സാമൂഹിക ജീവിതത്തിന്‍റെ ആധാരമായ, അങ്ങാടി വിഷയങ്ങള്‍ അന്യമായ സ്ത്രീകള്‍ .... ......
സാമൂഹിക ജീവിതത്തിന്‍റെ ആധാരമായ, അങ്ങാടി വിഷയങ്ങള്‍ അന്യമായ സ്ത്രീകള്‍ , കുശലം പറയുവാന്‍ ആശ്രയിക്കുന്നത് അടുക്കള വര്‍ത്തമാനങ്ങള്‍ മാത്രം !
സമൂഹത്തിന്റെ അര്‍ദ്ധഭാഗമാണ് സ്ത്രീകള്‍ .പുരുഷനും സ്ത്രീയും നിലകൊള്ളുന്നത് ഒരേ സാമൂഹിക അടിത്തറയില്‍ ആണ്. എന്നിട്ടും എന്തെ സാമൂഹിക വിഷയങ്ങള്‍ സ്ത്രീകളുടെ ഗൌരവതരമായ ചര്‍ച്ചാ വിഷയം ആകുന്നില്ല? ഒട്ടുമിക്ക സ്ത്രീകളും രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് വെറുപ്പാണ് എന്ന് പറയുന്നു. എന്തിനാണ് രാഷ്ട്രീയത്തെ വെറുക്കുന്നത്? രാഷ്ട്രീയം പുരുഷന്റെ മാത്രം പ്രവര്‍ത്തന മണ്ഡലം ആണോ? രാഷ്ട്രീയത്തെ വെറുക്കുകയല്ല വേണ്ടത്. രാജ്യത്തിന്, ജനതയ്ക്ക് ദോഷകരം ആയി ബാധിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അതിനെ എതിര്‍ക്കുകയും രാഷ്ട്രത്തിന്റെയും ജനതയുടെയും ഭാവിക്ക് ഗുണകരമായ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു പക്ഷം ചേരുകയും ആണ് വേണ്ടത്. സൂക്ഷ്മവിശകലത്തില്‍ നോക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയ രംഗം കെട്ടുപോയാല്‍ അത് നമ്മുടെ സ്ത്രീകളെയും അടുക്കളയെയും പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നു എന്ന് കാണാം. വ്യവസ്ഥിതിയുടെ താളം, നമ്മുടെ കുടുംബത്തിന്റെ താളം കാത്തു സൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.
No comments:
Post a Comment