകരിക്കുവാന്‍ പറ്റില്ല.

സമാധാനത്തിന്റെ മതം എന്ന് നല്ലവരായ ഇസ്ലാം മത വിശ്വാസികള്‍ അഭിമാന പൂര്‍വ്വം വിശേഷിപ്പിക്കുന്ന ഇസ്ലാം മതത്തെ സങ്കുചിത വര്‍ഗീയതയുടെ ആലയില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്ന മുസ്ലിം ലീഗിന്റെ രാഷ്ട്രീയ കച്ചവട നീക്കത്തെ മുസ്ലിം സമുദായം ശക്തമായി ചെറുക്കുവാന്‍ ഇനിയും വൈകരുത്. കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം മത വൈകാരികത ഇളക്കി വിടുകയും , മതത്തെ അധികാരത്തിലേക്ക്‌ കയറുവാനുള്ള ഒരു ഏണിയായി മാത്രം കാണുകയും ചെയ്യുന്ന ലീഗ് നിലപാടിനെ നല്ലവരായ മുസ്ലിം സമുദായത്തിലെ വിശ്വാസികളും മതേതരത്വത്തെ സ്നേഹിക്കുന്ന പൊതു സമൂഹവും ഒരു പോലെ തിരിച്ചറിയേണ്ടതുണ്ട് .

അഴിമതിയും സ്ത്രീ പീഡനവും എല്ലാം അധികാരം ഉപയോഗിച്ച് നടത്തുന്ന നേതാക്കള്‍ പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം, മതത്തെയും പള്ളിയെയും മറ്റും തങ്ങളുടെ രാഷ്ട്രീയ കളിക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ , ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന നിസ്സംഗത ആത്മീയ നേതാക്കളും സമുദായ സംഘടനകളും തുടരുന്നത് മുസ്ലിം സമുദായത്തിനു എന്തു മാത്രം ദുഷ്പേര് ഉണ്ടാക്കുന്നു എന്നോര്‍ക്കണം.

ഇപ്പോയിതാ നാദാപുരത്തു കുടുംബത്തിന്റെ അത്താണികള്‍ ആവേണ്ട ഏതാനും മുസ്ലിം ചെറുപ്പക്കാര്‍ രഹസ്യ കേന്ദ്രത്തില്‍ ബോംബു നിര്‍മ്മാണം നടത്തവേ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഇവര്‍ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ഇത്ര മാരകമായ ബോംബുകള്‍ നിര്‍മ്മിച്ചു? ആരാണ് ഇവര്‍ക്ക് ഇത്ര ഹീനമായ ഒരു കൃത്യത്തിനു പ്രേരണ നല്‍കിയത്? കണിശമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ആ സത്യങ്ങള്‍ പുറത്തു വരികയുളൂ. ഇവരെല്ലാവരും ലീഗിന്റെ പ്രവര്‍ത്തകര്‍ ആണെന്നാണ്‌ എല്ലാ മാധ്യമങ്ങളും ഒരു പോലെ പറയുന്നത്. 
നാദാപുരത്തെ നല്ലവരായ നാട്ടുകാര്‍ക്കും അറിയാം ഈ ഹീന കൃത്യം ചെയ്തത് മുസ്ലിം  ലീഗിന്റെ സജീവ പ്രവര്‍ത്തകര്‍ ആണെന്നെ സത്യം.  

ഇത് ഇസ്ലാം മതത്തെ കളങ്കപ്പെടുത്തുന്ന ഒരു കൃത്യം ആല്ലേ? വിവിധ സമുദായങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വേണോ ഇത്തരം ഭീകരതയുടെ താലിബാന്‍ മോഡലുകള്‍?  നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ മതഭീകരതയും സങ്കുചിതത്വവും സ്വസമുദായത്തിലെ തന്നെ വിവിധ ജനവിഭാഗങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണിയായി മാറിയിരിക്കുന്ന വാര്‍ത്തകള്‍ നാം കൂടെ കൂടെ മാധ്യമങ്ങളില്‍ വായിക്കുന്നു.

തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും പറയുവാനുള്ള, മതപരമായി തങ്ങളില്‍ അര്‍പ്പിക്കപെട്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ലീഗെന്ന വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള വിധേയത്വം ആത്മീയ നേതാക്കള്‍ക്കും സമുദായ നേതാക്കള്‍ക്കും ഒരിക്കലും തടസ്സമായി കൂടാ. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ മതേതര സംസ്കാരത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. മതത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും മനുഷ്യന്റെ നന്മയും ഒരുമയും തകര്‍ക്കുന്ന ഒരു പ്രവണതയും നമുക്ക്‌ അംഗീകരിക്കുവാന്‍ പറ്റില്ല. 

തിരുത്തേണ്ടത് മുഴുവന്‍ തിരുത്തി തുടങ്ങിയാല്‍ പിന്നെ യു.ഡി.എഫ്‌.മുന്നണിയുടെ ഭാവിഗതി എന്താവും? കട്ടപ്പുക!

തിരുത്തേണ്ടത് തിരുത്താതിരുന്നാല്‍ യു.ഡി.എഫ്‌.മുന്നണിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവും എന്ന് ആ മുന്നണിയുടെ പ്രമുഖ നേതാവ് ശ്രീ കെ.എം.മാണി പറയുന്നു.
എന്തൊക്കെയാണ് തിരുത്തേണ്ടത്? .......

1. അഴിമതിക്കാരെ പൂമാലയിട്ട് സ്വീകരിക്കുന്നതും കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ചാല്‍ ജഡ്ജിമാരെ രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നതും തിരുത്തണോ?


2. ലക്ഷകണക്കിന് കോടികളുടെ അഴിമതി കോണ്‍ഗ്രസ്‌ ‌ പ്രധാനമന്ത്രിയുടെ മൂക്കിനു മുമ്പില്‍ വെച്ച് നടന്നിട്ടും മൌനവ്രതം തുടരുകയും ഒടുവില്‍ എല്ലാം വെളിച്ചത്തയപ്പോള്‍ അത് മുന്നണി ഭരണത്തിന്റെ ഗതികേടാണ് എന്ന് പറഞു ഒഴിഞ്ഞു മാറുകയും ചെയ്യുന്ന പോക്കണം കെട്ട നിലപാട് തിരുത്തണോ?


3. റേഷന്‍ അരിയുടെ കാര്യത്തിലും കൊച്ചി മെട്രോയുടെ കാര്യത്തിലും മറ്റും കേരളത്തോട് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്‌ മുന്നണി തുടരുന്ന അവഗണന തിരുത്തണോ?


4. കേരളത്തില്‍ ഇടതു ജനാധിപത്യ മുന്നണി കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറെയായി തുടര്ന്ന് കൊണ്ടിരിക്കുന്ന ജനക്ഷേമ നടപടികളും കാര്‍ഷിക വ്യവസായ രംഗത്ത്‌ ഉണ്ടായിട്ടുള്ള വന്‍ മുന്നേറ്റവും തള്ളി പറഞു കള്ളപ്രചാരണം നടത്തുന്നത് തിരുത്തണോ?


5. തെരുവകളില്‍ മാരക ആയുധങ്ങളുമായി മുന്നണിയിലെ ഘടക കഷികള്‍ തമ്മില്‍ അടിപിടി കൂടി ക്രമസമാധാന ഭംഗം വരുത്തുന്ന മോശമായ നിലപാട് തിരുത്തണോ?


6. സംസ്ഥാനത്തിന്റെ മികച്ച ഭരണത്തിനു വിവധ കേന്ദ്രങ്ങളില്‍ നിന്ന് അവാര്‍ഡുകളും പ്രശംസകളും ലഭിക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍ കണ്ടു അസഹിഷ്ണത പ്രകടിപ്പിക്കുന്ന ചീപ്പ് നിലപാട് തിരുത്തണോ?

