വിമോചനത്തിന്റെ ഹരിതതീരത്തു അണയുന്നതുവരെ മനുഷ്യന്റെ സമരം തടരും.
ഇത് ആഗോളവല്ക്കരണത്തിന്റെ കാലമാണല്ലോ. അതിന്റെന മഹത്ത്വം ഉറക്കെ പാടുന്നു, കുത്തകവര്‍ഗ്ഗ കൂട്ടികൊടുപ്പുകാരായ സാമ്പത്തിക വിദഗ്ദ്ധരും ഭരണാധികാരികളും മാധ്യമങ്ങളും. എല്ലാം നാടിനുവേണ്ടി ജനതക്ക് വേണ്ടി വികസനത്തിന് വേണ്ടി എന്നെല്ലാമാണ് ഇവരുടെ വായ്പാട്ട്. ഒരിക്കല്‍പോലും അബദ്ധത്തില്‍പോലും, ഞങ്ങള്‍ ആര്‍ത്തിപണ്ടാരങ്ങള്‍ ആയ കുത്തകസമ്പന്ന വര്‍ഗ്ഗത്...തിന്റെ അതിരുകളില്ലാത്ത ചൂഷണത്തിനു വേണ്ടി, സാമൂഹിക നീതിയിലധിഷ്ടിതമായ നിയന്ത്രണത്തിന്റെ വേലിക്കെട്ടുകള്‍ എല്ലാം തകര്ത്ത് ലോകത്തെ ഒരു ആഗോളഗ്രാമം ആക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്നവര്‍ പറയില്ല. പക്ഷെ ലോകമെങ്ങുമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴിലാളികളുടെ കര്‍ഷകരുടെ പൊള്ളുന്ന അനുഭവങ്ങള്‍ ആഗോളവല്ക്കുരണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്ന കറുത്തസത്യത്തെ സാക്ഷ്യപ്പെടുത്തുന്നു.
അഴിമതിക്കും കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും എതിരെ , നാടിന്റെയും ജനതയുടെ ക്ഷേമ തലപര്യങ്ങളെ ഹാനികരമായി ബാധിക്കുന്ന ഉല്‍പാദന വിതരണ മേഖലകളുടെ സ്വകാര്യ കുത്തകവല്‍ക്കരനത്തിനും എതിരെ എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ന് ഇപ്പോള്‍ അരാഷ്ട്രീയ പൊതുസമൂഹത്തിന്റെ പ്രതിനിധികളും ഭീകരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നു എന്നത് സ്വാഗതാര്‍ഹം ആണ്. അതോടൊപ്പം അവര്‍ കാട് കാണാതെ മരം കാണുകയാണ് എന്ന വിമര്‍ശനവും ഉണ്ട്. അദ്ധാനത്തിന്റെയും കമ്പോളത്തിന്റെയും പ്രകൃതിയുടെയും ആവാസ വ്യവസ്ഥിതിയുടെയും നെറികെട്ട ചൂഷണത്തിലൂടെ സ്വന്തം ലാഭ കൊയ്ത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന മുതലാളിത്ത വ്യവസ്തിയുടെ ഉല്പന്നം ആണ് അഴിമതിയും കള്ളപ്പണവും എന്നതാണ് വസ്തുത. മുതലാളിത്തം എന്നത് നീതിയിലും നന്മയിലും മാനവസ്നേഹത്തിലും അധിഷിടിതം ആയ ഒരു സാമ്പത്തിക വ്യവസ്ഥിതിയല്ല. മാനവസമൂഹത്തിനു നല്ലൊരു ലോകം എന്നത് മുതലാളിത്ത വ്യവസ്ഥിതിയിലൂടെ സാധ്യവുമല്ല.
ലോകമെങ്ങും തിരിച്ചറിവ്നേടിയ ജനത തങ്ങളുടെ അവകാശങ്ങളുടെ അന്തസ്സിന്റെല ഭദ്രമായജീവിതത്തിന്റെ അതിവേഗഅന്തകനായി രാക്ഷസഭാവംപൂണ്ടു നിലകൊള്ളുന്ന ആധുനിക മുതലാളിത്തത്തിനെതിരായ സമരത്തില്‍ പടയണിചേര്‍ന്ന്കൊണ്ടിരിക്കുന്നു. നീതിയുടെ, ധര്‍മത്തിന്റെ വിമോചനത്തിന്റെ ഹരിതതീരത്തു അണയുന്നതുവരെ മനുഷ്യന്റെ ഈ സമരം തുടര്‍ന്ന് കൊണ്ടേയിരിക്കും.
No comments:
Post a Comment