നേടേണ്ടത് കാരുണ്യം ആല്ല, അവകാശങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ .....
തന്‍റെ അവസ്ഥക്ക് കാരണം ദൈവത്തിന്‍റെ വിധിയല്ല, വര്‍ഗ്ഗ ശത്രുവായ സഹജീവിയുടെ ചൂഷണം ആണെന്ന് തിരിച്ചറിയുമ്പോളാണ്, ദുരിതജീവിതം നയിക്കുന്നവര്‍ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍ത്തുന്നത് !
നേടേണ്ടത് കാരുണ്യം ആല്ല, അവകാശങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ ആണ്, കൈകൂപ്പി നില്‍ക്കുന്നതിനു പകരം മുഷ്ടിചുരുട്ടി മുദ്രവാക്യംവിളിക്കുന്നത്. തിരിച്ചറിവിന്റെ ആത്മബോധം നേടി നട്ടെല്ല് നിവര്‍ത്തിനിന്നു മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കുന്ന സഖാവിനെ എല്ലാ പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളും ഭയപ്പെടുന്നു. അശാസ്ത്രീയവും ആയുക്തികതവും ആയ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ , ഒരിക്കലും തന്നെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ചിന്താസരണിയെ സസന്തോഷം സ്വാഗതം ചെയ്യില്ല എന്നത് ചരിത്രസത്യം.
No comments:
Post a Comment