Wednesday, December 22, 2010

റിമോട്ട് കണ്‍ട്രോള്‍ പി.എം അഥവാ ജീ.ജീ. മന്‍ മോഹന്‍

നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് ഒരു പങ്കും വഹിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവായാണ് 2 ജി സ്‌പെക്ട്രം ഇടപാടിനെ പല കേന്ദ്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിമാരെ തീരുമാനിക്കുന്നതിലെ അന്തിമ വാക്ക് പ്രധാനമന്ത്രിയുടേതാണെന്നാണ് പൊതുവെയുള്ള ധാരണ. കൂട്ടുകക്ഷി ഭരണത്തില്‍ ഘടകക്ഷികളുടെ നിര്‍ദേശങ്ങള്‍ക്ക് പരിഗണന നല്‍കണമെങ്കിലും അഴിമതിക്കാരെന്ന് പ്രധാനമന്ത്രിക്ക് ഉത്തമബോധ്യമുള്ളവരെ മാറ്റിനിര്‍ത്താനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. എ രാജയുടെ കാര്യത്തില്‍ ഈ അവകാശം ഉപയോഗിക്കാന്‍ മന്‍മോഹന്‍സിംഗ് തയ്യാറായില്ല.

ക്രമവിരുദ്ധമായി സ്‌പെക്ട്രം ലൈസന്‍സ് സമ്പാദിച്ച വന്‍കിട വ്യവസായികളാണ് രാജയ്ക്ക് പിന്നിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഈ വ്യവസായികള്‍ക്കുള്ള സ്വാധീനമാണ് രാജയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ കഴിയാതിരുന്നതിന്റെ കാരണം. രാജയ്ക്ക് വീണ്ടും ടെലികോം വകുപ്പ് ഉറപ്പാക്കിയതും ഇതെ വ്യവസായ പ്രമുഖരാണ്.

ഇന്ത്യയിലെ സമ്പന്ന കുത്തക മുതലാളിമാര്‍ക്ക് ആവശ്യം ദുര്‍ബലമായ ഭരണമാണ്. ദുര്‍ബലനായ പ്രധാനമന്ത്രിക്ക് മന്ത്രിമാരെ നിയന്ത്രിക്കാനാവില്ല. വകുപ്പുകള്‍ സ്വന്തം സാമ്രാജ്യമാക്കി മാറ്റാന്‍ മന്ത്രിമാര്‍ക്ക് കഴിയും, അവരെ സ്വാധീനിച്ച് തങ്ങള്‍ക്കാവശ്യമായതെല്ലാം നേടിയെടുക്കാന്‍ കുത്തക വര്‍ഗത്തിന് എളുപ്പമാണ്.ഇത് കൊയ്ത്തുകാലമായാണ് ഇന്ത്യന്‍ കുത്തകകള്‍ കാണുന്നത്

No comments:

Post a Comment