ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ - രാഷ്ട്രീയത്തിലെ ഇടതുപക്ഷം
ഉള്ളവന്റെ സ്വര്‍ഗ്ഗത്തില്‍ നിന്നും
പുറന്തള്ളപ്പെട്ട ജനതയുടെ
നീതിക്കു വേണ്ടി
അന്തസ്സിനു വേണ്ടി
അവകാശങ്ങള്‍ക്ക് വേണ്ടി
മെച്ചപെട്ട വികസിതമായ ജീവിതത്തിനു വേണ്ടി
രാഷ്ട്രീയം പറയുന്നു.സംവദിക്കുന്നു.പോരാട്ടം നടത്തുന്നു.
നിങ്ങളോ?
..................................................
ഞങ്ങള്‍
മനുഷ്യന്‍റെ ഒരുമക്ക് വേണ്ടി
മതവര്‍ഗീയതക്കെതിരെ
മതനിരപേക്ഷ സംസ്കാരത്തിന് വേണ്ടി
ജാതിവിവേചനത്തിനെതിരെ
ജാതിരഹിത സമൂഹത്തിനുവേണ്ടി
നിലകൊള്ളുന്നു.
നിങ്ങളോ?
...............................................................
ഞങ്ങള്‍
സ്വന്തം രാജ്യത്തിന്റെ
സ്വാതന്ത്ര്യവും പരമാധികാരവും
സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്‍പില്‍
അടിയറവെക്കുന്നതിനെ എതിര്‍ക്കുന്നു.
നിങ്ങളോ?
.....................................................
ഞങ്ങള്‍
ഈ ലോകത്തിന്റെ മണ്ണും വിണ്ണും പ്രകൃതിയും
കുത്തക സാമ്രാജ്യത്ത്വ ശക്തികള്‍ സ്വന്തമാക്കി
സര്‍വ്വനാശം വിതച്ചു ലാഭംകൊയ്യുന്നതിനെ
എതിര്‍ക്കുന്നു.
നിങ്ങളോ?
ഈ ലോകത്തിന്റെ മണ്ണും വിണ്ണും പ്രകൃതിയും
കുത്തക സാമ്രാജ്യത്ത്വ ശക്തികള്‍ സ്വന്തമാക്കി
സര്‍വ്വനാശം വിതച്ചു ലാഭംകൊയ്യുന്നതിനെ
എതിര്‍ക്കുന്നു.
നിങ്ങളോ?
.................................................
ഞങ്ങള്‍ ആവശ്യപ്പെടുന്നു
സമൂഹത്തിലെ എല്ലാവര്ക്കും
ഞങ്ങള്‍ ആവശ്യപ്പെടുന്നു
സമൂഹത്തിലെ എല്ലാവര്ക്കും
വര്‍ഗ്ഗഭേദം ഇല്ലാതെ
വിദ്യാഭ്യാസം വേണം
വീട് വേണം
ഭക്ഷണം വേണം
ആരോഗ്യം വേണം
അന്തസുള്ള ജീവിത വേണം.
നിങ്ങളോ?
......................................................
ഞങ്ങള്‍
അധികാരത്തെ
നാടിന്‍റെ വികസനവും ജനങ്ങളുടെ ജീവിതക്ഷേമവും
നേടിയെടുക്കുന്നതിനുള്ള
ജനസേവനം ആയികാണുന്നു.
നിങ്ങളോ?
..............................................................
നിങ്ങള്‍ വലതുപക്ഷക്കാര്‍
ചൂഷക വര്‍ഗ്ഗത്തിന്‍റെ രാഷ്ട്രീയദല്ലാളന്മാര്‍
സാമ്രാജ്യത്ത്വത്തിന്‍റെ ദാസന്മാര്‍
ചൂഷകവര്ഗ്ഗ വ്യവസ്ഥിതി കാത്തു സൂക്ഷിക്കുന്നവര്‍
നിങ്ങളുടെ വലതുപക്ഷ രാഷ്ട്രീയത്തെ
നല്ലപോലെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ചൂഷകവര്ഗ്ഗ വ്യവസ്ഥിതി കാത്തു സൂക്ഷിക്കുന്നവര്‍
നിങ്ങളുടെ വലതുപക്ഷ രാഷ്ട്രീയത്തെ
നല്ലപോലെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
നിങ്ങള്‍ അധികാരം ഉപയോഗിച്ചു
അഴിമതിയുടെ കുംഭമേള നടത്തുന്നു.
