അധീശ വര്‍ഗ്ഗവും , അവരുടെ വക്കാലത്ത് വെറും വെറുതെ ഏറ്റെടുക്കുന്ന അടിമമാനസങ്ങള്‍ ആയ പൊതുസമൂഹവും എക്കാലത്തും പുരോഗമന ശക്തികളെ വേട്ടയാടാറുണ്ട്. നിലനില്‍ക്കുന്ന ജീര്‍ണ്ണത ബാധിച്ച വ്യവസ്ഥിതിയുടെ കെട്ടആശയങ്ങളെയും കെട്ടനീതിബോധത്തെയും വെല്ലുവിളിക്കുന്ന തിരിച്ചറിവുള്ള പുരോഗമനവിപ്ലവ ശക്തികളെ അക്രമികള്‍ ആയിട്ടാണ് അവര്‍ ചിത്രീകരിക്കാറുള്ളത് എന്നത് ചരിത്ര സത്യം ആണ്. നിലനില്‍ക്കുന്ന മനുഷ്യത്തവിരുദ്ധമായ - മനുഷ്യാവകാശ വിരുദ്ധമായ വ്യവസ്ഥിതിയും അതിന്റെ ജീര്‍ണ്ണത ബാധിച്ച നീതിബോധവും അല്ല അവരുടെ വീക്ഷണത്തില്‍ കുറ്റവാളികള്‍ ! അതിനെതിരെ സ്വന്തം ഉയിരുകൊടുത്ത് പ്രതികരിക്കുന്നവ ധീര വിപ്ലവകാരികള്‍ ആണ് ധിക്കാരികളും കുറ്റവാളികളും!!
ഫ്യൂടല്‍നാടുവാഴി തംബുരാക്കന്മാരോടും അവരുടെ ക്രൂരമായ സമീപനങ്ങളോടും ഏറ്റുമുട്ടി ഏറ്റുമുട്ടി ധീരവും ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങള്‍ നടത്തിയ വിപ്ലവ മാനസങ്ങള്‍ ആണ് , നാം ഇന്ന് സ്വതന്ത്രമായി സഞ്ചരിക്കുകയും ഇടപെടുകയും ചെയ്യുന്ന പൊതുസമൂഹത്തിന്റെ ഇടം നേടിയെടുത്തത് എന്ന് നാം ഓര്‍ക്കണം. അന്നും അന്നത്തെ തമ്പുരാക്കന്മാരും അവരുടെ ദാസ്യം അലങ്കാരമായി കരുതിയ ജനസമൂഹവും, അടിയാള വര്‍ഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പോരുതിയ ധീരസഖാകളെ അക്രമികള്‍ എന്നാണു ആക്ഷേപിച്ചിരുന്നത്.

No comments:
Post a Comment