മാണി സാറേ ....ഇങ്ങിനെ തിരുത്തേണ്ടത് മുഴുവന്‍ തിരുത്തി തുടങ്ങിയാല്‍ പിന്നെ യു.ഡി.എഫ്‌.മുന്നണിയുടെ ഭാവിഗതി എന്താവും? കട്ടപ്പുക!

Saturday, February 26, 2011

ഇരുട്ടില്‍ തപ്പുന്ന യു.ഡി.എഫ്. മുന്നണിക്ക്‌ ഇനിയെങ്കിലും നല്ല ബുദ്ധിയുണ്ടാവട്ടെ!

യു.ഡി.എഫ്. മുന്നണി അധികാരത്തില്‍ ഇരുന്ന കാലത്ത് അതിന്റെ നേതാക്കള്‍ കാട്ടികൂട്ടിയ അഴിമതിയും സ്ത്രീ പീഡനവും,  തെളിവുകളും സാക്ഷികളും മൊഴികളുമായി കോടതിയില്‍ എത്തികൊണ്ടേയിരിക്കുന്നു. അടുത്തത് ആരായിരിക്കും ജയിലിലേക്ക് എന്ന ചിന്ത ഓരോ യു.ഡി.എഫ്. നേതാക്കളെയും വല്ലാതെ അലട്ടുന്നു.

നേതാക്കള്‍ ഇങ്ങിനെ നാറി തുടങ്ങിയാല്‍ എങ്ങിനെ ഇവരെയും പേറി ജനങ്ങളുടെ മുഖത്ത് നോക്കും എന്ന അങ്കലാപ്പുമായി യു.ഡി.എഫ്. അണികള്‍ കാറ്റുപോയ ബലൂണ്‍ പോലെ തളരുന്നു. ഈ കെട്ട നേതാക്കളെയും അവര്‍ കൊണ്ട് നടക്കുന്ന പ്രസ്ഥാനത്തെയും ആണോ നാളെ നമ്മുടെ പ്രതിനിധിയായി തെരെന്നെടുത്തു നിയമസഭയിലേക്ക് അയക്കേണ്ടത് എന്ന് കടുത്ത രോഷത്തോടെ പൊതുജനം ചിന്തിക്കുന്നു. 


ചെളിയില്‍ പൂണ്ടു കിടക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ ഇടതു മുന്നണിയുടെ നായകന്റെ ദേഹത്ത് ചെളി തെരിപ്പിക്കുവാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു നോക്കുകയാണ്. സാക്ഷാല്‍ മനോരമ പോലും തിരിച്ചറിയുന്നു തുംബില്ലാത്ത അത്തരം അപവാദങ്ങള്‍ ഒട്ടും ഏഷുന്നില്ല എന്ന്.  തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടന്നം ഉറച്ച നിലപാടാണ് ഇടതുമുന്നണിക്ക്‌ ഉള്ളത്. അല്ലാതെ കുറ്റവാളികള്‍ വായ്ത്തപ്പെടരുത്. അവര്‍ പൂമാലയിട്ടു സ്വീകരിക്കപ്പെടരുത്. സഖാവ് വി.എസ്. തുറന്നു പറഞു : എന്റെ മകനായാലും മറ്റാര്  തന്നെയായാലും തെളിവ് സഹിതം ആരോപണം കൊണ്ടുവന്നാല്‍ ഒരു മടിയും വിട്ടു വീഴ്ചയും കൂടാതെ ഉചിതമായ നടപടിയെടുക്കും.ഒരു സംശയവും വേണ്ട" എന്ന് . അതാണ്‌ മൂല്യ ബോധമുള്ള ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടാവേണ്ട ആര്‍ജവം.

ഇതുപോലെ പരിതാപകരമായ ഒരവസ്ഥ ഒരു കാലത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മുന്നണിക്ക്‌ ഉണ്ടായിട്ടില്ല. ഇരുട്ടില്‍ തപ്പുന്ന യു.ഡി.എഫ്. മുന്നണിക്ക്‌ സ്വന്തം തെറ്റുകള്‍ തുറന്നു പറഞു ജനങ്ങളോട്‌ മാപ്പ് ചോദിക്കുവാനുള്ള സല്‍ബുദ്ധി ഇനിയെങ്കിലും ഉണ്ടാവട്ടെ!  

ഇടതു ജനാധിപത്യ മുന്നണി എന്നും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക്‌ വേണ്ടി......

നാലര വര്‍ഷത്തെ ഇടതു ജനാധിപത്യമുന്നണിയുടെ ഭരണം സ്വീകരിച്ച ഓരോ നടപടികളും ഒരു തുറന്ന പുസ്തകം പോലെ കേരളീയ പോതുമാനസ്സിന്റെ മുന്‍പില്‍ ഉണ്ട്. സാമാന്യ ജനതയുടെ ജീവിതാവസ്ഥകളെ പിറകോട്ടടിപ്പിക്കുന്ന പ്രന്തവല്‍ക്കരിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലത്ത് അതിന്റെ ദോഷ വശങ്ങളെ പ്രതിരോധിക്കുന്ന ഒരു ബദല്‍ എങ്ങിനെ സാധ്യമാക്കാം എന്നതിന്റെ ഒരു പരീക്ഷണവും പ്രയോഗവും ആയിരുന്നു ഇടതു ജനാധിപത്യ മുന്നണി ഭരണത്തിന്റെ ഓരോ നയങ്ങളും നിലപാടുകളും. അതിന്റെ ഗുണ ഫലം കേരളത്തിലെ സാമാന്യ ജനങ്ങള്‍ നല്ലപോലെ അനുഭവിക്കുന്നുണ്ട്.

പൊതുവിതരണ രംഗത്ത് പൊതുമേഖലയോടുള്ള സമീപനത്തില്‍ സ്ത്രീ ശാക്തീകരണത്തില്‍ നികുതി വെട്ടിപ്പ്തടയുന്നതില്‍ ആരോഗ്യ രംഗത്ത് വ്യവസായ വികസന രംഗത്ത് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തുടങ്ങി എല്ലാ രംഗത്തും അതിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കാണുവാന്‍ സാധിക്കും. കേവലം അപവാദ വിവാദ പ്രചാരണങ്ങളിലൂടെ ഇടതു ഭരണത്തിന്റെ തിളക്കത്തെ മറച്ചു പിടിക്കുവാനുള്ള ശ്രമം ആണ് എന്നും വലതു മുന്നണി നടത്തിയിട്ടുള്ളത്‌ . 


അഴിമതിക്കെതിരെ അധികാര ദുര്‍വിനിയോഗത്തിനെതിരെ എന്നും ഉറച്ച നിലപാടാണ് ഇടതു ജനാധിപത്യ മുന്നണിക്കുള്ളത്. ആര് തന്നെ അത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്താലും അവര്‍ ശിക്ഷിക്കപ്പെടന്നം. അധികാരം ജനസേവനത്തിനുള്ളതാണ്. ജനങ്ങളുടെയും നാടിന്റെയും കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വേണ്ടിയുള്ളതാണ്. നാടിന്റെയും ജനങ്ങളുടെയും വികസന ലക്ഷ്യങ്ങള്‍ സഫലം ആക്കുവാന്‍ വേണ്ടി പ്രയോഗിക്കുവാന്‍ വേണ്ടിയുള്ളതാണ് അധികാരം.

ഇന്നത്തെ നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിയുടെയും അധികാര ഘടനയുടെ എല്ലാ പരിമിതിയുടെയും അകത്ത് നിന്ന് കൊണ്ട് അടിസ്ഥാന ജനതയുടെ ജീവിതാവസ്ഥയെ എങ്ങിനെ മെച്ചപ്പെടുത്താം എന്ന ശ്രമകരമായ ഒരു ദൌത്യം ആണ് ഇടതു ജനാധിപത്യ മുന്നണി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. അതുവഴി ഇന്നത്തെ ബൂര്‍ഷാ ജനാധിപത്യത്തെ നാളത്തെ ജനകീയ ജനാധിപത്യം ആയി വികസിപ്പിക്കുന്നതിനുള്ള കളംഒരുക്കുക എന്നതാണ് ഇടതു പ്രസ്ഥാനങ്ങളുടെ വിദൂര ലക്‌ഷ്യം.

