കമ്മ്യൂണിസ്റ്റ് വിരോധം ആവാം. അതിനു അവനവന്റെ വര്‍ഗപരവും ബോധപരവും ആയ കാരണങ്ങള്‍ ഉണ്ടാവാം. എന്ന് വെച്ച് വസ്തുതകളുടെ നേരെ കണ്ണടക്കരുത്. ശത്രുവിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നത് ആശയ സമരത്തിന് വളരെ ഗുണം ചെയ്യും.
മുന്നണി രാഷ്ട്രീയത്തില്‍ തെരഞെടുപ്പിലെ ജയപരാജയങ്ങള്‍ നോക്കി ഒരു പാര്‍ടിയുടെ വലുപ്പവും ചെറുപ്പവും വിലയിരുത്തുന്നത് അശാസ്ത്രീയമാണെന്ന് ഏത് രാഷ്ട്രീയ വിദ്യാര്‍ഥിക്കും അറിയാവുന്ന കാര്യം ആണ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഇന്നും കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണ്. എല്ലാ കക്ഷികളും തനിച്ചു മത്സരിക്കുകയാണെങ്കില്‍ ഈ വസ്തുത പകല്‍ പോലെ വ്യക്തമാവും. അതെ സമയം മുസ്ലിംലീഗ് എന്ന രാഷ്ട്രീയ സംഘടനയുടെ പിന്തുണയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതിദയനീയം ആയിരിക്കും.
ഞങ്ങള്‍ ഒരിക്കലും അക്രമരാഷ്ട്രീയത്തെ ന്യായീകരിക്കില്ല. ഓരോ സ്ഥലങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാവുന്നതിനു പ്രാദേശികമായ വസ്തുനിഷ്ഠ കാരണങ്ങള്‍ ഉണ്ടാവും. അതൊന്നും സമാന്യവല്കരിച്ചു പറയുന്നത് ശരിയാവില്ല. അക്രമം നടത്തുന്നത് മാര്‍ക്സിസ്റ്റ് സഖാക്കള്‍ മാത്രമാണെങ്കില്‍ , എന്ത് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊല്ലപെട്ടത് മാര്‍ക്സിസ്റ്റ് സഖാക്കള്‍ ആയി ? വായുവില്‍ നിന്ന് വല്ല അദൃശ്യ വസ്തുവും വന്നു സഖാക്കളേ വെട്ടി കൊന്നതാണോ ?
നാം താല്പര്യ വൈരുദ്ധ്യങ്ങള്‍ ഉള്ള ഒരു വര്‍ഗസമൂഹത്തിലാണ് ജീവിക്കുന്നത്. അത്തരം ഒരു സമൂഹത്തില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാവും. രാഷ്ട്രീയക്കാര്‍ തമ്മില്‍ മാത്രമല്ല സംഘട്ടനങ്ങള്‍ ഉണ്ടാവുന്നത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ , കുടുംബ വഴക്കിന്റെ പേരില്‍ , വാക്ക് തര്‍ക്കങ്ങള്‍ മൂത്ത് - ഒക്കെ സംഘട്ടനങ്ങളും കൊലപാതകങ്ങളും ഉണ്ടാവുന്നു. നമ്മള്‍ എല്ലാവരും സമാധാനപൂര്‍ണമായ ഒരു സാമൂഹ്യ ജീവിതം ആഗ്രഹിക്കുന്നു. അത് സാധ്യമാവുവാന്‍ നമ്മുടെ രാജ്യത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയില്‍ ഗുണപരമായ മാറ്റം ഉണ്ടാവണം.
എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പര്യങ്ങളെ തൃപ്തി പെടുത്തുവാന്‍ ഇന്നത്തെ വര്‍ഗ സമൂഹത്തില്‍ ഒരു ഭരണത്തിനും സാധ്യമല്ല. എങ്കിലും മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക്, രാജ്യത്തെ ഭരണഘടന നല്‍കുന്ന അധികാര പരിധിക്കകത്ത് നിന്ന് കഴിയാവുന്ന പരിഹാരം നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ നയം. അതില്‍ പോരായ്മകള്‍ ഉണ്ടാവുമ്പോള്‍ അത് കണ്ടെത്തി പരഹരിക്കും.
ഇടതു ഭരണത്തെ കുറിച് കാര്യമായ പരാതിയുള്ളത് , അഞ്ചു വര്ഷം മുമ്പ് കേരള ജനത പിടിപ്പുകേട് കാരണം പുറന്തള്ളിയ വലതുപക്ഷ രാഷ്ട്രീയ മുന്നണിക്ക് മാത്രമല്ല, അര്ഷ്ട്രീയ കുപ്പായം ധരിച്ചു സമൂഹത്തില്‍ വിലസുന്ന , അടിസ്ഥാന വര്‍ഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റം എക്കാലവും ഭയപെടുന്ന ഉപരിവര്ഗത്തിന് കൂടിയാണ്. രാഷ്ട്രീയ പ്രബുദ്ധരായ സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും സ്ത്രീകളും യുവാക്കളും

വിദ്യാര്‍ഥികളും ഇടതു മുന്നണിയുടെ ഭരണത്തിന്റെ നേട്ടങ്ങള്‍ നല്ലപോലെ തിരച്ചരിയുന്നുണ്ട്.
No comments:
Post a Comment