Saturday, December 10, 2011

കേവല യുക്തിവാദവും കമ്മ്യൂണിസ്റ്റ്‌ യുക്തിവാദവും തമ്മിലുള്ള പ്രായോഗിക രംഗത്തെ ഭിന്നത.


പദാര്‍ത്ഥം പ്രഥമം ആണെന്നും ആശയം ദ്വിതീയം ആണെന്നും ഉള്ള ശാസ്‌ത്രീയ ഭൌതികചിന്ത ഉള്‍കൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌കള്‍ ബഹുജന വിപ്ലവ പ്രസ്ഥാനത്തിന്റെ രംഗത്ത്‌ സ്വീകരിക്കേണ്ട പ്രായോഗിക സമീപനം മഹനായ സഖാവ് ലെനിന്‍ പറഞ്ഞതു തന്നെയാണ്.


”പരലോകത്തു കിട്ടാന്‍ പോകുന്നുവെന്നു കരുതുന്ന സ്വര്‍ഗത്തിന്റെ സ്വഭാവത്തെകുറിച്ച് പരസ്പരം തര്‍ക്കിക്കുന്നതിനുപകരം ഇഹലോകത്ത് സ്വര്‍ഗം കെട്ടിപെടുക്കാന്‍ ശ്രമിക്കു“ന്നതാണ് തൊഴിലാളിവര്‍ഗത്തിന്റെ കടമ. അതുകൊണ്ടാണ് അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മവിശ്വാസത്തെ വ്രണപെടുത്തുന്ന യാതൊന്നും ചയ്യരുതെന്ന് ലെനിന്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്യൂണിസ്റ്റുകാരയ നമുക്ക് മതത്തിലും ദൈവത്തിലും വിശ്വാസിക്കാതിരിക്കാനെന്നപോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനും അവകാശമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ മാത്രമേ ചൂഷക വര്‍ഗത്തിനെതിരെ ചൂഷിത വര്‍ഗത്തെ അണിനിരത്താന്‍ കഴിയൂ എന്ന് ലെനിന്‍ ചൂണ്ടികാണിച്ചു.

- ഇവിടെയാണ് കേവല യുക്തിവാദവും കമ്മ്യൂണിസ്റ്റ്‌ യുക്തിവാദവും തമ്മിലുള്ള പ്രായോഗിക രംഗത്തെ ഭിന്നത.

..................................................................................................................................................

നമ്മുടെ വര്‍ഗ്ഗ ശതുക്കള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്നും വളരെ ശക്തരാണ്. യുക്തിവാദ പുരോഗമന ചിന്തകള്‍ ഉള്‍കൊള്ളുന്ന ജനതയുടെ ശതമാനം ഈ ആധുനിക ലോകത്തും എത്രയോ തുച്ഛമാണ്. വളരെ പ്രശസ്തരായ ശാസ്ത്ര പ്രതിഭകളില്‍ പോലും ശാസ്ത്രീയമായ സാമൂഹിക ജീവിത ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ വളരെ കുറവാണ്. 

യുക്തിഭദ്രമായ പുരോഗമന ആശയങ്ങളുടെ പ്രചാരണ രംഗത്ത് നാം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍  തിരിച്ചറിയണം. ശുഭപ്രതീക്ഷയോടെ തന്നെ പ്രതിലോമ ആശയങ്ങള്‍ക്കെതിരായ പ്രചാരണം  തുടരുകയും വേണം.

No comments:

Post a Comment