എന്നും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക്‌ വേണ്ടി എന്നതാണ് ഇടതു പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം. അധികാരത്തിന്റെയും വ്യവസ്ഥിതിയുടെയും ജനവിരുദ്ധ മുഖം ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നു കാട്ടുന്ന വര്‍ഗ്ഗ സമരങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ്‌ ഇടതു പ്രസ്ഥാനങ്ങള്‍ ജനകീയ ശക്തിയായി വളരുന്നത്.

Monday, February 21, 2011

വിശ്വാസിയും യുക്തിവാദിയും അല്പം ധാര്‍മിക ചിന്തകളും - യൂനുസ്‌


പ്രളയകാലം വരെ മാറ്റംഇല്ലാത്ത എല്ലാറ്റിന്റെയും അവസാനവാക്കായ അമൂര്‍ത്തമായ അരൂപിയായ ഒരു ദൈവം. നിറമോ മണമോ ഒന്നുമില്ല. സ്ഥലകാലങ്ങള്‍ ഇല്ല. അയാള്‍ അനാദിയാന്നു. ആദിയും അന്ത്യവും ഇല്ല. സൃഷ്ടാവില്ലാതെ സ്വയംഭൂ ആയവന്‍. നാം ജീവിക്കുന്ന ഭൂമിയും പാതാളവും ആകാശവും പ്രപഞ്ചവും അതിലെ സര്‍വ്വ ചരാചരങ്ങളും നക്ഷത്ര ഗാലക്സികളും എല്ലാം അവന്റെ സൃഷ്ടി. അവന്‍ സൃഷ്ടി സ്ഥിതി സംഹാരകന്‍. 


അവനറിയാത്ത അറിവുകള്‍ ഇല്ല. അവനറിയാത്ത ഭാഷകള്‍ ഇല്ല. ഈച്ചയുടെയും പൂച്ചയുടെയും കടലിന്റെയും കാറ്റിന്‍റെയും എല്ലാം ഭാഷകള്‍ അവനറിയാം. മനുഷ്യന്‍ ആണ് അവന്റെ കാര്യമായ പരീക്ഷണ ജീവി. പടച്ചോന്‍ വരച്ച വര തെറ്റിച്ചുനടക്കുന്ന ഏക ജീവി! ഒരു ദിവസം മനുഷ്യന്‍റെ പ്രാണന്‍ പോകും. പിന്നെ പരലോകം. അവിടെ വിചാരണ. തിളയ്ക്കുന്ന എണ്ണയും കരമുള്ളും ഉള്ള നരകം പാപികള്‍ക്ക്. തേനും പാലും കസ്തൂരി മണവും ഹൂറിയും എല്ലാം ഉള്ള സ്വഗ്ഗം പുണ്യം ചെയ്തവര്‍ക്ക്‌. പക്ഷെ ഒരു കാര്യം, ആരെന്തു ചെയ്താലും എവിടെ അഡ്മിറ്റ്‌ ചെയ്യണം എന്നതിന്റെ അവസാനവാക്ക്‌ പടച്ചോന്റെ തീരുമാനം മാത്രം.


ഇതാണ് യുക്തിവാദികളുടെ നേരെ വാളോങ്ങുന്ന വിശ്വാസിയുടെ വിശ്വാസം. ദൈവത്തിന്റെ വചനങ്ങള്‍ക്ക് തെറ്റുമില്ല തിരുത്തുമില്ല. ഒട്ടും ചോദ്യം കൂടാതെ , ഒട്ടും സംശയം കൂടാതെ അത് വിശ്വസിച്ചിരിക്കണം. ചെറുതായൊന്നു സംശയിച്ചു പോയാല്‍ വിശ്വാസത്തിനു  ദൈവത്തിന്റെ  ISO 9000 സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. 
 --------------------------------------------------------------------------------


അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ സകലമാന വിഷയങ്ങളെയും അവസ്ഥകളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും വിലയിരുത്തുകയും വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രീതിക്കാണ് യുക്തിവാദം എന്ന് പറയുന്നത്. അതിനു ഒരു പ്രവാചകനോ വേദ ഗ്രന്ഥമോ ദൈവമോ പണ്ഡിതനോ ഫിലോസഫറോ  പ്രളയകാലം വരെ മാറ്റമില്ലാത്ത ഒരു അവസാനവാക്കോ ഇല്ല. 


അറിവും ശാസ്ത്രവും വേദഗ്രന്ഥം  പോലെയല്ല. അത് നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓരോ മനുഷ്യനും   അവന്‍റെ  അന്വേഷണങ്ങള്‍ക്കും പരിശ്രമത്തിനും അനുസരിച്ച് ആവുന്നത്ര അറിവ് ഗ്രഹിക്കാന്‍ ശ്രമിക്കുന്നു. അതിന്‍റെ വെളിച്ചത്തില്‍ അവന്‍ എന്തും വിശകലനം നടത്തുന്നു. സംവദിക്കുന്നു. അറിവിന്‍റെയും കഴിവിന്റെയും കാര്യത്തില്‍ പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍ ആണ് ഓരോ മനുഷ്യനും. മനുഷ്യന്‍റെ അറിവ് ഏതു വിഷയത്തില്‍ ആയാലും എപ്പോയും ആപേക്ഷികം ആണ്. പ്രതിജനഭിന്നവും ആണ്. അതെ സമയം തികച്ചും മൌലികമാണ്‌ ഓരോ വ്യക്തിയുടെയും അറിവുകള്‍. അത് കൊണ്ട് തന്നെ മനുഷ്യര്‍ക്കിടയില്‍ ഭിന്ന സ്വരങ്ങള്‍ സ്വാഭാവികം ആണ്.
യുക്തിവാദികള്‍ക്ക്‌  മാത്രം അല്ല  മതത്തിന്റെ വേദ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുള്ള വിശ്വാസികള്‍ക്കും ഒരേ സ്വരത്തില്‍ ഒരു കാര്യവും സംവദിക്കുവാന്‍ പറ്റില്ല.  


ചുരുക്കത്തില്‍ നാം അറിയേണ്ടത്‌, സാമാന്യബുദ്ധിക്ക് ചേര്‍ന്ന ചോദ്യവും സംശയവും പോലും അനുവദനീയം അല്ലാത്ത മതവിശ്വാസവും, അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഉള്ള യുക്തിവാദവും പരസ്പരം ഒരിക്കലും കൂടിമുട്ടാത്ത റെയില്‍പാളങ്ങള്‍ പോലെയാണ്. സ്വതന്ത്ര മനുഷ്യന്‍റെ അടയാളം ആണ് യുക്തിവാദം. മാനസികമായ അടിമത്വവും കണ്ണടച്ചുള്ള അനുകരണവും യുക്തിവാദത്തിനു അന്യമാണ്.
---------------------------------------------------------------------------------------- 
എല്ലാം വിശ്വാസത്തില്‍ നിന്ന് മാത്രം എന്ന് കരുതുന്നു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദിനചര്യയും അവന്റെ സദാചാരവും അവന്റെ മൂല്യങ്ങളും എല്ലാം ദൈവം കല്പ്പിച്ചതിന്റെ കേവലമായ അനുസരണം മാത്രം. അതുകൊണ്ട് തന്നെ വേദങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്യണം എന്ത് ചെയ്യാതിരിക്കണം എന്നാ കാര്യത്തില്‍ അവന്‍ ഇരുട്ടില്‍ തപ്പുമായിരുന്നേനെ.


