നല്ലവരായ ദൈവ വിശ്വാസികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് ഒരു വിരോധവുമില്ല. മനുഷ്യന്റെ ജീവിത ദുരിതങ്ങള്‍ക്ക് കാരണമായിട്ടുള്ള നയങ്ങളും വ്യവസ്ഥിതിയും മാറണം എന്നും , മാറ്റണം എന്നും ആഗ്രഹിക്കുന്ന എത്രയോ നല്ല മത വിശ്വാസികള്‍ ഉണ്ട്. അങ്ങിനെ ചിന്തിക്കുന്ന വിശ്വാസികളില്‍ പലരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്നു. അത് പോലെ വിശ്വാസികളില്‍ പലരും സാമൂഹിക രാഷ്ട്രീയരംഗത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സഹകരിക്കുന്നു , സഖ്യം ചെയ്യുന്നു. ഇതില്‍ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് ഒരു പരിഭവവും ഇല്ല. വളരെ സന്തോഷമേ ഉള്ളൂ... .
ചിരപുരാതനമായ എല്ലാ മഹത്തായ ദര്‍ശങ്ങളുടെയും തുടര്‍ച്ചയും വളര്‍ച്ചയും ആണല്ലോ കമ്മ്യൂണിസം. പൊതുവേ നമ്മുടെ ജനങ്ങളില്‍ കൂടുതലും ജനിക്കുന്നത് തന്നെ ഏതങ്കിലും ജാതി മത വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന കുടുംബത്തില്‍ ആണല്ലോ. അത് കൊണ്ട് ഒട്ടു മിക്ക പേരും വിശ്വാസികള്‍ ആയിട്ടാണ് ജനിക്കുന്നത് എന്ന് പറയാം. പിന്നീട് അറിവിന്റെയും ചിന്തയുടെയും സാമൂഹ്യ നിരീക്ഷണത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും വളര്‍ച്ചയില്‍ ആണ് അവരെല്ലാം കമ്മ്യൂണിസ്റ്റ്‌കാര്‍ ആയി തീരുന്നത്. വിശ്വാസത്തോട് വിട പറയാത്ത ഒരു ഗണ്യമായ ശതമാനം സഖാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉണ്ട്. പൊതുലക്‌ഷ്യം നേടാനുള്ള പോരാട്ടത്തില്‍ വിശ്വാസികളുമായി സഹകരിക്കുന്നതില്‍ എന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സന്തോഷമേ ഉള്ളൂ.

No comments:
Post a Comment