Wednesday, November 3, 2010

പിന്നെ സഹചരെ നമുക്ക്‌ എന്തിനു മത-ജാതി ഭേദം ?


സൂര്യന്‌ മത-ജാതി ഭേദം ഇല്ല.
രക്തത്തിനു മത-ജാതി ഭേദം ഇല്ല.
ഒക്സിജന് മത-ജാതി ഭേദം ഇല്ല.
പ്രകാശത്തിനു മത-ജാതി ഭേദം ഇല്ല.
ജലത്തിന്‌ മത-ജാതി ഭേദം ഇല്ല.
ഇവയൊന്നും ഇല്ലെങ്കില്‍ നമ്മള്‍ ഇല്ല.
പിന്നെ സഹചരെ
നമുക്ക്‌ എന്തിനു മത-ജാതി ഭേദം ?

മനുഷ്യന്റെ ദുഖത്തിന് -
അവന്റെ സന്തോഷത്തിനു -
അവന്റെ രുചിക്ക്‌ -
അവന്റെ ഭാഷക്ക് -
മത-ജാതി ഭേദം ഇല്ല
പിന്നെ സഹചരെ
നമുക്ക്‌ എന്തിനു മത-ജാതി ഭേദം ?

നമ്മള്‍ ഒന്നാണെന്ന് തിരിച്ചറിയുക
നമ്മുടെ താല്‍പര്യങ്ങള്‍ ഒന്നാവാന്‍ ശ്രമിക്കുക
സമാധാനവും ഒരുമയും ഉള്ള ഒരു ലോകം
അതാവട്ടെ നമ്മുടെ ഭാവി ലോകം.
-----------------------------------------------
സസ്നേഹം - തെളിമ

No comments:

Post a Comment