വ്യവസ്ഥാപിതവും അവ്യവസ്ഥാപിതവും ആയ ഒരു മതത്തിലും വിശ്വസിക്കാത്ത ജനവിഭാഗങ്ങള്‍ക്കും ഉന്നതമായ ജീവിത രീതിയുണ്ട്. മൂല്യങ്ങള്‍ ഉണ്ട്. അതൊക്കെ മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ ഭാഗമായി പകര്‍ന്നു കിട്ടിയതാണ്. അവന്റെ കര്‍മ്മങ്ങളുടെ ശരിയും തെറ്റും നിര്‍ണ്ണയിക്കുന്നത് അവന്റെ സാമൂഹിക പ്രതിബദ്ധതയാണ്. അവന്റെ അറിവുകള്‍ ആണ്. സുരക്ഷിതത്ത്വവും ശാന്തിയും ഒരുമയും സമാധാനവും ആരോഗ്യവും ഉള്ള ഒരു സമൂഹത്തെ കുറിച്ചുള്ള അവന്റെ ചിന്തകളാണ്. മനുഷ്യന്റെ അന്തസ്സിനെ കുറിച്ചുള്ള അവന്റെ ബോധം ആണ്.


യുക്തിവാദം ഒരു വാദ രീതി മാത്രം ആണ്. അതൊരു സാമൂഹിക ദര്‍ശനം അല്ല. സാമൂഹിക പ്രതിബദ്ധതയും മനുഷ്യനെ മനുഷ്യന്‍റെ  അന്തസ്സോടെ ജീവിക്കുവാന്‍ അനുവദിക്കാത്ത ദുഷിച്ച വ്യവസ്ഥിതിയോടുള്ള എതിര്‍പ്പും അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ് എന്ന ബോധവും ആരും ആരുടേയും അടിമയല്ല എന്ന തിരിച്ചറിവും ഉണ്ടാവുമ്പോള്‍ ആണ്, മനുഷ്യന്‍റെ ധാര്‍മിക നീതി ബോധങ്ങള്‍ അര്‍ത്ഥ പൂര്‍ണ്ണം ആകുന്നത്. 


തലയെണ്ണി നോക്കിയാല്‍ കാക്കത്തൊള്ളായിരം വിശ്വാസികള്‍ ഉള്ള ഈ ലോകത്ത്‌ ഇതമാത്രം അനീതിയും അധര്‍മവും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത്‌ വിശ്വാസ സമൂഹമാണ്.


ചിന്തനീയം ആയ ഒരു വാര്‍ത്ത. അതിവികസിത മുതലാളിത്ത രാഷ്ട്രമായ  അമേരിക്കയിലെ ജനതയില്‍ യുക്തിവാദികളുടെ എണ്ണം കേവലം പത്തു ശതമാനം മാത്രം.എന്നാല്‍ അമേരിക്കന്‍ ശാസ്ത ഗവേഷകരില്‍ മഹാഭൂരിപക്ഷവും തൊണ്ണൂര് ശതമാനവും യുക്തിവാദികള്‍.    


എന്നും എവിടെയും അബദ്ധജടിലമായ ധാരണകളുടെ ഇരുട്ടില്‍ ഒതുങ്ങി കിടക്കുന്ന മനുഷ്യ സമൂഹത്തെ അറിവിന്‍റെയും ശാസ്ത്രത്തിന്റെയും  വെളിച്ചത്തിലേക്ക്‌ നയിക്കുന്ന പ്രകാശ ദീപങ്ങള്‍ ആണ് യുക്തിവാദികള്‍.

Friday, February 18, 2011

ജനാധിപത്യവും മതാധിപത്യവും – യൂനുസ്‌ വളപ്പില്‍


ജനാധിപത്യത്തിന്റെ പ്രാണവായു ആണ് മതേതരത്വം. അതേസമയം മതേതരത്വം ഒരു സമൂഹത്തിന്റെ സംസ്കാരം ആവുമ്പോള്‍ മതാധിപത്യതിന്റെ നിലനില്‍പ്പ്‌ അസാധ്യം ആവുന്നു. മതേതരത്വ സംസ്കാരം തകര്‍ത്ത് കൊണ്ടല്ലാതെ സകലമാന ജീവിത മേഘലകളിലും ദൈവത്തിന്റെ കല്പനകളുടെ ആധിപത്യം ഉദ്ദേശിക്കുന്ന മതാധിപത്യം പച്ചപിടിക്കില്ല.

ദൈവം എല്ലാറ്റിലും പൂര്ന്നന്‍ ആണെന്നാണ് ദൈവ വിശ്വാസികള്‍ പ്രത്യകിച്ചും മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍ മതാധിപത്യം വേണമെന്ന് വാദിക്കുന്നവര്‍ വിശ്വസിക്കുന്നത്. പുരാണ കഥകളില്‍ അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ ദൈവം ഭൂമിയില്‍ ഇറങ്ങി വന്നു മനുഷ്യന്റെ ഭരണം ഏറ്റെടുക്കുക എന്ന മായാജാലം സംഭവിക്കില്ല.

അപ്പോള്‍ എന്നും അറിവിലും കഴിവിലും പൂര്‍ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍ ആയി തുടരുന്ന മനുഷ്യന്‍ തന്നെ വേണം, മതാധിപത്യം ഉദ്ദേശിക്കുന്ന ദൈവത്തിന്റെ ഭരണം ഭൂമിയില്‍ നടത്തുവാന്‍. മാത്രമല്ല മനുഷ്യന്റെ അറിവും കഴിവും ഏത് വിഷയത്തില്‍ ആയാലും പ്രതിജന ഭിന്നമാണ്. തെറ്റും തിരുത്തലും ഒക്കെ മനുഷ്യ സഹാജവുമാണ്. ചുരുക്കത്തില്‍ മതത്തിന്റെ ആധികാരിക വാക്താക്കള്‍ അല്ലെങ്കില്‍ മുല്ലമാര്‍ സ്വന്തം ബോധ്യത്തിനനുസരിച്ചു വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയുയ്ന്ന വിധികളും വിലക്കുകളും അനുസരിച്ച് ജനസമൂഹം അവരുടെ ജീവിതത്തെ ഒതുക്കിയെടുക്കക എന്ന ഏകാധിപത്യം ആണ് മതാധിപത്യത്തില്‍ സംഭവിക്കുക.

മതവിശ്വാസി ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഏതൊരു വിഷയത്തെയും വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും സ്വന്തം അറിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ടാണ്. അറിവിന്റെ അവസാന വാക്ക്‌ എന്ന് പറയാവുന്ന ഒരു വ്യക്തിയും ഇന്നലെകളില്ല. ഇന്നും ഇല്ല. കാരണം അറിവ് എന്നത് ഏത് ശാഖയിലും നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണ്. ഇന്ന് മനുഷ്യസമൂഹം കലാന്തരങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവിന്റെ സഞ്ചയം ഒരു വ്യക്തിക്കും സ്വന്തം ജീവിത കാണ്ഡത്തില്‍ എത്തിപിടിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. അറിവ് എന്നത് നോക്കെത്താത്ത ഒരു സാഗരം ആണ്.

ഏത് വിഷയത്തെ കുറിച്ചും വിമര്‍ശനവും പ്രതിവിമര്‍ശനവും സാധ്യമാക്കുന്നു ജനാധിപത്യം. അതേസമയം സ്വന്തം മതവിമര്‍ശനത്തെ കടുത്ത അസഹിഷ്ണതയോടെ കാണുന്ന മതാധിപത്യം, സ്വതന്ത്ര ചിന്തക്ക് നേരെ വിശ്വാസത്തിന്റെ
വാള്‍ ഒങ്ങുന്നു. വിശ്വാസികളെയും അവിശ്വസികളെയും ഒരു പോലെ കാണുന്നില്ല മതാധിപത്യ ഭരണകൂടം. അന്യമത വിശ്വാസികള്‍ക്ക് ആചാരത്തിലും അനുഷ്ടാനത്തിലും പ്രചാരണത്തിലും പ്രഘോഷണം നടത്തുന്നതിലും തുല്യമായ അവകാശങ്ങള്‍ അവര്‍ നല്‍കുന്നില്ല. വിശ്വാസത്തിന്റെ അതിരുകള്‍ ഇല്ലാത്ത സ്വതന്ത്ര സംവാദം അവിടെ അസാധ്യം ആണ്.

