അന്തരങ്ങളുടെ വലിയ ലോകത്താണ് നാം ജീവിക്കുന്നത്. സാമൂഹികവും സാമ്പത്തികവും ആയ അന്തരങ്ങള്‍ . അറിവിന്റെയും കഴിവിന്റെയും അന്തരങ്ങള്‍ . അവകാശങ്ങളുടെ അന്തരങ്ങള്‍ . ജീവിതാവസ്ഥകളുടെ അന്തരങ്ങള്‍ . സ്വപ്നങ്ങളുടെ മോഹങ്ങളുടെ അന്തരങ്ങള്‍ . അധീശ വര്‍ഗ്ഗങ്ങളും അടിമമാനസങ്ങളും അഴിമതിക്കാരും കള്ളപ്പണക്കാരും എല്ലാം നമ്മുടെ സമൂഹയാഥാര്‍ത്യങ്ങള്‍ . നീതിനിഷേധവും അവകാശനിഷേധവും തട്ടിപ്പും വെട്ടിപ്പും എല്ലാം പച്ചയായ സമൂഹയാഥാര്‍ത്യങ്ങള്‍ മാത്രം. താല്പര്യവാരുദ്ധ്യങ്ങളുടെ വിവിധശ്രേണിയില്‍ നിലകൊള്ളുന്നതാണ് നമ്മുടെ സമൂഹം എന്നത് ആര്‍ക്കും നിഷേധിക്കുവാനാവാത്ത വസ്തുതയാണ്. വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെതാന് നമ്മുടെ സമൂഹം.
ആത്മബോധം നേടിയ ജനത, മാനവികമൂല്യങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ ജനത ഈ സത്യം ഉറക്കെ വിളിച്ചു പറയുന്നു. 'രാജാവ് നഗ്നന്‍' ആണെന്ന് പറയുന്നു.
ഒരു നാടിന്റെ വികസനം എന്നത് കേവലം സാമ്പത്തിക വളര്‍ച്ചയില്‍ ഗണിച്ചെടുക്കേണ്ട ഒന്നല്ല. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുകളില്‍ പറഞ്ഞ അന്തരങ്ങള്‍ കുറച്ചുകൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക പരിഷ്കരണവും വികസന നയവും ആണ് നമുക്ക് വേണ്ടത്.
ഇന്ന് നിലനില്‍ക്കുന്ന കറുത്ത സത്യങ്ങള്‍ തുറന്നു പറയാതെ , തങ്ങളുടെ പക്ഷം ഏതെന്നു തുറന്നു പറയാതെ , വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അത്തരം വികസന നയം നടപ്പിലാക്കുവാന്‍ ഒരു ഭരണാധികാരിക്കും സാധ്യമല്ല. എല്ലാവിഭാഗത്തെയും ഒരു പോലെ സുഖിപ്പിച്ചു ഭരിച്ചുകളയാം എന്ന വ്യാമോഹം തികഞ്ഞ ശുംബത്തരം ആണ്.
.......................................................................

No comments:
Post a Comment