വിശ്വാസപരമായ ഭിന്നതകൾ എന്ത് തന്നെയായാലും അത് മാനവികതക്ക് വിരുദ്ധമായികൂട. എല്ലാ ജനവിഭാഗങ്ങളും സാമൂഹിക ജീവിതത്തിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ ഒതുങ്ങാതെ, മതേതര സംസ്കാരത്തിന്റെ സംഘബോധം ഉൾക്കൊണ്ട് ഐക്യപ്പെടുക.അത് മാത്രമാണ് ഫാസിസത്തിന്റെ മുന്നേറ്റത്തെ തടയുവാനുള്ള ഫലപ്രദമായ ഉപാധി.
തുറന്ന ചിന്തക്കും ചോദ്യങ്ങൾക്കും വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും ഇടമില്ല എന്നത് കൊണ്ടാണ് സമാധാനവും ശാന്തിയും ഘോഷിക്കുന്ന വിശ്വാസസംഹിതകളുടെ അകത്തളങ്ങളിൽ, അസഹിഷ്ണതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും വൈറസ്സുകൾ ഇടം നേടുന്നത്. തുറന്ന ചിന്തക്ക് ഇടമില്ലെങ്കിൽ, കെട്ടികിടക്കുന്ന ജലം പോലെ ഏത് മഹത്തായ ദർശനവും കെട്ടുജീർണ്ണിക്കും!
വര്‍ഗീയതശക്തികള്‍ ജനാധിപത്യ വേദിയില്‍ മത്സരിക്കുന്നു എന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. വിയോജിപ്പുകളുടെ സ്ഥാനത്ത് വെറുപ്പിന്‍റെ വിഷം ചീറ്റുന്ന വര്‍ഗീയശക്തികള്‍ക്ക് യോജിച്ച തട്ടകം ജനാധിപത്യമല്ല, ഫാസിസമാണ്.
വിശ്വാസത്തെ ആധാരമാക്കി കൊണ്ട് വര്‍ഗീയതയും ഭീകരവാദവും സമൂഹത്തിനു ഭീഷണിയായി വളരുന്നു എന്നത് സമകാലിക ലോകത്ത് മതങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ്. മാനവികതയില്‍ നിന്നും മനുഷ്യാവകാശ മൂല്യങ്ങളിൽ നിന്നും അകന്നുകൊണ്ട് ഒരു വിഭാഗം വിശ്വാസികള്‍ വര്‍ഗീയതയുടെ കൂടാരത്തിലേക്ക് ചേക്കേറുന്നത് എന്തുകൊണ്ട് എന്ന് കണ്ടെത്തേണ്ടത്, വിശ്വാസപ്രമാണങ്ങളുടെ ഭൌതികലോകത്തെ വക്താക്കളാണ്.
സ്വന്തം തട്ടകത്തിന്റെ വർഗീയവും വംശീയവും ആയ ശ്രേഷ്ഠവിചാരവികാരങ്ങളിൽ നിന്ന് ഉർജ്ജം നേടുന്ന ഫാസിസത്തെ പ്രതിരോധിക്കുവാൻ, ഭേദഭിന്നതകൾ ഏതുമില്ലാതെയുള്ള അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ സംഘബോധത്തിന്റെ കരുത്തിലൂടെ മാത്രമേ സാധിക്കൂ.
രാക്ഷസീയഭാവം ഉൾക്കൊണ്ട് അനന്തമായി അതിരുകൾ ഇല്ലാതെ വളരുന്ന ഭീകരതയാണ് ഫാസിസം. ഫാസിസത്തിന്റെ ഇരകൾ ഭിന്നമതവിഭാഗങ്ങൾ മാത്രമല്ല. എല്ലാ മനുഷ്യവിമോചന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അവരുടെ ശത്രുനിരയിൽപ്പെടുന്നു. സ്വതന്ത്രചിന്തയുടെ തുറന്ന ചിന്തയുടെ യുക്തിചിന്തയുടെ വിമർശനങ്ങളും വിയോജിപ്പുകളും പ്രതിഷേധങ്ങളും ആവിഷ്കാരങ്ങളും ഫാസിസം വെച്ചുപൊറുപ്പിക്കില്ല.
ഫാസിസത്തിന്റെ വിശ്വരൂപം എന്ത് എന്നതിനെ കുറിച്ച് ആധുനിക കാലത്ത് ചരിത്രം നമുക്ക് നല്കിയ പാഠമാണ് ഹിറ്റ്‌ലറുടെ നാസി പ്രസ്ഥാനത്തിന്റെ ഭീകരവാഴ്ച.

No comments:
Post a Comment