മതനിരപേക്ഷ സംസ്കാരം ഇല്ലാത്ത വിശ്വാസികളാല്‍ നിയന്ത്രിക്കപ്പെടുന്ന മതാധിപത്യ ഭരണത്തില്‍, സങ്കുചിത സമീപനം അതിന്റെ അടയാളം ആണ്. വിശ്വാസികള്‍ പരലോക ജീവിതത്തില്‍ പരിഗണിക്കപ്പെടും എന്ന് കരുതുന്ന, മനുഷ്യന്റെ കര്‍മ്മത്തിന്റെ പാപവും പുണ്യവും എല്ലാം സ്വന്തം മതത്തിന്റെ ഇടുങ്ങിയ കണ്ണുകളിലൂടെയാണ് അവന്‍ നോക്കികാണുന്നത്. അതുകൊണ്ടാണ് ദുരിതവും മാരക രോഗങ്ങളും പേറുന്ന മനുഷ്യന്റെ സേവനത്തിനു വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച്‌ ചരിത്രത്തില്‍ ഇടംനേടിയ ഫാദര്‍ ഡാമിയനും മതെര്‍ തെരേസയും തന്റെ മതത്തില്‍ വിശ്വസിക്കുന്നവര്‍ അല്ല എന്നത് കൊണ്ട്, അവര്‍ക്ക്‌ സ്വര്‍ഗ്ഗം ലഭിക്കില്ല എന്ന് ഒരു അന്യമത വിശ്വാസി കരുതുന്നത്.

ഇവിടെ ഒരു കാര്യം അടിവരയിട്ടു പറയട്ടെ. മനുഷ്യന്റെ ജീവിതത്തിന്റെ സര്‍വ മേഖലകളിലും മതാധിപത്യം ലക്‌ഷ്യം വെക്കുന്ന മതമൌലിക പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും മതേതര സംസ്കാരത്തിന്റെയും തുറന്ന സംവാദത്തിന്റെയും ആകാശങ്ങള്‍ ഉള്ള ജനാധിപത്യത്തിന്റെ വാക്താക്കള്‍ ആവുക സാധ്യമല്ല. അത്തരം ഒരു അവകാശ വാദം ആരെങ്കിലും ഉന്നയിക്കുന്നുവെങ്കില്‍ ശുദ്ധ ഭോഷ്ക്കാന്നു.

നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യം ആണ്. സമ്പന്ന കുത്തകകളുടെയും ഫയൂടല്‍ ഭൂവുടമകളുടെയും മേധാവിത്വവും അനര്‍ഹമായ അവകാശങ്ങളും നിലനില്‍ക്കുന്ന, ചൂഷവര്‍ഗ്ഗ താല്പര്യം ഉറപ്പുവരുത്തുന്ന വര്‍ഗ്ഗ സമൂഹത്തിലെ അപക്വമായ ജനാധിപത്യം ആണ് നമ്മുടെ രാജ്യത്ത്‌ ഇന്ന് നിലനിക്കുന്നത്. അത് ഒരിക്കലും എല്ലാ ജനവിഭാഗങ്ങളുടെയും അന്തസ്സും അവകാശവും ക്ഷേമവും ഉറപ്പു വരുത്തുവാന്‍ ഉതകുന്നതല്ല.

ജനാധിപത്യം എന്നത് ലളിതമായ വാക്കില്‍ യാതൊരു പ്രത്യേകമായ ക്ലോസും ഇല്ലാത്ത അതായത്‌ അതിരുകളും കള്ളികളും ഇല്ലാത്ത ജനതയുടെ ആധിപത്യം ആണ്. അത് പൂര്‍ണ്ണ അര്ത്ഥ്ത്തില്‍ സ്വാര്തകമാവുക അന്തസ്സിലും അവകാശത്തിലും നമ്മള്‍ ഒന്ന് എന്ന മഹത്തായ ചിന്ത ഒരു സമൂഹത്തില്‍ ഉണ്ടാവുമ്പോള്‍ ആണ്. അവിടെ ജാതി മത ലിംഗ വര്‍ഗ്ഗ ഭേദങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല.

ജനാധിപത്യത്തിന്റെ ചാലക ശക്തി മനുഷ്യന്റെ സാമൂഹികമായ പ്രതിബദ്ധതയായിരിക്കണം. ജനങ്ങളുടെ അവകാശ ബോധവും, സ്വതന്ത്ര ചിന്തയും സാമൂഹികമായ കടപ്പാടും തുറന്ന ആശയ സംവാദങ്ങളും ആയിരിക്കണം ജനാധിപത്യത്തിന്റെ സഞ്ചാരവഴി. സങ്കുചിത ചിന്ത ജനാധിപത്യ സംസ്കാരത്തിന് അന്യമാണ്. സമൂഹത്തിന്റെ ഭദ്രതയും ഒരുമയും ലക്‌ഷ്യം ആക്കിയുള്ള തുറന്ന സംവാദം സാധ്യമാക്കുന്നു യഥാര്‍ത്ഥ ജനാധിപത്യം.




അല്പം ജനാധിപത്യ ചിന്തകള്‍ - യൂനുസ്


ജനാധിപത്യം എന്നത് ലളിതമായ വാക്കില്‍ യാതൊരു പ്രത്യേകമായ ക്ലോസും ഇല്ലാത്ത അതായത്‌  അതിരുകളും കള്ളികളും ഇല്ലാത്ത ജനതയുടെ ആധിപത്യം ആണ്. അത് പൂര്ണ്ണു അര്ത്ഥ്ത്തില്‍ സ്വാര്തകമാവുക അന്തസ്സിലും അവകാശത്തിലും നമ്മള്‍ ഒന്ന് എന്നാ മഹത്തായ ചിന്ത ഒരു സമൂഹത്തില്‍ ഉണ്ടാവുമ്പോള്‍ ആണ്. അവിടെ ജാതി മത ലിംഗ  വര്‍ഗ്ഗ  ഭേദങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. അതൊരു വര്‍ഗ്ഗ രഹിത സമൂഹമായിരിക്കും.

നാം ഇന്ന് ലോകമെങ്ങും കാണപ്പെടുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നില നില്‍ക്കുന്ന ചൂഷണ അധിഷ്ടിത വര്‍ഗ്ഗ സമൂഹത്തിന്റെ അടയാളങ്ങള്‍ ആണ്. നിലനില്‍ക്കുന്ന വര്‍ഗ്ഗ സമൂഹത്തിന്റെ ആണികല്ല്‌ പിഴുതെറി യുന്നതിനുള്ള പ്രായോഗികമായ പോരാട്ടങ്ങളിലൂടെയല്ലാതെ ജനാധിപത്യത്തിന്റെ അര്‍ത്ഥ പൂര്‍ണ്ണമായ വികാസം സാധ്യമല്ല. വര്‍ഗ്ഗ രഹിത സാമൂഹ്യ വ്യവസ്ഥിതിക്ക്‌ വേണ്ടിയുള്ള ഫലപ്രദമായ ചുവടു വെപ്പുകളിലൂടെ ജനാധിപത്യത്തിന്റെ വികാസം എന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പൊരുതുന്നത്.

