മഹാഭൂരിപക്ഷത്തിന്റെ അന്തസ്സും അവകാശങ്ങളും ഹനിച്ചു കൊണ്ടാണ് ലോകത്ത് എവിടെയും ജനവിരുദ്ധ ചൂഷണ വ്യവസ്ഥിതികള്‍ നിലനിന്നു പോരുന്നത്. ദുരിതജീവിതം നയിക്കുന്ന ജനതയുടെ ക്ഷേമം അല്ല, ആര്‍ത്തിപണ്ടാരങ്ങള്‍ ആയ ചൂഷകവര്‍ഗ്ഗത്തിന്റെ ലാഭതാല്പര്യങ്ങള്‍ ആണ് ജനപക്ഷ നിലപാട് സ്വീകരിക്കാത്ത ഭരണകൂടങ്ങള്‍ മുഖ്യ അജണ്ടയായി കാണുന്നത്.
അന്തസ്സിന്റെയും അവകാശങ്ങളുടെ......യും തുല്യത നേടികൊണ്ടുള്ള ഒരു ജീവിതത്തിനു വേണ്ടി, നാം ഇന്ന് ജീവിക്കുന്ന കെട്ടവ്യവസ്ഥിതിയെ തകര്‍ക്കുവാന്‍ ഏറ്റവും പ്രായോഗികം ആയ പോരാട്ടങ്ങള്‍ വളര്തിയെടുക്കേണ്ടതുണ്ട്. പൊരുതുന്നവന്‍ സാങ്കല്‍പ്പികവിപ്ലവത്തെ സ്വപ്നം കാണുകയല്ല വേണ്ടത്. മാറ്റത്തിന്റെ ശുഭാപ്തി വിശ്വാസത്തോടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ വേരുകള്‍ കണ്ടെത്തി - ശക്തി ദൌര്‍ബല്യങ്ങള്‍ കണ്ടെത്തി പ്രായോഗികമായ പോരട്ട രീതികള്‍ വളര്‍ത്തിയെടിക്കുകയാണ്.
ആശയരംഗത്തും പ്രായോഗികരംഗത്തും സമരം നടക്കണം. ചൂഷണവ്യവസ്ഥിതിയെ തങ്ങി നിര്‍ത്തുന്ന ആശയ മണ്ഡലം നമ്മുടെ സമൂഹത്തില്‍ ശക്തമായി നിലകൊള്ളുന്നു.. പ്രതിലോമശക്തികളുടെ ആധിപത്യം അഭംഗുരം തുടരുവാന്‍ വേണ്ട താങ്ങും തണലും ആയി വര്‍ത്തിക്കുന്ന പ്രതിലോമ ആശയങ്ങള്‍ക്ക് എതിരെ ശക്തമായ ആശയസമരം നടത്തുക എന്നതും പോരാട്ടത്തിന്റെ ഭാഗം ആണ്. തികച്ചും ശാസ്ത്രീയമായി ആ ദൌത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന - ആശയരംഗത്തും പ്രായോഗികരംഗത്തും വിമോചന പോരാട്ടത്തിന് ദിശാബോധം നല്‍കുന്ന വിശ്വദര്‍ശനം ആണ് കമ്മ്യൂണിസം.
No comments:
Post a Comment