നിരന്തരമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുവെങ്കിലും , ആഗോളതലത്തില്‍ വളരെ ശക്തമായി തന്നെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയും അതിനെ സാധൂകരിക്കുന്ന സാമാന്യവല്‍ക്കരിക്കപ്പെട്ട ആശയങ്ങളും നിലനില്‍ക്കുന്ന ഒരു വര്‍ത്തമാന ലോകത്താണ് നാം ജീവിക്കുന്നത്.
മുതലാളിത്ത വ്യവസ്ഥിതിക്ക് അകത്ത് അതിന്റെ ചട്ടങ്ങള്‍ക്കൊത്തു ജീവിച്ചു കൊണ്ട് തന്നെയാണ് അതിനെതിരായ ആശയസമരവും വര്‍ഗ്ഗബഹുജനപോരാട്ടവും നാം നടത്തുന്നത്. അധികാര മണ്ഡലത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട "തൊണ്ണൂറ്റിഒമ്പത് ശതമാനം" വരുന്ന ജനത സ്വന്തം അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞു കരുത്തുറ്റ രാഷ്ട്രീയശക്തിയായി മാറുമ്പോള്‍ ആണ് ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവുകയുളൂ . അതിലേക്കുള്ള ചുവടുവെപ്പുകളുടെ മാറ്റൊലികള്‍ നാം ഇന്ന് കേള്‍ക്കുന്നത് .
മുതലാളിത്ത ശക്തികള്‍ക്കും, അതിന്റെ കീഴില്‍ മാത്രമേ തങ്ങളുടെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭാവിയുള്ളൂ എന്ന് തിരിച്ചറിയുന്ന ചൂഷക ജനവിഭാഗങ്ങള്‍ക്കും അറിയാം ആരാണ് തങ്ങളുടെ യഥാര്‍ത്ഥ അന്തകര്‍ എന്നത്. അധികാരത്തിന്റെയും സമ്പത്തിന്റെയും കനത്ത പിന്‍ബലമുള്ള വര്‍ഗ്ഗശത്രുക്കള്‍ , തങ്ങളുടെ താല്‍പര്യങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനു ഹിതകരമായ പിന്തിരിപ്പന്‍ ആശയങ്ങളെ സമകാലിക ലോകത്ത് വന്‍തോതില്‍ ആളും അര്‍ത്ഥവും നല്‍കി പ്രചുര പ്രചാരണം നടത്തുകയാണ്.
ഒരു കാര്യം സത്യമാണ് . നാം പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ പുരോഗമന ആശയ പ്രചാരണത്തില്‍ നാം വിജയിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. അതിനുള്ള വസ്തുനിഷ്ടമായ കാരണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്. നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും, ശാസ്ത്രീയമായ സാമൂഹികജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്.
യുക്തിഭദ്രമായ പുരോഗമനആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിയേണ്ടതുണ്ട്. പിന്തിരിപ്പന്‍ ആശയങ്ങള്‍ പൈകിളി സാഹിത്യം പോലെയാണ്. വളരെയെളുപ്പം സാമാന്യബോധത്തിനകത്ത് പ്രവേശിക്കും. മാത്രമല്ല തലതിരിഞ്ഞ സമകാലിക ലോകാവസ്ഥകളുടെ ഒരു ച്ഛായ അതിലുണ്ട്.
അതെസമയം യുക്തിഭദ്രമായ പുരോഗമനശാസ്ത്രീയ ചിന്തകള്‍ കേവലമായ സമാന്യബോധത്തിനകത്ത് അത്രയെളുപ്പം സ്വാഗതം ചെയ്യപ്പെടുകയില്ല. സാമാന്യ ബോധത്തിനപ്പുറമുള്ള മനസ്സിന്റെ അന്വേഷണത്വര ആവശ്യമാണ്. പരിമിതികളും പ്രതിബന്ധങ്ങളും ഒട്ടേറെയുണ്ട് എങ്കിലും ഭാവിയുടെ ശുഭപ്രതീക്ഷയുമായി യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണം നാം തുടരുകതന്നെ വേണം.
മുതലാളിത്ത ശക്തികള്‍ക്കും, അതിന്റെ കീഴില്‍ മാത്രമേ തങ്ങളുടെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭാവിയുള്ളൂ എന്ന് തിരിച്ചറിയുന്ന ചൂഷക ജനവിഭാഗങ്ങള്‍ക്കും അറിയാം ആരാണ് തങ്ങളുടെ യഥാര്‍ത്ഥ അന്തകര്‍ എന്നത്. അധികാരത്തിന്റെയും സമ്പത്തിന്റെയും കനത്ത പിന്‍ബലമുള്ള വര്‍ഗ്ഗശത്രുക്കള്‍ , തങ്ങളുടെ താല്‍പര്യങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനു ഹിതകരമായ പിന്തിരിപ്പന്‍ ആശയങ്ങളെ സമകാലിക ലോകത്ത് വന്‍തോതില്‍ ആളും അര്‍ത്ഥവും നല്‍കി പ്രചുര പ്രചാരണം നടത്തുകയാണ്.
ഒരു കാര്യം സത്യമാണ് . നാം പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ പുരോഗമന ആശയ പ്രചാരണത്തില്‍ നാം വിജയിക്കുന്നില്ല എന്നത് അംഗീകരിക്കുന്നു. അതിനുള്ള വസ്തുനിഷ്ടമായ കാരണങ്ങള്‍ ആണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്. നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും, ശാസ്ത്രീയമായ സാമൂഹികജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്.
യുക്തിഭദ്രമായ പുരോഗമനആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിയേണ്ടതുണ്ട്. പിന്തിരിപ്പന്‍ ആശയങ്ങള്‍ പൈകിളി സാഹിത്യം പോലെയാണ്. വളരെയെളുപ്പം സാമാന്യബോധത്തിനകത്ത് പ്രവേശിക്കും. മാത്രമല്ല തലതിരിഞ്ഞ സമകാലിക ലോകാവസ്ഥകളുടെ ഒരു ച്ഛായ അതിലുണ്ട്.
No comments:
Post a Comment