അന്യന്റെ സമ്പത്ത് കവര്‍ന്നെടുക്കുന്ന അധീശവര്‍ഗ്ഗത്തെ സംപൂജ്യരായി കാണാത്ത ജനത. സംസ്കാരം കൊണ്ടല്ലാതെ മാനവികത കൊണ്ടല്ലാതെ , സമ്പത്തും അധികാരവും ഉണ്ടെന്നത് കൊണ്ടുമാത്രം ആരും കുലീനരാവുകയില്ല എന്ന് തിരിച്ചറിയുന്ന ജനത, ഒരിക്കലും ചിന്തയുടെ ലോകത്ത് അടിമകള്‍ അല്ല. സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാനവിക മൂല്യങ്ങള്‍ മുച്ചൂടും ചവിട്ടി മെതിക്കുന്ന സഹജീവി വര്‍ഗ്ഗത്തിന്റെ ആധിപത്യം തുടരുന്ന വ്യവസ്ഥിതിയില്‍ അവര്‍ അടിയാളര്‍ ആയി ജീവിതയാത്ര തുടരില്ല. അവര്‍ ഒരിക്കലും നിസ്സംഗത മുഖമുദ്രയായി സ്വയം അണിയുന്ന അടിമ മാനസങ്ങളെ പോലെ ആയിരിക്കില്ല. എല്ലാ കെട്ടനീതിക്കും പ്രമാണങ്ങള്‍ക്കും എതിരെയുള്ള നിരന്തരമായ പ്രതിഷേധവും പ്രക്ഷോഭവും ആയിരിക്കും അവരുടെ ജീവചൈതന്യം.
No comments:
Post a Comment