ആധുനിക ആശയവിനിമയ മാധ്യമങ്ങളുടെ സാധ്യതകള്‍ .......
ആധുനിക ആശയവിനിമയ മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്‍റെ ആശയങ്ങളെ നിര്‍ണ്ണയിക്കുന്നതിലും, രൂപീകരിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നു. സ്വന്തം വര്‍ഗ്ഗ താല്പര്യങ്ങളെ കാത്തു സൂക്ഷിക്കുന്നതില്‍ മാധ്യമ സാധ്യതകളുടെ ഫലപ്രദമായ ഉപയോഗം അനിവാര്യം ആണെന്ന് കുത്തക സാമ്രാജ്യത്ത ശക്തികള്‍ നല്ലതുപോലെ തിരിച്ചറിയുന്നു. അതിഭീമമായ മൂലധന നിക്ഷേപം ആവശ്യമുള്ള ഈ രംഗത്ത് ലോകമെങ്ങും കുത്തക സാമ്രാജ്യത്ത ശക്തികളുടെ ആധിപത്യം നമുക്ക് കാണാനാവും. ജനങ്ങള്‍ എന്ത് കാണണമെന്നും എന്ത് അറിയണമെന്നും ഈ മൂലധന ശക്തികള്‍ ആയിരുന്നു അടുത്തകാലം വരെ തീരുമാനിച്ചിരുന്നത്.
ഇന്റര്‍നെറ്റ് അതിരുകള്‍ ഇല്ലാത്ത ആശയവിനിമയത്തിന്റെ സാധ്യതകള്‍ തുറന്നു വിട്ടതോടെ മൂലധന ശക്തികളുടെ ഈ കുത്തക തകര്‍ന്നിരിക്കുന്നു. ആശയവിനിമയരംഗത്ത് സാധ്യതകളുടെ മഹാവിപ്ലവം സംഭവിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭാരിച്ച സാമ്പത്തിക ബാധ്യതകൂടാതെ, സാധാരണക്കാരന്പോലും, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തെ ഫലപ്രദമായ ആശയവിനിമയ ഉപാധിയായി ഉപയോഗിക്കാം. മതിലുകള്‍ ഇല്ലാതെ, അതിരുകള്‍ ഇല്ലാതെ, വിലക്കുകള്‍ ഇല്ലാതെ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി അറിവ് തേടുവാനും ആശയവിനിമയം നടത്തുവാനും ആശയസമരം നടത്തുവാനും ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നു. കെട്ടവ്യവസ്ഥിതിയുടെയും മൂലധന ശക്തികളുടെയും നികൃഷ്ട താല്‍പര്യങ്ങള്‍ക്ക് എതിരെ നിരന്തരം പൊരുതുന്ന മനുഷ്യ വിമോചന പുരോഗമന ശക്തികള്‍ക്ക് ആശയ വിനിമയ രംഗത്തെ ഈ പുതിയ സാധ്യത വളരെയേറെ ഗുണം ചെയ്യുന്നു.
No comments:
Post a Comment