കുത്തകകള്‍ക്ക് വിടുപണി ചെയ്യുന്നു.
കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും
സ്വന്തം ചിറകിന്നുള്ളില്‍ സംരക്ഷിക്കുന്നു.
നിങ്ങള്‍
ജനവിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഉപാസകര്‍
പൊതുമേഖലാ സ്ഥാപങ്ങള്‍ വിറ്റ്‌തുലയ്ക്കുന്നു.
പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കുന്നു.
നിങ്ങള്‍ ഭൂപ്രഭുക്കളെയും അവരുടെ ചൂഷണതാല്പര്യങ്ങളെയും
പോറലേല്‍ക്കാതെ സംരക്ഷിക്കുന്നു.
ഭൂപരിഷ്ക്കരണത്തിനു എതിര്‍ നില്‍ക്കുന്നു
ഗ്രാമീണ ഇന്ത്യയില്‍ ഫ്യൂടല്‍സംസ്കാരം നിലനിര്‍ത്തുന്നു.
നിങ്ങള്‍ മനുഷ്യന്‍റെ മോചനത്തിന് എതിര്‍നില്‍ക്കുന്നു
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ
നീതി നിഷേധിക്കപെട്ടവന്‍റെ
അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്‍റെ
ഒരുമയെയും സംഘബോധത്തെയും
തകര്‍ക്കുവാന്‍
വര്‍ഗീയതയെയും ജാതിചിന്തകളെയും
ഊട്ടി വളര്‍ത്തുന്നു.
...........................................................
പോറലേല്‍ക്കാതെ സംരക്ഷിക്കുന്നു.
ഭൂപരിഷ്ക്കരണത്തിനു എതിര്‍ നില്‍ക്കുന്നു
ഗ്രാമീണ ഇന്ത്യയില്‍ ഫ്യൂടല്‍സംസ്കാരം നിലനിര്‍ത്തുന്നു.
നിങ്ങള്‍ മനുഷ്യന്‍റെ മോചനത്തിന് എതിര്‍നില്‍ക്കുന്നു
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ
നീതി നിഷേധിക്കപെട്ടവന്‍റെ
അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്‍റെ
ഒരുമയെയും സംഘബോധത്തെയും
തകര്‍ക്കുവാന്‍
വര്‍ഗീയതയെയും ജാതിചിന്തകളെയും
ഊട്ടി വളര്‍ത്തുന്നു.
...........................................................
ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷം
നിരന്തരം നടത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയ യുദ്ധം
നിരന്തരം നടത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയ യുദ്ധം
ജനങ്ങളുടെ മോചനത്തിന് വേണ്ടിയാണ്
രാജ്യത്തിന്റെ ശ്രേയസ്സിനു വേണ്ടിയാണ്.
രാജ്യത്തിന്റെ അഭിമാനവും
രാജ്യത്തിന്റെ പരമാധികാരവും
ജനങ്ങളുടെ അന്തസ്സും
ജനങ്ങളുടെ അന്തസ്സും
കാത്തു സൂക്ഷിക്കുക എന്നത്
കമ്മ്യൂണിസത്തിന്‍റെ രാഷ്ട്രീയലക്ഷ്യം.
ഞങ്ങള്‍ നടത്തുന്ന പോരാട്ടം
കെട്ടരാഷ്ട്രീയത്തിനും കെട്ടവ്യവസ്ഥിതിക്കും
അന്ത്യം കുറിക്കുന്നതിനു വേണ്ടിയുള്ളതാണ്
ഒരു പുത്തന്‍ പുലരിക്ക് വേണ്ടിയുള്ളതാണ്.
ഒരു പുതിയസ്വര്‍ഗ്ഗം പണിയുന്നതിനു വേണ്ടിയുള്ളതാണ്.
..................................................
ഒരു പുത്തന്‍ പുലരിക്ക് വേണ്ടിയുള്ളതാണ്.
ഒരു പുതിയസ്വര്‍ഗ്ഗം പണിയുന്നതിനു വേണ്ടിയുള്ളതാണ്.
..................................................
No comments:
Post a Comment