ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് എയര്‍ലൈന്‍സ് ആയ എയര്‍ ഇന്ത്യ , ഗള്‍ഫ് മലയാളികളെ പലനിലക്കും പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. ഇന്നും ഈ ദുഷ് പ്രവണതക്ക് ഒട്ടും മാറ്റമുണ്ടായിട്ടില്ല എന്നതാണ് ഇപ്പോഴും ഇടയ്ക്കിടെ നാം കണ്ടും കെട്ടും കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.
ആഗോളവല്‍ക്കരണത്തിന് മുന്‍പ് നമ്മുടെ രാജ്യത്തിന് വളരെയേറെ ആവശ്യമായിരുന്ന വിദേശ നാണയ നിക്ഷേപത്തിന്റെ ഏറിയ പങ്കും നേടി കൊടുത്തത് പ്രവാസികളായ മലയാളികളായിരുന്നു. ഇത് പ്രത്യേകം എടുത്തു പറഞു മുന്‍പ് ധനകാര്യ മന്ത്രിയായിരുന്ന ശ്രീ മന്‍മോഹന്‍ സിംഗ് പലതവണ ബട്ജെറ്റ് പ്രസംഗത്തില്‍ കേരളീയരെ പ്രശംസിച്ചിട്ടുണ്ട്.
അപ്പോഴും ഗള്‍ഫ് - കേരള റൂട്ടില്‍ അതിഭീമമായ ടിക്കറ്റ് നിരക്ക് ചുമത്തി കൊണ്ട് മലയാളികളെ കൊള്ളയടിക്കുന്നത് എയര്‍ ഇന്ത്യ തുടരുകയായിരുന്നു. കേരളത്തെക്കാളും വളരെ ദൂരമുള്ള യൂറോപ്പിലേക്ക് മിതമായ നിരക്കില്‍ വിമാനം പറത്തി കൊണ്ടിരുന്നു. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തിയിരുന്നത് ഗള്‍ഫ് മലയാളികളെ അമിത ചാര്‍ജ് ഈടാക്കി കൊള്ളയടിച്ചു കൊണ്ടായിരുന്നു. ഗള്‍ഫിലെ മലയാളീ സംഘടനകള്‍ നിരന്തരം നിവേദനം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴും.ഇപ്പോഴും നിവേദനം കൊടുക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എല്ലാം ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നു എന്ന് മാത്രം.
പൊതുമേഖല സ്ഥാപനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നത് ജനസേവന തല്പരരല്ലാത്ത അധികാര ഗര്‍വുള്ള ഉദ്യോഗസ്ഥന്മാരാണ് . customer is the king എന്ന സ്വാഗത ഭാവത്തോടെ യാത്രക്കാരെ സേവിക്കാന്‍ ഈ ദുഷിച്ച ഉദ്യോഗ വര്‍ഗം ശീലിക്കേണ്ടിയിരിക്കുന്നു.
നിരുത്തരവാദികളായ വിമാന ജീവനക്കാര്‍, തകരാറുള്ള വിമാനങ്ങള്‍ - ഈ കഥ എയര്‍ ഇന്ത്യ ഇപ്പോഴും ഒരു മുടക്കവുമില്ലാതെ ഗള്‍ഫ് - കേരള സെക്ടറില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. വിമാന സര്‍വീസ് ഇടയ്ക്കിടെ മുടങ്ങുന്നു. യാത്രക്കാര്‍ വലയുന്നു. ഗള്‍ഫില്‍ പലര്‍ക്കും എത്തേണ്ട സമയത്ത് എത്താനാവാതെ ജോലി നഷ്ടപെടുന്നു. നാട്ടില്‍ പലര്‍ക്കും എത്തേണ്ട സമയത്ത് എത്താനാവാതെ അടിയന്തിര ചടങ്ങുകളില്‍ പങ്കെടുക്കാനാവാതെ വിഷമിക്കുന്നു. സ്വന്തം അനാസ്ഥ കാരണം ശീണിതരായി വഴിമധ്യേ തങ്ങേണ്ടി വരുന്ന യാത്രക്കാരോട് ക്ഷമാപണം ചോദിക്കുവാനുള്ള സംസ്കാരം പോലും എയര്‍ ഇന്ത്യ അധികൃതര്‍ കാട്ടാറില്ല. അവര്‍ക്ക് ഒട്ടും കുറ്റബോധമില്ല. ഇങ്ങിനെയുമുണ്ടോ ഒരു കെടുകാര്യസ്ഥത?
കേന്ദ്ര ഗവെര്‍മെന്റിന്റെ അനങ്ങാപ്പാറ നയം ഈ കാര്യത്തില്‍ ഇനിയെങ്കിലും ഒന്നവസാനിപ്പിക്കുക. എയര്‍ ഇന്ത്യയുടെ പോക്കണം കേട് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടിയെടുക്കുക. ഞങ്ങള്‍ ഗള്‍ഫ് മലയാളികളും ഉത്തര ഇന്ത്യക്കാരെ പോലെ ഈ രാജ്യത്തെ തുല്യ അവകാശവും അന്തസ്സും ഉള്ള പൌരന്മാരാണ്. എയര്‍ ഇന്ത്യയുടെ ഈ മഹാ പീഡനം എന്നാണാവോ അവസാനിക്കുക? ആരാണാവോ ഈ പൂച്ചക്ക് മണി കെട്ടുക? .

No comments:
Post a Comment