Friday, November 2, 2012

നമുക്ക്‌ ഭൂമിയില്‍ വേണ്ടത്‌ നരകത്തിന്‍റെ ഓരത്തുള്ള സര്‍ഗ്ഗമല്ല, നരകമില്ലാത്ത സ്വര്‍ഗ്ഗമാണ് - സ്വര്‍ഗീയമായ സ്വര്‍ഗ്ഗം!

ന്നും ഈ അന്തരങ്ങള്‍ കുറക്കുന്നതിനു ഫലപ്രദമായി നടപടി ഭരണാധികാരികള്‍ സ്വീകരിക്കാതെ 
ലോക ജനതയുടെ ദാരിദ്രം ഇല്ലാതാക്കുവാന്‍, പട്ടിണി മാറ്റുവാന്‍
എന്ത് ചെയ്യണം എന്നാലോചിക്കുവാന്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ഒരു കമ്മിറ്റി ഉണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ലോകത്ത്‌ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരങ്ങള്‍ ഭീകരമായി വളരുകയാണ് എന്നും ഈ അന്തരങ്ങള്‍ കുറക്കുന്നതിനു ഫലപ്രദമായി നടപടി ഭരണാധികാരികള്‍ സ്വീകരിക്കാതെ ലോകത്ത്‌ ദാരിദ്രവും പട്ടിണിയും കുറച്ചു കൊണ്ടുവരാന്‍ സാധ്യമല്ല എന്നുമാണ് ഈ കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ധനമൂലധന ശക്തികള്‍ സമ്പത്ത്‌ വെട്ടിപ്പിടിക്കുവാന്‍ നടത്തുന്ന തേരോട്ടത്തിന്റെ അനന്തരഫലമാണ് ലോകത്തെ മഹാഭൂരിപക്ഷം ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന ദാരിദ്രവും പട്ടിണിയും. ഐക്യരാഷ്ട്രസഭക്ക്‌ മാനവസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് മുന്നറിയിപ്പും ഉപദേശ നിര്‍ദ്ദേശവും മുന്നോട്ടു വെക്കുക എന്നതിനപ്പുറം ഒന്നും ചെയ്യുവാനുള്ള അധികാരമില്ല - പ്രത്യകിച്ചും ആഗോളശക്തികളായ മുതലാളിത്ത സാമ്രാജ്യത്ത രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ .

പണക്കാരന്‍ ആയിപോയി എന്നത് ഒരു കുറ്റമാണോ? വര്‍ഗ്ഗരാഷ്ട്രീയം പറയുന്ന കമ്മ്യൂണിസ്റ്റ്‌കാരുടെ നേരെ പലരും ഉന്നയിക്കാറുള്ള ചോദ്യമാണിത്. പണക്കാരന്‍ ആയിപോവുക എന്നത് ഏതോ അമൂര്‍ത്തശക്തിയുടെ ദിവ്യവരദാനമായി സംഭവിക്കുന്ന ഒരു മാന്ത്രികപ്രതിഭാസമല്ല. പണക്കാരന്‍ ആവുന്നതിനു പിറകില്‍ കൃത്യമായ കാരണങ്ങള്‍ ഉണ്ട്. സമ്പത്തിന്‍റെ അടിസ്ഥാനം മനുഷ്യന്‍റെ അദ്ധ്വാനം ആയിരിക്കെ, അദ്ധ്വാനത്തിന്‍റെ നിരന്തരമായ ചൂഷണം കൂടാതെ ആര്‍ക്കും സമൂഹത്തിന്‍റെ സാമാന്യതലത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന “പണക്കാരന്‍” ആവുക എന്നത് സാധ്യമല്ല.

ചിലരെ പണക്കാരന്‍ ആക്കുന്ന വ്യവസ്ഥിതി തന്നെയാണ് മഹാഭൂരിപക്ഷത്തെ പാവപ്പെട്ടവന്‍ ആക്കുന്നത്. ബഹുഭൂരിപക്ഷം ജനതക്ക്‌ നരകീയമായ ജീവിതം സമ്മാനിച്ചു കൊണ്ട്മാത്രമേ, ഒരു പിടി പേര്‍ക്ക് ധനവാന്‍ ആകുവാന്‍ സാധിക്കൂ എന്നത് ചൂഷണവ്യവസ്ഥിതിയുടെ സവിശേഷതയാണ്. പക്ഷെ താന്‍ ജീവിക്കുന്ന വ്യവസ്ഥിതി നല്‍കുന്ന അവസരവും നിയമസാധുതയും സമര്‍ത്ഥമായി ഉപയോഗിച്ച് സമ്പന്നനാവുന്നത് ഇത്തരം ഒരു വ്യവസ്ഥിതിയില്‍ നിയമത്തിനു മുന്നില്‍ കുറ്റമല്ല!

പക്ഷെ മാനവികമൂല്യങ്ങള്‍ മാനിക്കാത്ത വ്യവസ്ഥിതിയെ സാധൂകരിക്കുന്നത് കുറ്റംതന്നെയാണ് എന്നതാണ് കമ്മ്യൂണിസ്റ്റ്‌ ദര്‍ശനം മോന്നോട്ടു വെക്കുന്ന ധാര്‍മികചിന്ത. അന്തസ്സുള്ള മനുഷ്യനായി ജീവിക്കുവാനുള്ള അവസരം മഹാഭൂരിപക്ഷത്തിന് നിഷേധിക്കുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥിതില്‍ അത് പാടെ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള നീതിവിചാരവും ധാര്‍മ്മികവിചാരവും മനുഷ്യാവകാശവിചാരവും അസംബന്ധജടിലമാണ്.
പ്രകൃതിയും അതിന്റെ സമ്പത്തും മനുഷ്യസമൂഹത്തിന്റെ പൊതു സ്വത്താണ്. അതിന്റെ ശേഖരണവും വിതരണവും വിനിയോഗവും അന്തരങ്ങള്‍ തീര്‍ക്കാത്ത ഒരു സാമൂഹിക വ്യവസ്ഥിതിക്ക്‌ ഉതകുന്നവിധം ആയിരിക്കണം. നേരെചൊവ്വേ മനുഷ്യന് അന്തസ്സോടെ ജീവിക്കുവാന്‍ അവസരമില്ലാത്ത വ്യവസ്ഥിതില്‍ ആണ് കുറ്റവാളികളും കുറ്റകൃത്യങ്ങളും പെരുകുന്നത്. നമുക്ക്‌ ഭൂമിയില്‍ വേണ്ടത്‌ നരകത്തിന്‍റെ ഓരത്തുള്ള സര്‍ഗ്ഗമല്ല, നരകമില്ലാത്ത സ്വര്‍ഗ്ഗമാണ് - സ്വര്‍ഗീയമായ സ്വര്‍ഗ്ഗം!


രിദ്രവും പട്ടിണിയും കുറച്ചു കൊണ്ടുവരാന്‍ സാധ്യമല്ല എന്നുമാ

No comments:

Post a Comment