സമൂഹത്തില്‍ ഒരു വിഭാഗം അനര്‍ഹമായ കാര്യങ്ങള്‍ സാധിച്ചെടുക്കുവാന്‍ അഴിമതിയുടെ വഴി തേടുന്നു. മറു വശത്ത് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ പോലും കൈകൂലി കൊടുക്കുവാന്‍ മ്മുടെ സമൂഹം നിര്‍ബന്ധിതര്‍ ആവുന്നു.
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ അന്തസ്സും അവകാശവും നീതിയും നിഷേധിക്കപ്പെട്ടവരായി ജീവിക്കേണ്ടി വരുന്നു എങ്കില്‍ അതിനു കാരണം നമ്മുടെ വ്യവസ്ഥിതിയെ ബാധിച്ച അഴിമതിയുടെ കാന്‍സര്‍ തന്നെയാണ്. രാജ്യത്തെ ജനവിരുദ്ധ രാഷ്ട്രീയ ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണ വര്‍ഗ്ഗവും കടുത്ത സാമൂഹ്യ ചൂഷണത്തിലൂടെ സ്വന്തം സ്വര്‍ഗ്ഗം പണിയുന്ന സമ്പന്ന മേലാളവര്‍ഗ്ഗവും അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടന്നു പുളയുകയാണ്.
നരക ജീവിതം നയിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗത്തിന് യഥാര്‍ത്ഥ മോചനം ലഭിക്കുവാന്‍ ഈ അഴിമാതിരാജിനു അന്ത്യം കുറിക്കപ്പെടണം. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായ മുതലാളിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കപ്പെടണം. ജനപക്ഷ നിലപാടുള്ള വ്യക്തികളും സമൂഹവും പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ചു ഈ ലക്ഷ്യത്തിലേക്കുള്ള സമരനിര കെട്ടിപടുക്കണം. ലക്ഷ്യം അത്ര എളുപ്പമല്ല എന്ന് നമുക്ക് അറിയാം. പക്ഷെ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുകളും നാം മുന്നോട്ടു വെച്ചേ തീരൂ.
No comments:
Post a Comment