ജാതിയുടെയും മതത്തിന്റെയും കള്ളികളില്‍ അഭിരമിക്കുന്നവര്‍ക്കും  വര്‍ഗീയ മത മൌലിക പ്രസ്ഥാനങ്ങള്‍ക്കും  ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുവാന്‍ അവകാശമില്ല. അവരുടെ ബോധം നിലകൊള്ളുന്നത് ജനാധിപത്യത്തിനു വിരുദ്ധമായ ആശയ മണ്ഡലത്തില്‍ ആണ്.  ജനാധിപത്യത്തിന്റെ വിരുദ്ധചേരിയില്‍ ആണ് മതാധിപത്യ മൌലിക ചിന്തകള്‍ നിലകൊള്ളുന്നത്. വളരുന്ന  മനുഷ്യന്റെ യുക്തിബോധത്തെക്കാളും, ദൈവത്തിന്റെ കല്പനകള്‍ ആണ് മതമൌലിക പ്രസ്ഥാനങ്ങളെ നയിക്കുന്നത്.

ജനാധിപത്യത്തിന്റെ ചാലക ശക്തി മനുഷ്യന്റെ സാമൂഹികമായ പ്രതിബദ്ധതയായിരിക്കണം. അല്ലാതെ ദൈവത്തിന്റെ അനുശാസനകള്‍ക്ക്  അവിടെ സ്ഥാനമില്ല. ഈ ലോകത്ത്‌ നരകീയം അല്ലാത്ത ഒരു സാമൂഹിക ജീവിത പരിസരം സ്ഥാപിക്കുക അതിനുള്ള പ്രായോഗിക മാര്‍ഗ്ഗം ശാസ്ത്ര ചിന്തക്ക് അനുസ്രിതമായി വികസിപ്പിച്ചെടുക്കുക എന്നിടത്താണ് ജനാധിപത്യത്തിന്റെ ജനകീയതയും വിജയവും.

ജനങ്ങളുടെ അവകാശ ബോധവും, സ്വതന്ത്ര ചിന്തയും സാമൂഹികമായ കടപ്പാടും തുറന്ന ആശയ സംവാദങ്ങളും ആയിരിക്കണം ജനാധിപത്യത്തിന്റെ സഞ്ചാരവഴി. പ്രളയകാലംവരെ മാറ്റം ഇല്ലാത്തതും  തിരുത്തല്‍ ഇല്ലാത്തതും, യുക്തിബോധമുള്ള മനുഷ്യന്റെ സ്വതന്ത്ര  വിമര്‍ശനങ്ങളുടെ നേരെ അസഹിഷ്ണതയുടെ വാളോങ്ങുന്നവര്‍ക്കും മതമൌലിക വാദികള്ക്കും വര്ഗീമയ ശക്തികള്‍ക്കും ജനാധിപത്യ അവകാശങ്ങള്ക്ക്ക‌ വേണ്ടി നിലകൊള്ളുവാന്‍ സാധ്യമല്ല. സ്വന്തം മതത്തിന്റെ അസംബന്ധങ്ങളെ സാധൂകരിക്കുകയും അവിടെ മാത്രം വിമര്ശനനത്തിനുള്ള അവകാശം തടയുകയും ചെയ്യുന്നവര്ക്ക് ഒരിക്കലും  സങ്കുചിത ചിന്തയില്‍ നിന്ന് മോചനം ഇല്ല. സങ്കുചിത ചിന്ത ജനാധിപത്യ സംസ്കാരത്തിന് അന്യമാണ്.

മനുഷ്യന്റെ സാമൂഹിക ജീവിത പ്രശ്നങ്ങളുടെ കാരണം മനുഷ്യന്‍ തന്നെയാണെന്നും അത് തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത് അവന്‍  തന്നെയാണെന്നും അല്ലാതെ ഒരു ബാഹ്യ ശക്തിക്കും അതില്‍ കാര്യം ഇല്ലെന്നും ഉള്ള തിരിച്ചറിവാണ് യഥാര്ത്ഥ്മായ ജനാധിപത്യബോധം. സ്വന്തം അവസ്ഥയും അവകാശങ്ങളും അന്തസ്സും തിരിച്ചറിയുകയും അത് നേടിയെടുക്കുവാന്‍ വേണ്ടി സംഘടിക്കുകയും ശക്തിനേടുകയും എല്ലാ മനുഷ്യാവകാശ ലംഘനങ്ങള്ക്കും  എതിരെ  നിരന്തരമായി പൊരുതുകയും ചെയ്യുക എന്നതിലൂടെ മാത്രമേ മനുഷ്യന്റെ മോചനവും ജനാധിപത്യത്തിന്റെ പൂര്‍ണ്ണ മായ വികാസവും യാഥാര്‍ത്യമാവുകയുളൂ.

Wednesday, January 26, 2011

രക്തസാക്ഷിത്വം ഭാവിയിലേക്കുള്ള സമരയാത്ര

രക്തസാക്ഷിയുടെ ചോരകൊടുത്തുവളർത്തിയ
നീതിയുടെ വൃക്ഷം നാം എവിടെ നടും?
സച്ചിദാനന്ദന്‍ 
ഇതൊരു ചോദ്യമല്ല. ഇതിന് ഒരൊറ്റപദം കൊണ്ട് പൂരിപ്പിക്കപ്പെടാവുന്ന ഒരു ഉത്തരവുമില്ല. മറിച്ചിത് മനുഷ്യവംശം അതിന്റെ മനസ്സിലോമനിക്കുന്ന ഒരു മഹാ സ്വപ്നത്തിന്റെ സംഗ്രഹമാണ്.

ആധിപത്യത്തിനും വിധേയത്വത്തിനുമപ്പുറം സ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വന്തം ജീവിതം പോലും സമർപ്പിക്കാൻ സന്നദ്ധമാക്കുന്ന മനുഷ്യജീവിതത്തിന്റെ സത്യവാങ്മൂലമാണ് രക്തസാക്ഷിത്വം. രണ്ടുതരം മരണങ്ങളെക്കുറിച്ച് മാവോ ഒന്ന് ഒരു ചെറു കാറ്റടിച്ചാൽ പതിരുപോലെ പറന്നുപോകുന്ന സാധാരണ മരണമാണ്. മറ്റൊന്ന് കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചാലും ഇളകാതിരിക്കുന്ന മഹാപർവ്വതം പോലുള്ള കനമ്മുള്ള മരണം. രക്തസാക്ഷികളുടെ മരണവും തുടർന്നുള്ള അവരുടെ ജീവിതവും ഒരു മഹാപർവ്വതത്തിന്റെ ഗാംഭീര്യത്തെയാണ് അനുസ്മരിപ്പിക്കുന്നത്. സ്വന്തം ജീവിതം കൊണ്ടവർ മനുഷ്യജീവിതത്തെ ജ്വലിപ്പിക്കുകയും സ്വന്തം ചോരകൊണ്ടവർ ചരിത്രത്തെ ചൈതന്യവൽക്കരിക്കുകയും ചെയുന്നു. പടനിലങ്ങളിൽ അവരിന്നും പൂത്തുനിൽകുന്നു. അനീതിക്ക് മുമ്പിൽ ഇന്നും അവരുടെ ശബ്ദം ഇടിമുഴക്കങ്ങളായി ഇടഞ്ഞു നിൽക്കുന്നു.അതുകൊണ്ടാണവർ ഒരു മരണത്തിനുശേഷം പിന്നെയും ഒരു പാടു തവണ മരിക്കാത്തത്. അതിന്റെ മൂല്യം അതർഹിക്കും വിധം ഉൾക്കൊള്ളാനാവാത്തതുകൊണ്ടാണ് മനുഷ്യരിലധികവും ജീവിച്ചിട്ടും ശരിയായർത്ഥത്തിൽ ജീവിക്കാത്തത്.
സംഘടനയാണ് സമസ്ത അർത്ഥത്തിലും നിസ്സഹായരായ ചൂഷിതരുടെ ശക്തവും സൂക്ഷ്മവുമായ ആവിഷ്ക്കാര മാധ്യമം. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളിൽ വെച്ച് മനുഷ്യർക്ക്, വികലമായ രീതിയിൽപ്പോലും ഒരു നാളും ജീവിതം മാനവികമായൊരർത്ഥത്തിൽ ആഘോഷിക്കാൻ ആവുകയില്ല. സാമൂഹ്യപരതയിലേക്ക് വികസിക്കുന്ന വ്യക്തി സ്വന്തം കാലത്തോട് തീക്ഷ്ണമായി സംഭാഷണം നടത്താനാരംഭിക്കുമ്പോഴാണ് ചരിത്രത്തിൽ സംഘടനകൾ ജന്മം കൊള്ളുന്നത്. 

