Saturday, December 10, 2011

സാമ്പത്തിക പരിഷ്കരണം എന്ന ആഗോളവല്‍ക്കരണത്തിന്റെ ........

സാമ്പത്തിക പരിഷ്കരണം എന്ന ആഗോളവല്‍ക്കരണത്തിന്റെ - സ്വകാര്യവല്‍ക്കരണത്തിന്റെ - ഉദാരവല്‍ക്കരണത്തിന്റെ പടപ്പുറപ്പാട് മുതലാളിത്ത ചൂഷണത്തിനുള്ള തുറന്നലോകം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു. അല്ലാതെ ലോകജനത അനുഭവിച്ചു വരുന്ന സാമൂഹിക ജീവിത പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് വേണ്ടിയല്ല. വളരെയേറെ കെട്ടിഘോഷിച്ച സാമ്പത്തിക പരിഷ്കരണം രണ്ടു ദശകം പിന്നിട്ടപ്പോള്‍ മുതലാളിത്തം എന്ന ചൂതാട്ടം കടുത്ത പ്രതിസന്ധിയില്‍ അകപെട്ടതാണ് ലോകം കാണുന്നത്. അമേരിക്കയും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണിപ്പോള്‍ . വികസന മുരടിപ്പും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കുന്നു.ആഭ്യന്തര കടബാധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
.....................................
മൊത്തം ജനതയുടെ ജീവിത ക്ഷേമവും അന്തസ്സും അവകാശങ്ങളും മുഖ്യ അജണ്ടയായി കാണുന്ന ജനാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എങ്ങിനെയാണ് ഇത്തരം ഒരു സാമ്പത്തിക പരിഷ്കരണത്തെ അന്ധമായി അനുകരിക്കുവാനും നടപ്പിലാക്കുവാനും സാധിക്കുക? രാജ്യത്തോടും ജനതയോടും ജനാധിപത്യ വ്യവസ്ഥിതിയോടും ഉറച്ച പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും തെറ്റായ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുക എന്നത് ഒട്ടും ഭൂഷണം അല്ല.
..........................................
ഈ ഒരു പരിപ്രേക്ഷ്യത്തില്‍ ആണ് നാം സോണിയയും മന്മോഹന്‍ സിങ്ങും മറ്റു അഴിമതി പണ്ടാരങ്ങള്‍ ആയ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാരത്തിന്റെ മറവില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ വിശകലനം ചെയ്യേണ്ടത്‌. കുത്തകള്‍ക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും വേണ്ടി ഭരിക്കുകയും മഹാഭൂരിപക്ഷം ജനതയുടെ ക്ഷേമവും അന്തസ്സും അവകാശവും ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഭരണ വര്‍ഗ്ഗത്തെ ജനശത്രുക്കള്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

No comments:

Post a Comment