പ്രതിലോമ ചിന്താഗതിക്കാര്‍ . സാമൂഹ്യ മാറ്റം ആഗ്രഹിക്കാത്ത പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങള്‍ . ചൂഷക വര്‍ഗ്ഗവ്യവസ്ഥിതി അഭംഗുരം നിലനില്‍ക്കണം എന്നഗ്രഹിക്കുന്നവര്‍ . തല്ലുകൊണ്ടാലും തമ്പുരാന്റെ മോതിരകൈകൊണ്ടാണ് തല്ലിയത് എന്ന് മേനി പറയുന്നവര്‍ . പ്രമാണി വര്‍ഗ്ഗത്തോട് മാനസികമായി ദാസ്യം വെച്ച് പുലര്‍ത്തുന്നവര്‍ . ഇവരൊക്കെ ഇന്നും നമ്മുട സമൂഹത്തില്‍ സജീവമാണ്.
കുത്തക വര്‍ഗ്ഗത്തിന് വിടുപണി ചെയ്യുന്നവര്‍ . കുത്തക വര്‍ഗ്ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വികസനം എന്ന് വിശേഷിപ്പിക്കുന്നവര്‍ . ഇവരുടെ കൂട്ടികൊടുപ്പുകാരായി നീതിയുടെയും മാധ്യമങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍ . അധികാരത്തെ കുത്തക വര്‍ഗ്ഗ സേവനത്തിനും അഴിമതിക്കും ഉള്ള അവസരമായി കാണുന്ന രാഷ്ട്രീയ ദല്ലാളന്മാര്‍ . ഇവരില്‍ നിന്നുള്ള രാജ്യത്തിന്റെയും ജനതയുടെയും മോചനം ആണ് - അതിനുള്ള പോരാട്ടം ആണ് പുരോഗമന രാഷ്ട്രീയത്തിന്റെ കാതല്‍ .
സചേതനമാവേണ്ട യുവത്വത്തെ നിസ്സംഘതയുടെ അരാഷ്ട്രീയതയിലെക്ക് ബോധപൂര്‍വ്വം തള്ളി വിടുന്നു ചില കുത്തക മാധ്യമങ്ങള്‍ . ആരോഗ്യകരമായി വളരേണ്ട സംവാദങ്ങള്‍ മടുപ്പുളവാക്കുന്ന വവാധങ്ങള്‍ ആക്കി മാറ്റുന്നു ചാനലുകള്‍. നിലനില്‍ക്കുന്ന ജീര്‍ണ്ണ വ്യവസ്ഥിതിയെ തകരാതെ താങ്ങി നിര്‍ത്തുക എന്നതാണ് ഈ മാധ്യമങ്ങളുടെയും ചാനലുകളുടെയും ആത്യന്തിക ധര്‍മ്മം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
സമൂഹത്തെ സമഗ്ര അര്‍ത്ഥത്തില്‍ രാഷ്ട്രീയവല്ക്കരിക്കുക എന്നതായിരിക്കണം പുരോഗമന പ്രസ്തങ്ങള്‍ നടത്തുന്ന ഏതൊരു ആശയസംവാദത്തിന്റെയും ആത്യന്തിക ലക്‌ഷ്യം. ജനങ്ങളുടെ നീതിയും അന്തസ്സും അവകാശങ്ങളും ഉറപ്പുവരുത്തിയാലെ സമൂഹത്തില്‍ സമാധാനവും ഭദ്രതയും സുരക്ഷിതത്വവും ഉണ്ടാവൂ എന്ന പരമമായ സത്യം നാം നമുക്ക് ചുറ്റുമുള്ള സമൂഹത്തോട് ഉറക്കെ പറയേണ്ടതുണ്ട്.

No comments:
Post a Comment