തലചൊറിയുന്ന കൈകൾ, ചുരുട്ടുന്ന മുഷ്ടികളായി മാറുന്നതും, പിറുപിറുക്കലുകൾ മുദ്രാവാക്യങ്ങളായി പരിണമിക്കുന്നതും അപ്പോഴാണ്. സാമൂഹ്യവികാസം സാധ്യമാക്കുന്ന പാരസ്പര്യത്തിന്റെ അദ്രശ്യമായ പാലങ്ങൾ തകർത്ത് മനുഷ്യരെ തനിച്ചാക്കി തകർക്കാനുള്ള സർവ്വ ശ്രമങ്ങളും അപ്പോഴാണ് വെല്ലുവിളിക്കപ്പെടുന്നത്. സ്വന്തം വർഗ്ഗത്തിൽ നിന്ന് വേർപ്പെടുത്തുമ്പോൾ താനൊന്നുമല്ലെന്ന് ഒന്നുമല്ലാത്തവരുമായിമാറിയ ഒരു ജനത തിരിച്ചറിയുമ്പോഴാണ് അവർ സ്വന്തം രക്തം കണ്ടെത്താനും സംഘം ചേരാനും ആരംഭിക്കുന്നത്. അതോടെയാണ് പറയപ്പെടാതെപോയ അവരുടെ വാക്കുകൾ ഭുഗർഭത്തിൽ നിന്ന് ഉറവയെന്നപോലെ കുതിച്ചൊഴുകാൻ തുടങ്ങുന്നത്. 

പർവ്വതാക്രതിപൂണ്ട അലസ സഹനങ്ങളിൽ വിള്ളലുകൾ വീണുതുടങ്ങിയ ഒരു കാലത്തെക്കുറിച്ചുള്ള അശാന്തമായ ഓർമ്മകളാണ് ഇന്നും ചരിത്രത്തെ ചൂടുപിടിപ്പിക്കുന്നത്. ജീവിതം വീര്യമാർജ്ജിക്കുന്നതും അത്യന്തം വിവസ്ത്രമാകുന്നതും വളർന്ന സ്മരണകളും മാനവിക സ്വപ്നങ്ങളും വർത്തമാനകാലത്തിന്റെ നടുത്തളങ്ങളിൽ വെച്ച് പരസ്പരം കെട്ടിപുണരുന്ന നേരങ്ങളിലാണ്. മറവിയും സ്വപ്നരാഹിത്യവും മനുഷ്യരെ സംബന്ധിച്ചിടത്തോളം മരണമാണ്. ഭൂതത്തിലേക്ക് വേരിറക്കാതെയും ഭാവുയിലേക്ക് വിടരാതെയും എങ്ങിനെയാണ് വർത്തമാനംസ്വന്തം ഭൂപടം പൂർത്തിയാക്കുക?
മരിച്ചിട്ടും മരിക്കാത്തവർക്ക് ജീവിച്ചിരിക്കുന്നവർ നൽക്കുന്ന അവേശകരമായ അംഗീകാരമാണ് അനുസ്മരണം. മരിച്ചുപോയവരുടെ ശവകുടീരങ്ങൾക്കുമുന്നിലെ അശ്രപൂജകളല്ല, ജനിക്കാനിരിക്കുന്ന നാളേകളിലേക്കുള്ള കണ്ണുതുറക്കലാണത്. അതൊരിക്കലും ഭൂതകാലത്തേക്കുള്ള തീർത്ഥയാത്രയല്ല, മറിച്ച് ഭാവിയിലേക്കുള്ള സമരയാത്രയാണ്. അതിന്റെ ലക്ഷ്യം കേവലമായ ഓർമ്മപുതുക്കലല്ല, പോയകാലത്തിന്റെ ഇനിയൊരിക്കലും തിരിച്ചുവരാത്ത മഹിമകളെക്കുറിച്ചോർത്ത് തരിച്ചു നിൽക്കലുമല്ല. മറിച്ച് പുനരുത്ഥാനവാദികളെ പേടിപ്പിക്കും വിധം വർത്തമാനത്തിലാകെ നിറഞ്ഞുനിൽക്കലാണ്. വർത്തമാനകാലത്തെ നിരന്തരം നവീകരിക്കുകയെന്ന ഭാരിച്ച ചരിത്രദൌത്യമാണ് അതിന് എപ്പോഴും നിർവ്വഹിക്കാനുള്ളത്. സ്മരണകളും സ്വപ്നങ്ങളും സന്ധിക്കുമ്പോഴാണ് സത്യം ജ്വലിക്കുന്നത്. ഭൂതവും ഭാവിയും സർഗ്ഗാത്മകമായി ഇന്നിൽവെച്ച് സംഗമിക്കുമ്പോഴാണ് വർത്തമാനകാലം വിസ്ത്രതമാകുന്നത്.
ചരിത്രം മറക്കുന്നവരൊക്കെയും ജീവിച്ചുകൊണ്ട് സ്വയം തീ കൊടുക്കുന്നവരാണ്. മറവിയുടെ മഹാസമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ജനത സ്വന്തം ചിതയൊരുക്കുന്നു. അവർക്കിടയിലേക്കാണ്, അവർക്കിയിലാധിപത്യം സഥാപിച്ചിട്ടുള്ള ജനവിരുദ്ധലഹരിയുടെ നിത്യവിസ്മ്രതിയിലേക്കാണ്, തീയാളുന്ന ഓര്മ്മകളുമായി രക്തസാക്ഷി സഖാക്കൾ വരുന്നത്. അവർ ശവകുടീരങ്ങളിൽ അന്തിവിശ്രമം കൊള്ളുന്നവരല്ല. ബോധാബോധങ്ങളിലെ കയറ്റിറക്കങ്ങളിലും പ്രയോഗങ്ങളിലും സാക്ഷാത്ക്കരിക്കപ്പെടാത്ത സ്വപ്നങ്ങളുടെ ചോരയിറ്റുന്ന മുറിവുകളിലും അവർ നിറഞ്ഞുനൽക്കുന്നു. അവർ മരിച്ചവരല്ല, മറിച്ച് ജീവിതം ജീവിതതുല്യംജ്വലിച്ച് ജീവിച്ചവരാണ്. സമരം ചെയ്തു ജീവിക്കുന്നവരൊക്കെയും ഒരൊറ്റജന്മത്തിന്നകത്ത് നിരവധി ജന്മങ്ങൾ സ്വയം നിർമ്മിക്കുന്നവരാണ്. 

