ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ എല്ലാ വിധ ഭൌതിക സൌകര്യങ്ങളും എളുപ്പം സാധിച്ചെടുക്കാവുന്ന സാമ്പത്തിക അടിത്തറയില്‍ അല്ല നമ്മളില്‍ കൂടുതല്‍ പേരും ജനിച്ചു വളരുന്നത്. പൊരുതി നേടേണ്ട ഒന്നാണ് 'വായില്‍ വെള്ളികരണ്ടിയുമായി' ജനിക്കാത്ത നമ്മെ സംബന്ധിച്ചിടത്തോളം ജീവിതം. മൂല്യനിരാസം ജീവിതരീതി ആയിട്ടുള്ള നമ്മുടെ ലോകത്ത് മാനുഷിക മൂല്യങ്ങളും ധാര്‍മിക മൂല്യങ്ങളും മുറുകെ പിടിച്ചു ഭൌതിക ജീവിതത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടിയെടുക്കുക എന്നത് വളരെ ദുഷ്കരം ആണ്.
ഓരോ മനുഷ്യന്റെയും ബോധ തലത്തില്‍ മൂല്യങ്ങളും താല്പര്യങ്ങളും തമ്മില്‍ ഒരു യുദ്ധം നടക്കുന്നുണ്ട്. ചിലപ്പോള്‍ മൂല്യങ്ങളെ അടിയറവെച്ചു, അല്ലെങ്കില്‍ സന്ധി ചെയ്തു ഭൌതിക താല്പര്യങ്ങള്‍ സ്വന്തം ആക്കുന്നു. നമ്മുടെ സമൂഹം അവരെ ജീവിക്കാന്‍ അറിയുന്ന സാമര്‍ത്ത്യക്കാരന്‍ എന്ന് വിളിക്കുന്നു! ചിലര്‍ തന്‍റെ ബോധം അംഗീകരിക്കുന്ന ധാര്‍മിക ചിന്തകളോട് പരമാവധി നീതി പുലര്‍ത്തി, ആഗ്രഹങ്ങളും ആവശ്യങ്ങളും ചുരുക്കി ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നേട്ടങ്ങള്‍ എങ്ങിനെയും വെട്ടിപിടിക്കുക എന്നത് ജീവിത ശീലമാക്കിയ സമൂഹം, ഇവരെ മണ്ടന്മാര്‍ എന്ന് വിളിക്കുന്നു!!
ഇത് അഴിമതി ജീവിതസംസ്കാരമായി തീര്‍ന്ന, കള്ളപ്പണക്കാര്‍ മാന്യന്മാരായി വിലസുന്ന നമ്മുടെ ചൂഷണഅധിഷ്ടിത വ്യവസ്ഥിതിയുടെ നേരായ ചിത്രം.
.......................................
ഒട്ടും സന്ധിചെയ്യാതെ ആര്‍ക്കും ജീവിതം സാധ്യമല്ല. നാം പൊരുതുന്നത് ജീവിക്കുവാന്‍ വേണ്ടി ആയതുകൊണ്ട്തന്നെ സന്ധി ഒരു തെറ്റുമല്ല. നന്മ മുറുകെപിടിച്ചു എല്ലാ ഭൌതിക സൌകര്യങ്ങളും അനുഭവിച്ചു എല്ലാജനതക്കും ജീവിക്കുവാന്‍ സാധിക്കണംഎങ്കില്‍ നമ്മുടെ കെട്ടവ്യവസ്ഥിതി മാറണം.
മനുഷ്യാവകാശങ്ങള്‍ ആദരിക്കപ്പെടുന്ന - മൂല്യങ്ങള്‍ സന്ധി ചെയ്യാതെ എല്ലാമനുഷ്യര്‍ക്കും അന്തസ്സോടെ ജീവിക്കാവുന്ന ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയാണ് നമ്മുടെ ആഗ്രഹവും പ്രതീക്ഷയും. അതിനു വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു മനുഷ്യ വിമോചന പ്രസ്ഥാനങ്ങളും പൊരുതുന്നത്. കെട്ടവ്യവസ്ഥിതിയെ തകര്‍ത്ത് പുതിയൊരു ലോകം കെട്ടിപടുക്കാതെ ധാര്‍മികജീവിതം ആര്‍ക്കും സാധ്യമല്ല.
അധാര്‍മികത പുലരുന്ന സമൂഹത്തില്‍ പ്രതികരണവും പ്രതിഷേധവും പ്രക്ഷോഭവും കൂടാതെ നിസ്സംഗത പാലിക്കുവാന്‍ ധാര്‍മിക-മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ആര്‍ക്കും സാധ്യമല്ല. അടിമമാനസങ്ങളും, അന്ധവിശ്വാസികളും, അറിവിന്‍റെ വെളിച്ചത്തിന് നേരെ വാതില്‍കൊട്ടിഅടച്ചവരും തിങ്ങിനിറഞ്ഞു ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരവസ്ഥയിലാണ് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ നില. അതുകൊണ്ട് തന്നെ സന്ധിയില്ലാസമരം എന്നത് അപ്രായോഗികം ആണ്. വ്യക്തിജീവിതത്തിന്‍റെ തലത്തില്‍ സ്വീകരിക്കുന്ന സന്ധിപോലെ, വിമോചന പോരാട്ടത്തിന്‍റെ പ്രയോഗത്തിലും സന്ധികള്‍ അനിവാര്യം ആണ്. സന്ധികളും സ്ഥലകാല ഭിന്നതകളും യാഥാര്‍ത്ഥ്യം ആണെന്ന് അംഗീകരിക്കാത്ത ദര്‍ശനങ്ങള്‍ക്ക് പ്രയോഗക്ഷമത അന്യമായിരിക്കും.
പ്രയോഗത്തിന്‍റെ ദര്‍ശനമായ കമ്മ്യൂണിസം സന്ധികളും സ്ഥലകാല ഭിന്നതകളും അംഗീകരിക്കുന്ന മഹത്തായ വിമോചന ശാസ്ത്രം ആണ്.
.................................

No comments:
Post a Comment