ചിലവിനൊത്ത് വരുമാനം കൂടുന്നവന്റെ ഭൌതിക ജീവിത സാഹചര്യങ്ങളെ നിരന്തരമായുള്ള വിലകയറ്റം സാരമായി ബാധിക്കില്ല. അതെ സമയം സ്വന്തം വരുമാനവും ചിലവും തമ്മില്‍ കൂട്ടിമുട്ടിക്കുവാന്‍ പെടാപാട് പെടുന്ന രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നിരന്തരം വിപണിയില്‍ ഉണ്ടാവുന്ന വിലകയറ്റം അവരുടെ ദുരിത ജീവിതത്തെ കൂടുതല്‍ കൂടുതല്‍ കഷ്ടതരം ആക്കുന്നു.
പൌരന്റെ ക്ഷേമം മുഖ്യ അജണ്ടയായി കാണുന്ന രാഷ്ട്രീയ- ഭരണകൂടങ്ങള്‍ അവശ്യ സാധനങ്ങളുടെ പൊതുവിതരണ സംവിധാനം ശക്തമാക്കുകയാണ് വേണ്ടത്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടും ആവശ്യമായ സബ്സിഡി കൊടുത്തുകൊണ്ടും സാധാരണക്കാരന്റെ ജീവിത ദുരിതങ്ങള്‍ കുറച്ചു കൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
സ്വകാര്യ കുത്തക വര്‍ഗ്ഗ പ്രീണനം തങ്ങളുടെ ഭരണ ലക്‌ഷ്യം ആയി കാണുന്ന ഭരണ വര്‍ഗ്ഗങ്ങള്‍ ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. പൊതുസമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയും പ്രതിഷേധവും പ്രക്ഷോഭവും ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജനവിരുദ്ധമായ ഭരണകൂട നയസമീപനങ്ങള്‍ തിരുത്തിക്കുവാന്‍ സാധിക്കുകയുള്ളൂ.
പൌരന്റെ ക്ഷേമം മുഖ്യ അജണ്ടയായി കാണുന്ന രാഷ്ട്രീയ- ഭരണകൂടങ്ങള്‍ അവശ്യ സാധനങ്ങളുടെ പൊതുവിതരണ സംവിധാനം ശക്തമാക്കുകയാണ് വേണ്ടത്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടും ആവശ്യമായ സബ്സിഡി കൊടുത്തുകൊണ്ടും സാധാരണക്കാരന്റെ ജീവിത ദുരിതങ്ങള്‍ കുറച്ചു കൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
No comments:
Post a Comment