എന്തും വിലക്ക് വാങ്ങുവാന്‍ കെല്‍പ്പുള്ളവന് - എന്തും വിലക്ക് വാങ്ങുക എന്നത് ജീവിതരീതിയായി സുഖിച്ചുമദിച്ചു ജീവിക്കുന്നവര്‍ക്ക് , നമ്മുടെ രാജ്യത്ത് ഒരു ജനകീയ പ്രശ്നവും ഇല്ല. വിശാലമായ റോഡില്ല, പടുകൂറ്റന്‍ ഷോപ്പിംഗ് മാള്‍ ഇല്ല തുടങ്ങിയതാണ് അവരുടെ പ്രശ്നം. പിന്നെ ഇല്ലാത്തവന്റെ നിലവിളിയും മുദ്രാവാക്യവും സമരവും പ്രക്ഷോഭവും ചേരികളും എല്ലാം അവനു അസൌകര്യം ഉണ്ടാക്കുന്നു. അതാണ് അവനെ അലോസരപ്പെടുത്തുന്നത്. ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും കുത്തക വര്‍ഗ്ഗങ്ങളും നിയന്ത്രിക്കുന്ന രാഷ്ട്രീയം ആണ് അവനു പഥ്യം.
സ്വന്തം അവസ്ഥയും അവകാശവും തിരിച്ചറിഞ്ഞ - ആത്മബോധം നേടിയ അടിസ്ഥാന ജനതക്ക്, സഹനമല്ല സമരമാണ് ജീവിതവഴി . രാജ്യത്തെ പ്രാന്തവല്‍ക്കരിക്കപ്പെട്ട മഹാഭൂരിപക്ഷം ജനതയ്ക്ക് പ്രശ്നഭരിതം ആണ് നമ്മുടെ നാട്. അവനു ജീവിതം സമരമാണ്. അവന്‍ ജീവിക്കുവാന്‍ വേണ്ടി എന്നും സമരഭൂമിയില്‍ കടന്നു വരേണ്ടി വരുന്നു. അവനു മാറ്റത്തിന് വേണ്ടിയുള്ള മുദ്രാവാക്യവും പ്രക്ഷോഭവും ആണ് രാഷ്ട്രീയം. അവനു അന്തസ്സും അവകാശവും ഉള്ള ജീവിതം വേണം. ചൂഷണം ഭീകരമായി നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ പണംഇല്ലാത്തവന്‍ ആയി പോയത്കൊണ്ട്, ആരോഗ്യ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് അവനു അംഗീകരിക്കുവാന്‍ സാധ്യമല്ല.
വിശക്കുന്നവന് ഭക്ഷണവും ഭൂമിയില്ലാത്തവന് ഭൂമിയും, വസ്ത്രമില്ലത്തവന് വസ്ത്രവും, വീടില്ലത്തവന് വീടും നല്‍കുന്ന രാഷ്ട്രീയം ആണ് നമ്മുടെ രാജ്യത്തിന്റെ ജനതയുടെ ശ്രേയസ്സിനും ക്ഷേമത്തിനും ആവശ്യം. ഉള്ളവന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയല്ല , ഇല്ലാത്തവന്റെ ക്ഷേമം ഉറപ്പുവരുത്തുക എന്നതായിരിക്കണം ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ കടമ.
................................

No comments:
Post a Comment