മനുഷ്യന്റെ ഭൌതിക ലോകത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്‍ തന്നെയാണ്. ഒരു ബാഹ്യശക്തിക്കും അതില്‍ ഒരു പങ്കുമില്ല. മനുഷ്യനും പ്രകൃതിയും തമ്മില്ലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ആരോഗ്യകരമായ ചില ചിട്ടകള്‍ അനിവാര്യമാണ്.
വിതക്കുകയും കൊയ്യുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന മനുഷ്യന് ചില നിയന്ത്രണങ്ങള്‍ വേണം. എങ്കില്‍ മാത്രമേ മനുഷ്യന്റെ ജീവിതത്തില്‍ സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാവൂ. എങ്കില്‍ മാത്രമേ സ്നേഹത്തിന്റെ ശീതളമായ ഒരുമ ഉണ്ടാവൂ.
ഈ ഒരു ലക്‌ഷ്യം നേടുന്നതിനു വേണ്ടി കാലങ്ങളിലൂടെ, ചരിത്രത്തിലൂടെ മനുഷ്യന്‍ നടത്തിയ പൂര്‍ണ്ണവും അപൂര്‍ണ്ണവും ആയ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് ഇന്ന് മനുഷ്യനില്‍ കാണപ്പെടുന്ന എല്ലാ ധാര്‍മികതയും സംസ്കാരവും. ആദികാലത്തെ മനുഷ്യന്‍ അവന്റെ ജീവസന്ധാരണത്തിനു വേണ്ടി പ്രകൃതിയില്‍ ഇടപെട്ടു നേടിയ അറിവുകളുടെയും ചിന്തകളുടെയും തുടര്‍ച്ചയും വളര്‍ച്ചയും ആണ് എല്ലാ ആധുനിക അറിവുകളും ചിന്തകളും.

No comments:
Post a Comment