വിശ്വാസത്തിന്‍റെതായ അതിര്‍ വരമ്പുകള്‍ തീര്‍ക്കുകയും, സ്വന്തം വിശ്വസികളെ മാത്രം അഭിസംബോധനം ചെയ്യുകയും ചെയ്യുന്ന മതങ്ങള്‍ക്ക്, അതിര്‍വരമ്പുകള്‍ ഇല്ലാത്ത സാമൂഹിക ജീവിത സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന വിശാലമായ ജനാധിപത്യത്തിന്‍റെ പൊതുമണ്ടലത്തില്‍ ഒട്ടും പ്രസക്തിയില്ല.
വിശ്വാസത്തിന്‍റെ അടിത്തറ ജനങ്ങളുടെ പൂര്‍ണ്ണ സമര്‍പ്പിതമായ വിധേയത്ത്വ ബോധത്തിലും, ജനാധിപത്യത്തിന്‍റെ അടിത്തറ അവകാശബോധമുള്ള ജനതയുടെ ആത്മബോധത്തിലും ആണ്. ശിരസ്സു നമിച്ചു പ്രാര്‍ത്ഥിക്കുന്നതും, തിരിച്ചറിവിന്‍റെ ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി നിവര്‍ന്നു നിന്ന് അവകാശ മുദ്രാവാക്യം വിളിക്കുന്നതും മനുഷ്യന്‍റെ ബോധത്തിന്‍റെ രണ്ടു അവസ്ഥകളുടെ അടയാളങ്ങള്‍ ആണ്.
നമ്മുടെ ഇന്ത്യന്‍ ജനാധിപത്യ മണ്ഡലത്തില്‍, ചില മതനേതാക്കളെ രാഷ്ട്രീയത്തിന്‍റെ അമരത്ത് കാണുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസമാണ്. മതത്തിന്‍റെ ആത്മീയ നേതാക്കള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ ആവുന്നത് ജനാധിപത്യ മതേതര സംസ്കാരത്തിന് ഒട്ടും ഭൂഷണമല്ല. ബോധത്തിന്‍റെയും തിരിച്ചറിവിന്‍റെയും പരസ്പര വിരുദ്ധ മണ്ഡലങ്ങള്‍ ആയ, മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും യഥാര്‍ത്ഥമായ കാമ്പ് എന്തെന്ന് തിരിച്ചറിയാത്തത് കൊണ്ട് സംഭവിക്കുന്ന അസംബന്ധ ജടിലമായ അവസ്ഥയായിട്ടേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

No comments:
Post a Comment