നിലനില്ക്കുന്ന ചൂഷണാധിഷ്ടിതമായ വ്യവസ്ഥിതിയുടെ ,
ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളെ പ്രാന്തവല്കരിക്കുന്ന
വ്യവസ്ഥിതിയുടെ സൂക്ഷിപ്പുകാര്ക്കും ,
കഥയറിഞ്ഞു ആടുന്നവരുടെ
ആട്ടം , കഥയറിയാതെ ആസ്വധിക്കുന്നവര്ക്കും
ഇവരുടെയൊക്കെ ഇലനക്കികള്ക്കും അവരുടെ ചിറിനക്കികള്ക്കും
ഒരേ ശബ്ദം ആണ്. ഒരേ സ്വരം ആണ്.
കുരിശിനെയോ ചന്ദ്രക്കലയെയോ ഓംകാര മുദ്രകളെയോ
അവ പ്രധിനിധാനം ചെയ്യുന്ന ആശയങ്ങളെയോ അവര്ക്ക് ഭയമില്ല.
വിവിദ വര്ണ്ണങ്ങളിലുള്ള വലതുപക്ഷ കൊടികളെ അവര്ക്ക് ഭയമില്ല. അവയൊക്കെ തങ്ങളുടെ താല്പര്യ സംരക്ഷകര്‍ ആണെന്ന് അവര്‍ക്കറിയാം.
കമ്മ്യൂണിസ്റ്റ് ദര്‍ശനത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അവരുടെ ഇങ്കിലാബിനെയും ആണ് അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഭയമുള്ളത്. കാരണം അത് മാറ്റത്തിന്റെ ശങ്കൊലിയാണ് . കാരണം അത് അവരുടെ താല്പര്യങ്ങളെ താങ്ങി നിര്ത്തുന്ന വ്യവസ്ഥിതിയുടെ അന്തകന്‍ ആണ്.
No comments:
Post a Comment