മരണതുല്യം ജീവിക്കാൻ മനസ്സിലെന്ന് ഒരു ജനത തിരിച്ചറിയിമ്പോഴാണ് ജീവിതം ജീവിതോത്സവമാകുന്നത്. ജന്മം യാദ്രശ്ചികമായി ലഭിച്ച വിശുദ്ധ വരദാനത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് ആത്മബോധത്തിന്റെ ആകാശത്തേക്കുള്ള ആരോഹണത്തിനുള്ള സാഹസിക ശ്രമമാണെന്നും അപ്പോഴാണ് നാമറിയുന്നത്. ഓരോ രക്ത സാക്ഷിത്വത്തിലും വിവരണവിധേയമല്ലാത്ത വേദനയുണ്ട്. അതേ സമയം ജീവിച്ചിരികുന്നവർക്ക് , ഉജ്വലമാം വിധം ജീവിച്ചിരിക്കാൻ അഗ്രഹിക്കുന്നവർക്ക്, അതിനെ ഒരുത്സവമാക്കി മാറ്റാനുള്ള ഉത്തരവാദിത്വമുണ്ട്. ഇനിയും സൂര്യേദയങ്ങളും പൂക്കളും എന്റെ പൊന്നുണ്ണിക്കന്യമെന്നാൽ ഇനിവരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തി കുനിഞ്ഞുനിൽക്കുംസ്വന്തം കാലത്തിന്റെ ഭാവുകത്വത്തിനെ രക്തസാക്ഷികളുടെ ഇപ്പോഴും സ്പന്ദിക്കന്ന ഹ്രദയവുമായി ബന്ധിപ്പിക്കുന്ന കുഞ്ഞപ്പ പട്ടാന്നൂരിന്റെ വരികളാണ് മുകളിലുദ്ധരിച്ചത്. സ്വന്തം മകന്റെ രക്ത സാക്ഷിത്വത്തിന്റെ തപിക്കുന്ന സ്മരണകളിൽ തൊട്ടുകൊണ്ട് സഫ്ദർ ഹാശ്മിയുടെ അമ്മ എഴുതി: “ We will not mourn saphdor, we will remember him in celebration.” വേദന നിർവ്വീര്യമായി മാറുന്ന ഇത്തരം വഴിത്തിരിവുകളിൽ വെച്ചാണ് അനുസ്മരണം ഒരു രാഷ്ട്രീയപ്രവർത്തനമായി മാറുന്നത്. സ്വന്തം രക്തത്തെ സാക്ഷിയാക്കി ജീവിതംസഫലമാക്കാനുള്ള സന്നദ്ധത ഇടിവെട്ടിനും പേമാരിക്കും ഇടയിൽ നിന്നുകൊണ്ട് വീണ്ടും വീണ്ടും ഉറപ്പിച്ചുകൊണ്ടിരിക്കലാണ്. സഫലമീ ജീവിതം എന്ന് ഉള്ളുനിറഞ്ഞ് പാടാനാകും വിധം വർത്തമാനജീവിതത്തിൽ ഇടതടവില്ലാതെ ഇടപെടലാണ്. ഓർമ്മകൾ ഉത്തരവാദിത്വത്തിന്റെ അത്യുന്നതങ്ങളിലേക്ക് മുഷ്ടിചുരുട്ടുകയാണ്. രക്തസാക്ഷി സഖാക്കളുടെ തീയാളുന്ന സ്മരണകളെ സാക്ഷിയാക്കി ഉയരുന്ന മുഷ്ടി ഉൽപ്പാദിപ്പിക്കുന്ന അസാധാരണമായ കരുത്ത് സാധാരണ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഊർജ്ജം പകരുമ്പോഴാണ് അനുസ്മരണംആത്മബോധത്തിന്റെ ആഘോഷമായി മാറുന്നത്. അപ്പോഴാണ്, അപ്പോൾ മാത്രമാണ് കണ്ണീർകണങ്ങൾ കനൽക്കട്ടകളാക്കുന്നത്. മ്രത്യുവിൽ നിന്ന് ഒരു സാന്ത്വനവും പ്രതീക്ഷിക്കാനില്ല. അത് നിഷ്ക്കരുണനാണ്. അത് തനിക്ക് കിട്ടേണ്ടത് മുഴുവൻ പിടിച്ചുപറ്റുക തന്നെ ചെയ്യുംപ്രബോദ്കുമാർ സന്ന്യാൽ പറയുന്നത് മരണത്തെ സംബന്ധിച്ചിടത്തോളം വലിയ ശരിയാണ്. എന്നാൽ ജീവിതത്തെ സംബന്ധിച്ച് മറ്റോരു ശരിയുണ്ട്. തങ്ങളോടൊപ്പം ജീവിക്കുന്ന് യാതൊന്നും അത് മരണത്തിനും കൊടുക്കില്ല. സ്വന്തം മണ്ണിൽ വേരുകളാഴ്ത്തി കാലത്തിന്റെ ആകാശത്തിലേക്ക് ചില്ലകൾ പടർത്തി പൂത്തുനിൽക്കുന്ന ഒരൊറ്റ ഓര്മ്മയെപ്പോലും ജീവിതത്തിൽ നിന്ന് കവർന്നെടുക്കാൻ മരണത്തെക്കൊണ്ടാവില്ല. ഇക്കാര്യത്തിൽ ജീവിതവും മ്രത്യുവിനോളം കർക്കശ്ശവും നിഷ്കരണവുമാണ്. ഒരൊറ്റ ഉപാധി മാത്രം, എന്നും ജാഗ്രത ജ്വലിച്ചുനിൽക്കണം. എന്നും ജാഗ്രതയോടെ ഉണർന്നിരിക്കണം
------------------------------------
കടപ്പാട് - സച്ചിദാനന്ദന്‍ 

Friday, January 14, 2011

മതനിരപേക്ഷത ജനാധിപത്യത്തിന്റെ ജീവ വായു.

ജനാധിപത്യം അര്ത്ഥ തലത്തില്പൂര്ണത നേടുന്നത് തികച്ചും മതേതരമായ പൊതുസംസ്കാരം ജനങ്ങളുടെ ജീവിത രീതി ആകുമ്പോള്ആണ്. സര് തലത്തിലും സമഗ്രമായ മതാതിപത്യം എന്ന അവസ്ഥ ജനാധിപത്യത്തിന്റെ ദുരന്തം ആയിരിക്കും. പണാധിപത്യം പോലെ തന്നെ മതാധിപത്യവും - ജനാധിപത്യത്തിന്റെ അന്തകരാന്നു

ജനാധിപത്യത്തിലെ രാഷ്ട്രീയം എന്നത് ജനങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉള്ളതായിരിക്കണം. ജനങളുടെ സുരക്ഷിതത്വം, അന്തസ്സ് , അവകാശങ്ങള്എന്നിവ കാത്തു സൂക്ഷിക്കുവാന്വേണ്ടിയുള്ളതാവണം ജനതിപത്യത്തിലെ രാഷ്ട്രീയവും ഭരണവും. അതിനു വിപരീതമായി രാഷ്ട്രീയത്തെയും ഭരണത്തെയും മുന്നോട്ട് നയിക്കുന്നവരുടെ ലക്ഷ്യം അധികാരം ബഹുജനങ്ങളുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാവരുത് എന്നതാണ്. അവരാണ് ഫലത്തില്ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്പ്പും വളര്ച്ചയും ഇല്ലാതാക്കാന്അവസരം ഒരുക്കുന്നത്

ജനങ്ങള്ക്ക് വേണ്ടത് അന്തസ്സുള്ള ജീവിതമാണ്. ആരോഗ്യമുള്ള ജീവിതം ആണ്.
വെള്ളമാണ്. വെളിച്ചമാണ്. ഭക്ഷണം ആണ്. പാര്പ്പിടം ആണ്. ശുദ്ധമായ പ്രകൃതിയാണ്. ഇതൊന്നും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വിഷയങ്ങളല്ല. വിശക്കുന്നവന്റെയും, നീതിക്ക് വേണ്ടി പോരുതുന്നവന്റെയും ജാതി ഒന്നാണ്. മതം ഒന്നാണ്. ചോര ഒന്നാണ്

ജനാതിപത്യത്തെ ജനകീയം ആക്കുന്നതിനു , നീതിക്ക് വേണ്ടി പോരുതുന്നവന്റെ ഒരുമക്ക് എല്ലാ സങ്കുചിത കള്ളികള്ക്കും, അത്തരം കള്ളികള്ക്ക് ബലമേകുന്ന ആശയങ്ങല്ക്കുമെതിരെ ജനങ്ങളെ ഉണര്ത്തുന്ന ഒരു സാംസ്കാരിക വിപ്ലവം നമ്മുടെ രാജ്യത്തിന്ആവശ്യമാണെന്ന് , നമ്മുടെ രാജ്യംകടന്നു പോവുന്ന സാംസ്കാരിക ദുരവസ്ഥ നമ്മെ ഓര്മ പ്പെടുത്തുന്നു.